പല്ലിനു കേടു വരാത്തവര്‍ ചുരുക്കം. ഈ ചുരുക്കം പേര്‍ ഏറെ ഭാഗ്യവാന്മാരെന്നും പറയാം. കാരണം പല്ലിന് പ്രശ്‌നങ്ങള്‍ ഒരിക്കല്‍ വന്നാല്‍ പിന്നെ എപ്പോഴും വരാനും എളുപ്പമാണ്.
എന്നു കരുതി പല്ലിലെ കേടിന് ഡോക്ടറുടെ അടുത്തേയ്‌ക്കോടിപ്പോകണമെന്നില്ല. ഇതിന് ഡയറ്റിലടക്കമുള്ള ചില വ്യത്യാസങ്ങള്‍ വരുത്തി പരിഹാരം കാണാവുന്നതേയുള്ളൂ. പല്ലിലെ കേട് തനിയെ മാറും. ഇത് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനലേഖനത്തില്‍ പറയുന്നതാണ്. 62 കുട്ടികളില്‍ നടത്തിയ പരീക്ഷണഫലം.
ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,
പ്രധാനമായും ചെയ്യേണ്ട ഒന്നാണ് പഞ്ചസാര ഭക്ഷണത്തില്‍ നിന്നൊഴിവാക്കുകയെന്നത്. മധുരം പല്ലില്‍ ബാക്ടീരിയ വളരാന്‍ ഇടയാക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്.
ഫാറ്റ് സോലുബിള്‍ വൈറ്റമിനുകളും ധാതുക്കളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയെന്നത് ഏറെ പ്രധാനം. ഇലക്കറികള്‍, അവക്കാഡോ, വെളിച്ചെണ്ണ എന്നിവ ഡയറ്റില്‍ നട്‌സിനൊപ്പം ഉള്‍പ്പെടുത്താം.
ഭക്ഷണത്തില്‍ നിന്നും ഫൈറ്റിക് ആസിഡ് ഒഴിവാക്കണം. ഓര്‍ഗാനിക് രീതിയിലല്ലാതെ വളര്‍ത്തുന്ന ഭക്ഷണങ്ങളില്‍, പ്രത്യേകിച്ചു നട്‌സ്, സീഡ് എന്നിവ ഓര്‍ഗാനിക്കല്ലെങ്കില്‍
പല്ലിന്റെ കേടു മാറ്റാന്‍ പണ്ടുകാലം മുതല്‍ തന്നെ പിന്‍തുടര്‍ന്നു വരുന്ന ഒരു രീതിയാണ് ഓയില്‍ പുള്ളിംഗ്. ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ്. വായില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് 20 മിനിറ്റു കുലുക്കുഴിയുക. പിന്നീട് തുപ്പിക്കളയാം.