Month: January 2022
-
India
നടി ശോഭനയ്ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു
ഒമിക്രോൺ സ്ഥിരീകരിച്ചതായി നടി ശോഭന. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ശോഭന ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്സിന്‍ എടുത്തതില്‍ സന്തോഷിക്കുന്നുവെന്നും ഈ വകഭേദം കൊവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന കുറിച്ചു.
Read More » -
Kerala
16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി;മൂന്ന് പേരെ കോടതി പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു
തിരുവനന്തപുരം: കല്ലമ്പലത്ത് 16 കാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേരെ കോടതി പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു.കുടവൂർ ഞാറയിൽക്കോണം ചരുവിള പുത്തൻ വീട്ടിൽ രാഹുൽ (21), കുടവൂർ ലക്ഷം വീട് കോളനിയിൽ നിഷാദ് (25), കുടവൂർ കരവായിക്കോണം വള്ളിച്ചിറ വീട്ടിൽ സെമിൻ (35) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പട്ടികജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് കൊണ്ടു പോയി സുഹൃത്തായ രാഹുൽ പല തവണ ലൈംഗികമായി പീഡിപ്പിക്കുകയും വിവരമറിഞ്ഞ അയൽവാസിയായ നിഷാദ് കൂട്ടുകാരനായ സെമിൻ എന്നിവർ സംഭവം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയുമായിരുന്നു.പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്.
Read More » -
Kerala
എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ 5000 രൂപ; സ്മാർട്ട് റേഷൻ കാർഡിനെപ്പറ്റി അറിയേണ്ടതെല്ലാം
റേഷൻ കടകൾ വഴി ഭക്ഷ്യ വിതരണത്തിനു പുറമേ മറ്റു പല സേവനങ്ങളും ഉപഭോക്താക്കൾക്ക് ഇന്ന് ലഭ്യമാകുന്നുണ്ട്.നിലവിൽ പുസ്തക രൂപത്തിൽ ഉള്ള റേഷൻ കാർഡുകളിൽ നിന്നും സ്മാർട്ട് റേഷൻ കാർഡിലേക്ക് മാറുന്ന പദ്ധതി പുരോഗമിച്ചു വരികയാണ്. എടിഎം കാർഡ് രൂപത്തിലുള്ള റേഷൻ കാർഡുകൾ ആണ് ഇനി വരുന്നത്. ഇതിനായി എല്ലാ റേഷൻ കാർഡ് ഉടമകളും സ്മാർട്ട് കാർഡ് ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കണം.അടുത്തുള്ള അക്ഷയ ജനസേവന കേന്ദ്രങ്ങൾ വഴിയും മൊബൈൽ ഫോൺ വഴിയും ഇതിനായി അപേക്ഷിക്കുവാൻ സാധിക്കും.രണ്ടു തരത്തിലുള്ള റേഷൻ കാർഡുകൾ ആയിരിക്കും ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത്. ആദ്യത്തേതിൽ എല്ലാ വ്യക്തികളുടെയും മുഴുവൻ വിവരങ്ങളും രണ്ടാമത്തേതിൽ റേഷൻ കാർഡ് ഉടമയുടെ പേരും മാത്രമായിരിക്കും ഉണ്ടാവുക. സ്മാർട്ട് റേഷൻ കാർഡുകൾ എടുക്കുന്ന ആളുകൾക്ക് വലിയ ആനുകൂല്യമാണ് സർക്കാർ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.റേഷൻ കടകളിൽ നിന്നും 5000 രൂപ വരെ സ്മാർട്ട് റേഷൻ കാർഡ് ഉള്ളവർക്ക് പിൻവലിക്കാൻ സാധിക്കുന്ന നടപടിയാണ് ഇതിൽ ഏറ്റവും പുതിയത്. പരമാവധി 5000 രൂപ…
Read More » -
Kerala
ശബരിമലയിൽ മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി
ശബരിമല: ശബരിമലയില്‍ മകരജ്യോതി ദര്‍ശനത്തിന് മുന്നോടിയായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ. ഇത്തവണ ഹില്‍ ടോപ്പിലും മകരവിളക്ക് ദര്‍ശനത്തിനു സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അവിടെ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മകരവിളക്ക് ദര്‍ശനത്തിന് ഒന്നര ലക്ഷത്തോളം അയ്യപ്പഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹില്‍ടോപ്പില്‍ 2000 മുതല്‍ 5000 പേരെ വരെ ദര്‍ശനത്തിന് അനുവദിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.സന്നിധാനത്ത് പാണ്ടിത്താവളം, അന്നദാനമണ്ഡപത്തിന്റെ മുകൾഭാഗം, കൊപ്രക്കളം എന്നിവിടങ്ങളിലൊക്കെ മകരജ്യോതി ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.നിലവില്‍ വെര്‍ച്വല്‍ ബുക്കിങ്ങിനും സ്‌പോട്ട് രജിസ്‌ട്രേഷനും നിശ്ചിത എണ്ണം ക്രമീകരിച്ചിട്ടുണ്ടെങ്കിലും എത്തിച്ചേരുന്ന എല്ലാ അയ്യപ്പന്മാര്‍ക്കും സുഗമമായ ദര്‍ശനം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു
Read More » -
India
ഹൈദരാബാദിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ ലീഗിൽ ഒന്നാമത്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഇന്നു നടന്ന പോരാട്ടത്തില്‍ ഹൈദരബാദ് എഫ് സിയെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി.ഗോവ തിലക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളാ ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ആദ്യ പകുതിയില്‍ അല്‍വാരോ വാസ്കസ് നേടിയ ഗോളാണ് മത്സരഫലം നിര്‍ണിയച്ചത്. ഇതോടെ 10 മത്സരങ്ങളില്‍ നിന്ന് 17 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ ഒന്നാമത് എത്തി. മുംബൈക്കും ഒരേ പോയിന്‍റാണെങ്കിലും ഗോള്‍ വിത്യാസ കണക്കിലാണ് ബ്ലാസ്റ്റേഴ്സ് ഒന്നാമത് എത്തിയത്. ഒഡീഷക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം. തുടര്‍ച്ചയായ ഒന്‍പതാം മത്സരത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് തോല്‍വി അറിയാതെ മുന്നേറുന്നത്.
Read More » -
Kerala
പ്രധാനമന്ത്രിയെ വധിക്കണമെന്ന് കാറിൽ പോസ്റ്റർ; കാർ പൊലീസ് കസ്റ്റഡിയിലെടുത്തു
സംഭവം തിരുവനന്തപുരത്ത് തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കണമെന്ന് പിൻഭാഗത്ത് എഴുതിയ നിലയിൽ കണ്ടെത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.കർഷക സമരത്തെ അനുകൂലിച്ചും പ്രധാനമന്ത്രിക്കെതിരെയുമാണ് കാറിൽ എഴുതിയിരിക്കുന്നത്. യുപി രജിസ്‌ട്രേഷനിലുള്ള വാഹനമാണ് ഇത്. കാർ കണ്ടെത്തിയ സ്ഥലത്ത് മ്യൂസിയം പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. വൈകീട്ട് മൂന്നു മണിയോടെ വക്കം റോയൽ ഹോട്ടലിനു മുന്നിലാണ് കാർ കണ്ടെത്തിയത്.കാറിലെത്തിയത് പഞ്ചാബ് സ്വദേശിയായ സിക്ക് മതക്കാരനാണെന്നും ഇയാൾ പിന്നീട് ഓട്ടോയിൽ കയറി പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Read More » -
India
അയ്യപ്പഭക്തരുമായി വന്ന ബസുകൾ തമ്മിൽ കൂട്ടിമുട്ടി അഞ്ചു പേർക്ക് പരിക്ക്
എരുമേലി : ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. മുന്നിൽ പോയ ബസ് പെട്ടന്ന് ബ്രേക്കിട്ടപ്പോൾ തൊട്ടു പിന്നാലെയുണ്ടായിരുന്ന മറ്റൊരു ബസ് മുന്നിലുണ്ടായിരുന്ന വാഹനത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം.ഇന്ന് രാവിലെ 06 :45 ഓടെ എരുമേലി – മുണ്ടക്കയം റോഡിലെ അമരാവതി ജംഗ്ഷനിലാണ് സംഭവം. ചെന്നൈയിൽ നിന്നും ശബരിമലയിലേക്ക് പോകുകയായിരുന്ന ബസിന് പുറകിലായി വെല്ലൂരിൽ നിന്നും വന്ന ബസ് ഇടിച്ചാണ് അപകടം.അപകടത്തിൽ പരിക്കേറ്റ ബാലസുബ്രഹ്മണ്യൻ (37), മുരുകൻ (48), സുകുമാർ (45), ബാബുരാജ് (47) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ശരവണൻ (48) നെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലിസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. രണ്ടു വാഹനത്തിലും ഉണ്ടായിരുന്ന തീർത്ഥാടകരെ പിന്നീട് എരുമേലിയിൽ നിന്നും എത്തിച്ച കെഎസ്ആർടിസി ബസിൽ പമ്പയിൽ എത്തിച്ചു.
Read More » -
India
ഭർത്താവിനെ തിരക്കി കൈക്കുഞ്ഞുമായി മഹാരാഷ്ട്ര സ്വദേശിനിയായ യുവതി കണ്ണൂരിൽ
കണ്ണൂര്‍:നാട്ടിലേക്കു വന്ന ഭർത്താവിനെ മാസങ്ങളായിട്ടും കാണാതായതോടെ മഹാരാഷ്ട്ര സ്വദേശിനിയായ യുവതി ഭർത്താവിനെ അന്വേഷിച്ച് കുഞ്ഞുമായി കണ്ണൂരിലെത്തി. ജിയാറാം ജി ലോട്ട എന്ന യുവതിയാണ് മമ്ബറം കുഴിയില്‍പീടികയിലെ വീട്ടിൽ ഭര്‍ത്താവിനെ തിരഞ്ഞ് എത്തിയത്.എന്നാൽ ഒരു വർഷത്തിലേറെയായി വീട് അടച്ചിട്ടിരിക്കുകയാണ് എന്ന് നാട്ടുകാർ അറിയിച്ചതോടെ പിണറായിയിലെ പോലീസ് സ്റ്റേഷനില്‍ എത്തി യുവതി പരാതി നല്‍കി. ആരോപണം ശരിയാണോ എന്നറിയാന്‍ ഭര്‍ത്താവിന്റെ തറവാട്ടുവീട്ടില്‍ പൊലീസ് യുവതിയുമായി പോയെങ്കിലും സമീപത്തെ ബന്ധുക്കളില്‍ നിന്ന് വര്‍ഷങ്ങളായി ഇയാള്‍ വീട്ടില്‍ വരാറില്ലെന്ന് വ്യക്തമായി. മഹാരാഷ്ട്ര അഹമ്മദ് നഗര്‍ ജില്ലയിലാണ് യുവതിയും കുടുംബവും താമസിച്ചിരുന്നത്. വുമണ്‍ പ്രൊട്ടക്‌ഷന്‍ ഓഫീസര്‍ പി. സുലജയുടെ നിര്‍ദേശപ്രകാരം യുവതിയെയും മകളെയും വനിതകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ‘സഖി’യില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
India
അഫ്ഗാൻ കൂട്ടപ്പലായനം; കാണാതായ കുട്ടിയെ കണ്ടെത്തി
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയുണ്ടായ കൂട്ടപ്പലായനത്തിന് ഇടയില്‍ കാണാതായ നവജാത ശിശുവിനെ കണ്ടെത്തി.മാസങ്ങള്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് സൊഹൈല്‍ അഹ്മദി എന്ന കുട്ടിയെ കണ്ടെത്തിയത്.കുഞ്ഞിനെ ഇന്ന് മാതാപിതാക്കൾക്ക് കൈമാറി. രാജ്യം വിടാനുള്ള ശ്രമത്തിനിടയിൽ കാബൂൾ വിമാനത്താവളത്തിലേക്ക് കയറാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് സൊഹൈലിന്റെ പിതാവ് മിര്‍സ അലി അമ്മദി വിമാനത്താവളത്തിന്റെ മതിലില്‍ നിന്ന അമേരിക്കൻ സൈനികന്റെ കയ്യിലേക്ക് കുഞ്ഞിനെ നല്‍കിയത്.പെട്ടെന്നു തന്നെ വിമാനത്താവളത്തിന്റെ ഗേറ്റ് കടക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ഈ പിതാവ് കുഞ്ഞിനെ സൈനികനെ ഏല്‍പിച്ചത്. എന്നാല്‍ പിന്നീടുണ്ടായ തിക്കിലും തിരക്കിലും കുഞ്ഞിനെ കാണാതാവുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19 ന് കാണാതാവുന്ന സമയത്ത് വെറും രണ്ട് മാസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. അരമണിക്കൂറില്‍ അധികമെടുത്താണ് മിര്‍സ അലിക്കും കുടുംബത്തിനും വിമാനത്താവളത്തിന് അകത്ത് കടക്കാന്‍ സാധിച്ചത്. വിമാനത്താവളത്തിന് അകത്തെത്തി കുഞ്ഞിനെ തിരക്കിയെങ്കിലും കണ്ടെത്താനാവാതെ വരികയായിരുന്നു. ദിവസങ്ങളോളം അന്വേഷിച്ച് കുഞ്ഞിനെ കണ്ടെത്താനാവാതെ വന്നതിന് പിന്നാലെ മിര്‍സ അലിയേയും കുടുംബത്തെയും സൈനികർ യുഎസിലേക്ക് മാറ്റുകയായിരുന്നു.…
Read More » -
Kerala
സിൽവർലൈൻ വന്നില്ലെങ്കിൽ ആരും മരിച്ചുപോകില്ലെന്ന് നടൻ ശ്രീനിവാസൻ
ജനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം കഴിഞ്ഞുവേണം സിൽവർലൈൻ പദ്ധതിയെന്നും സിൽവർലൈൻ വന്നില്ലെങ്കിൽ ആരും മരിച്ചുപോകില്ലെന്നും നടൻ ശ്രീനിവാസൻ. സില്‍വര്‍ ലൈനിന്‍റെ പേരില്‍ വലിയ ബാധ്യത വരുത്തിവയ്ക്കുന്നത് സംസ്ഥാനത്തെ ഭാവി വികസനപ്രവര്‍ത്തനത്തിന് പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാക്കും. ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പദ്ധതിയില്‍ നേട്ടം ലഭിച്ചിരുന്നെങ്കില്‍ പ്രതിഷേധം ഉണ്ടാകുമായിരുന്നില്ലെന്നും ശ്രീനിവാസന്‍ പരിഹസിച്ചു.
Read More »