Month: January 2022
-
Kerala
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; വിധി 14-ന്
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള വിചാരണ പൂര്‍ത്തിയായി.ഈ മാസം 14ന് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി വിധി പറയും.ഇന്നത്തോടെ വിചാരണ നടപടികളെല്ലാം പൂര്‍ത്തിയാക്കിയാണ് കോടതി കേസ് വിധി പറയാന്‍ മാറ്റിവെച്ചത്. കുറവിലങ്ങാട് മഠത്തില്‍വെച്ച് 13 തവണ കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.ബലാത്സംഗത്തിന് പുറമെ പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസിലെ 83 സാക്ഷികളില്‍ 39 പേരെ കോടതി വിസ്തരിച്ചു. ഇതില്‍ സാക്ഷികളായ കന്യാസ്ത്രീകളും ഫ്രാങ്കോക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ നേരത്തെ 21 ദിവസം ജയിലില്‍ കഴിഞ്ഞ ഫ്രാങ്കോ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
Read More » -
India
ഇന്ത്യാക്കാർക്ക് ഏറ്റവും പ്രിയം താലി മീൽസ്; രണ്ടാം സ്ഥാനത്ത് ബിരിയാണി
ഇന്ത്യാക്കാർക്ക് ഏറ്റവും പ്രിയം താലി മീൽസെന്ന് റിപ്പോർട്ട്.നമ്മുടെ സദ്യയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാകില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും നമ്മുടെ സദ്യയ്ക്കു സമാനമായ ഭക്ഷണവിഭവങ്ങള്‍ കാണാനാകും.ചോറും ചപ്പാത്തിയും പരിപ്പും സാമ്പാറും തോരനും പപ്പടവും ഒക്കെയായി പാത്രം നിറയെ വിഭവങ്ങളായിരിക്കും.ഇത്തരം മീൽസിനെയാണ് താലി മീല്‍സ് എന്ന് പറയപ്പെടുന്നത്.ഇന്ത്യാക്കാർക്ക് ഏറ്റവും പ്രിയം ഇതാണെന്നാണ് ഒരു സ്വകാര്യ ഏജൻസി നടത്തിയ റിപ്പോർട്ടർ പറയുന്നത്.രണ്ടാം സ്ഥാനത്ത് ബിരിയാണിയാണ്. പഞ്ചാബി താലി തൂവെള്ള നിറത്തിലുള്ള ചോറ്, രാജ്മ പയര്‍, പനീര്‍, ചപ്പാത്തിക്ക് പകരം വിളമ്പുന്ന ബട്ടര്‍ നാന്‍ എന്നറിയപ്പെടുന്ന റൊട്ടി, ദാല്‍ മകാനി, ആലൂ കുല്‍ച്ച, ബട്ടര്‍ ചിക്കന്‍, മക്കെ കി റൊട്ടി, സര്‍സോണ്‍ കാ സാഗ്, ഇങ്ങനെ നീളുന്നു പഞ്ചാബി താലി. ഇതിനോടൊപ്പം ഒരു ഗ്ലാസ് ലസ്സിയും ലഭിക്കും. രാജസ്ഥാൻ താലി പച്ചരി ചോറിനൊപ്പം ഗട്ടെ സെ സബ്‌സി, ഖേര്‍ സംഗ്രി, കചൗരി, ദാല്‍ ബട്ടി ചുര്‍മ, ഗേവര്‍ തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാകും. ഗുജറാത്തി താലി ഗുജറാത്തികള്‍ ധാരാളം മധുരം ഉപയോഗിക്കുന്ന…
Read More » -
Kerala
വീണ്ടും വിഷം കലർത്തൽ; ജാഗ്രതൈ
തിരുവനന്തപുരം:മീനുകളിലും മറ്റും വീണ്ടും വിഷം കലർത്തൽ എന്ന് പരാതി.ഇതേത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന ആരംഭിച്ചു. മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവര്‍ കരുതിയിരിക്കുക, മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നിങ്ങളുടെ പിന്നാലെയെത്തും. ഒരിടവേളയ്ക്ക് ശേഷം ഭക്ഷ്യവസ്തുക്കളില്‍ അമിതമായി മായം കലര്‍ത്തുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. മീനില്‍ ഫോര്‍മാലിന്‍, അമോണിയ, ക്ലോറിന്‍ഡയോക്‌സൈഡ്, കോഴിയിറച്ചിയില്‍ ആന്റിബയോട്ടിക്, കറിപൗഡര്‍ - പഴങ്ങള്‍ എന്നിവയില്‍ കീടനാശനി, കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ തുടങ്ങിയ പരാതികള്‍ വ്യാപകമായതോടെയാണ് അത്യാവശ്യ പരിശോധനാ സജ്ജീകരണങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
Read More » -
Kerala
നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മുണ്ടക്കയം സ്വദേശിനിയായ മേഘ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. പുഞ്ചവയലിലെ സ്വന്തം വീട്ടില്‍ വച്ചാ വച്ചായിരുന്നു മരണം .അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ മേഘയെ മണിക്കൂറുകളോളം കാണാത്തത്തിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More » -
Kerala
കറുകച്ചാലിൽ പങ്കാളികളെ കൈമാറ്റം; 6 പേർ അറസ്റ്റിൽ; മൂന്നു പേർക്കായി തിരച്ചിൽ
കോട്ടയം കറുകച്ചാലിൽ പങ്കാളികളെ കൈമാറ്റം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കേസെടുത്തതിന് പിന്നാലെ പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നു.പല റിസോർട്ടുകളും ഇത്തരം സംഘങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ പരാതിക്കാരിയായ ചങ്ങനാശേരി സ്വദേശിനിയെ ബലാല്‍സംഗം ചെയ്തത് ഒന്‍പതുപേരാണെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. ഇവരില്‍ ആറുപേര്‍ പിടിയിലായി. പിടിയിലാവാനുള്ള മൂന്നുപേരില്‍ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നു.ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കോട്ടയം സ്വദേശിനിയുടെ പരാതിയിലെ പ്രതികളില്‍ അഞ്ചുപേരും ഭാര്യമാരുമായി വന്നവരാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാലുപേര്‍ തനിച്ചെത്തിയവര്‍, ഇവര്‍ അറിയപ്പെടുന്നത് സ്റ്റഡ് എന്നാണ്. സംഘത്തിന് ഇവര്‍ 14000 രൂപ നല്‍കണം. കോട്ടയം, കുമരകം, ചങ്ങനാശേരി, കറുകച്ചാൽ തുടങ്ങിയ സ്ഥലങ്ങളിലെ റിസോർട്ടുകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Read More » -
India
കൊണ്ടോട്ടിയിലെ വാഹന മോഷണം; കർണാടക സ്വദേശികൾ അറസ്റ്റിൽ
കൊണ്ടോട്ടി: മൊറയൂര്‍ പോത്തുവെട്ടിപ്പാറയിലെ വാഹന വില്പന കേന്ദ്രത്തില്‍നിന്ന് മോഷണം പോയ രണ്ടു വാഹനങ്ങള്‍ കൊണ്ടോട്ടി പൊലീസ് കർണാടകയില്‍നിന്ന് പിടിച്ചെടുത്തു. പ്രത്യേക പൊലീസ് സംഘം ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ വാഹന മോഷ്ടാക്കളെയും അറസ്റ്റ് ചെയ്തു. ദക്ഷിണ കർണാടക സ്വദേശികളായ കോള്‍നാട് സാലത്തൂര്‍ കാടുമട്ട പഷവത്ത് നസീര്‍ (25), മുഹമ്മദ് ഷാഹിദ് ( 20) എന്നിവരാണ് അറസ്റ്റിലായത്.ഇവർ സഹോദരങ്ങളാണ്. കഴിഞ്ഞ മാസം 25ന് പുലര്‍ച്ചയാണ് സംഭവം. പോത്തുവെട്ടിപ്പാറയിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍നിന്ന് പുലര്‍ച്ച രണ്ടോടെ ടാറ്റാ സുമോ, സ്വിഫ്റ്റ് കാറുകള്‍ കേന്ദ്രത്തിലെ പൂട്ടുതകര്‍ത്ത് സംഘം കടത്തുകയായിരുന്നു. കടയില്‍നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനം കാസര്‍കോട് അതിര്‍ത്തി കടന്നതായി കണ്ടെത്തി.തുടർന്ന് മംഗലാപുരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Read More » -
Kerala
വനിതാ കണ്ടക്ടറെ കുത്തിക്കൊന്ന കേസിൽ വിധി ഇന്ന്
കൊല്ലം: കെ.എസ്.ആർ.ടി.സിയിൽ വനിതാ കണ്ടക്ടറായിരുന്ന ഡോമി ബിയർലിയെ സംശയത്തിന്റെ പേരിൽ ഭർത്താവ് ബാബു വല്ലരിയാൻ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന് പ്രസ്താവിക്കും.പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.വി.ജയകുമാറാണ് വിധി പറയുന്നത്. 2016 ഓഗസ്റ്റ് 18-നായിരുന്നു സംഭവം. രാത്രി 1.30-ന് ജോലി കഴിഞ്ഞെത്തിയ ഡോമി ബിയർലിയെ ഉറങ്ങിക്കിടക്കവേ കത്തികൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നു.ഇതിനിടയിൽ ഉണർന്ന ഡോമി പ്രാണരക്ഷാർഥം കുളിമുറിയിലേക്ക് ഓടിക്കയറുകയും പിന്നാലെയെത്തിയ പ്രതി കഴുത്തിന് മാരകമായി മുറിവേൽപ്പിക്കുകയുമായിരുന്നു. ആരും ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളെ ആശ്രയിച്ച പ്രോസിക്യൂഷൻ 30 സാക്ഷികളെയും 33 രേഖകളും 44 തൊണ്ടിമുതലുകളും ഹാജരാക്കി.
Read More » -
Kerala
തലശ്ശേരിയുടെ തലവര മാറ്റിയ പാലം
നൂറ്റാണ്ടുകളുടെ ചരിത്രവുമായി കടലെടുക്കാതെ നിൽക്കുന്ന ഒരു പാലം…ഓരോ തലശ്ശേരിക്കാരന്‍റെയും സ്വകാര്യ അഹങ്കാരം… ഇത് തലശ്ശേരി കടൽപ്പാലം… ഇനിയും കടലെടുക്കാതെ, ഒരായിരം ചരിത്ര കഥകളുമായാണ് ഈ കടൽപ്പാലം സഞ്ചാരികളെ കാത്തിരിക്കുന്നത്. കേരളത്തിന്റെ കരയിലേക്ക് ശത്രുവോ മിത്രമോ എന്നു പോലും നോക്കാതെ എത്തിയവരെയെല്ലാം കൈപിടിച്ച് കയറ്റിയിരുന്ന ഈ പാലമാണ് തലശ്ശേരിയെ ഇന്നു കാണുന്ന തലശ്ശേരിയാക്കി മാറ്റിയത്. കേക്കിന്‍റെയും ക്രിക്കറ്റിന്റെയും സർക്കസിന്റെയുമൊക്കെ ഈറ്റില്ലമായ തലശ്ശേരിയിൽ പഴമയുടെ അടയാളങ്ങളുമായി ഇന്നും കാത്തിരിക്കുന്ന ആ കടൽപ്പാലത്തിന്‍റെ വിശേഷങ്ങളിലേക്ക്… ചരിത്രത്തിന്‍റെ നേർസാക്ഷിയായി ഇന്നും തലയുയർത്തി നിൽക്കുന്ന ഇടമാണ് തലശ്ശേരി കടൽപ്പാലം. ഒരു കാലത്ത് തലശ്ശേരിയെ മലബാറിലെ തന്നെ എണ്ണപ്പെട്ട വാണിജ്യ കേന്ദ്രമാക്കി മാറ്റിയതിനു പിന്നിൽ ഈ കടൽപ്പാലമായിരുന്നു.തലശ്ശേരിയെ കാലങ്ങളോളം ഒരു വലിയ വാണിജ്യ കേന്ദ്രമാക്കി മാറ്റിയതിൽ കടൽപ്പാലത്തിനുള്ള പങ്ക് വിസ്മരിക്കുവാൻ കഴിയില്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു ഇവിടം. 1910 ലാണ് വാണിജ്യ ആവശ്യങ്ങൾക്കായി ബ്രിട്ടീഷുകാർ കടൽപ്പാലം നിർമ്മിക്കുന്നത്.മലയോരങ്ങളിൽ നിന്നും വയനാട്, കുടക് തുടങ്ങിയ ഇടങ്ങളിൽ…
Read More » -
NEWS
മലയാളത്തിൻ്റെ സ്വന്തം ദാസേട്ടന് ഇന്ന് 82-ാം പിറന്നാൾ
‘ജാതിഭേദം മതദ്വേഷം…’എന്ന ശ്രീ നാരായണ ഗുരുദേവൻ്റെ കീർത്തനം ആലപിച്ചു കൊണ്ടാണ് യേശുദാസ് സിനിമ സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചത്. തുടർന്ന് കഴിഞ്ഞ ആറ് പതിറ്റാണ്ടോളമായി മലയാളത്തിൻ്റെ സംഗീത ലോകത്ത് നിത്യവസന്തമായി നിറഞ്ഞു നിൽക്കുകയാണ് അദ്ദേഹം. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം 8 തവണ നേടി. കേരള, തമിഴ് നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച ഗായകനുള്ള അവാര്‍ഡുകള്‍ നേടി. യേശുദാസിനു സമം യേശുദാസ് മാത്രം മലയാളികളുടെ അഭിമാനം കെ.ജെ യേശുദിസിന് ഇന്ന് 82-ാം പിറന്നാള്‍. ആറ് പതിറ്റാണ്ടോളമായി, കാതുകള്‍ക്ക് ഇമ്പമായി ആ സ്വരമാധുരി നമുക്കൊപ്പമുണ്ട്. ഒമ്പതാം വയസില്‍ തുടങ്ങിയ സംഗീതസപര്യ തലമുറകള്‍ പിന്നിട്ട് ഇപ്പോഴും ആ ആലാപനം സംഗീത പ്രേമികളുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. 22-ാം വയസില്‍ 1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കാഡ് ചെയ്തത്. കെ. എസ് ആന്റണി സംവിധാനം ചെയ്ത ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയില്‍ ‘ജാതിഭേദം മതദ്വേഷം…’എന്ന ശ്രീ നാരായണ ഗുരുദേവൻ്റെ കീർത്തനം ആലപിച്ചു…
Read More » -
India
ഇന്റർനെറ്റ് ഇല്ലെങ്കിലും ഫോൺവഴി പണമിടപാടുകൾ നടത്താം
സ്മാര്‍ട്ട്ഫോണിലെ ഗൂഗിള്‍പേ, ആമസോണ്‍പേ, ഫോണ്‍പേ തുടങ്ങിയ യു.പി.ഐ ആപ്പുകള്‍ വഴിയുള്ള പണം കൈമാറ്റം ഇനി ഇന്റർനെറ്റ് ഇല്ലാതെയും നടത്താം. സ്മാർട്ട് ഫോൺ പോലും ഇതിന് വേണമെന്നുമില്ല. അതെങ്ങനെയാണെന്ന് നോക്കാം. സ്മാര്‍ട്ട്ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്തവര്‍/ഫീച്ചര്‍ഫോണ്‍ ഉപഭോക്താക്കള്‍ യു.പി.ഐ ഇടപാട് നടത്താനായി *99# ഡയല്‍ ചെയ്യണം. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (എന്‍.പി.സി.ഐ) അവതരിപ്പിച്ച സേവനത്തിലൂടെ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശികഭാഷാ പിന്തുണയും ഉപഭോക്താവിന് ലഭിക്കും. സേവനത്തിന് 50 പൈസ വീതം ഫീസുണ്ട്. 1.ഉപഭോക്താവ് ഭീം ആപ്പില്‍ വണ്‍-ടൈം രജിസ്‌ട്രേഷന്‍ നടത്തി പിന്‍ നമ്ബര്‍ വാങ്ങണം. 2. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍നമ്ബര്‍ നല്‍കണം. 3. തുടര്‍ന്ന് ഫോണിലെ ഡയല്‍പാഡില്‍ *99# ഡയല്‍ ചെയ്യണം. 4. തുടര്‍ന്ന് ലഭിക്കുന്ന മെന്യുവില്‍ മൈ പ്രൊഫൈല്‍, സെന്‍ഡ് മണി, റിസീവ് മണി, പെന്‍ഡിംഗ് റിക്വസ്‌റ്റ്സ്, ചെക്ക് ബാലന്‍സ്, യു.പി.ഐ പിന്‍, ട്രാന്‍സാക്‌ഷന്‍സ് എന്നീ ഓപ്‌ഷനുകള്‍ ലഭിക്കും. 5. സെന്‍ഡ് മണി ഓപ്‌ഷനില്‍ സ്വീകര്‍ത്താവിന്റെ ബാങ്ക്…
Read More »