KeralaNEWS

സാധാരണ ഫ്യൂസും മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ അഥവാ എംസിബിയും ( MCB) തമ്മിലുള്ള വ്യത്യാസം

സാധാരണ ഫ്യൂസിന് പകരമായി ഉപയോഗിക്കാവുന്ന ഓട്ടോമാറ്റിക് സിച്ചാണ് മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ അഥവാ MCB (Miniature Circuit Breaker).ഒരു ഇലക്ട്രിക് സർക്യൂട്ടിൽ ഓവർലോഡിംഗ് ,ഷോർട്ട്സർക്യൂട്ട് തുടങ്ങിയ തകരാറുകളുണ്ടാകുമ്പോൾ വൈദ്യുതബന്ധം വിച്ഛേദിച്ച് സർക്യൂട്ടിനെയും അതിൽ ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളെയും സംരക്ഷിക്കുകയാണ് എം സി ബി ചെയ്യുന്നത്.
ഇത്തരത്തിൽ തകരാറുകളുണ്ടായാൽ അത് പരിഹരിച്ചശേഷം വളരെ ലളിതമായി എം സി ബി ഓൺചെയ്ത് വൈദ്യുതി പുന:സ്ഥാപിക്കാവുന്നതാണ്.
സുരക്ഷിതത്വം, പ്രവർത്തനമികവ്, ഭംഗി എന്നീ ഗുണങ്ങളിൽ മികച്ചുനിൽക്കുന്നതിനാൽ  വീടുകളിൽ സാധാരണ ഫ്യൂസിനുപകരം എം സി ബി ഉപയോഗിക്കുന്നതാണ് ഉത്തമം.

Back to top button
error: