Month: January 2022
-
NEWS
വൃദ്ധദമ്പതികളെ കൊന്ന മകന് മാനസികാസ്വാസ്ഥ്യം, അമ്മയെ വെട്ടിയ ശേഷം മരണം ഉറപ്പിക്കാൻ മുഖത്ത് വിഷം തളിച്ചു, വിഷം കുത്തിവെക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയുടെ ചോരയിൽ വഴുതി വീണ് സിറിഞ്ച് ഒടിഞ്ഞുവെന്ന് മകന്റെ വിവരണം
വീട്ടില്‍ കള്ളന്‍ കയറിയെന്നും മാതാപിതാക്കള്‍ കൊല്ലപ്പെട്ടെന്നും സുനിൽ ജ്യേഷ്ഠൻ സനലിനോടു പറഞ്ഞു. സംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ പെട്ടെന്ന് നാട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് രാവിലെ ഏഴരയോടെ സനല്‍ പുതുപ്പരിയാരത്തെ വീട്ടിലെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് സനലിനെ പിടികൂടി പാലക്കാട്: പുതുപ്പരിയാരത്ത് മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയതിനെക്കുറിച്ച് കൂസലില്ലാതെയായിരുന്നു മകൻ സനലിന്റെ വിവരണം. സിനിമാ തിരക്കഥയുടെ ശൈലിയിലാണ് പ്രതി സംഭവങ്ങൾ വിവരിച്ചത്. സീനുകൾ ഒന്നും വിട്ടുകളയാതെ സ്വന്തം ക്രൂരതകൾ ഒന്നൊന്നായി സനൽ പോലീസിന് മുന്നിൽ വിവരിച്ചു. അടുക്കളയിൽ നിന്നു അമ്മയെയും അച്ഛനെയും വെട്ടാനുപയോഗിച്ച കൊടുവാളും അരിവാളും സനൽ എടുത്ത് കാണിച്ചു. അമ്മയെ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്നതിനിടെ വഴുതി വീണ് മുണ്ടുരിഞ്ഞു പോയതും പ്രതി വിശദമായിത്തന്നെ പറയുന്നുണ്ട്. പക്ഷേ, എന്തിനാണ് ഇത്രയും ക്രൂരമായി മാതാപിതാക്കളെ കൊലപ്പെടുത്തിയത് എന്നതിന് സനൽ നല്കുന്ന വിശദീകരണം പൊലീസ് വിശ്വസിക്കുന്നില്ല. ഇതിനിടെ സ്വന്തം മാതാപിതാക്കളുടെ ഘാതകനായ മകന്‍ സനല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പൊലീസ് സംശയിക്കുന്നു. റിട്ട. ആർ.എം.എസ് ജീവനക്കാരൻ പ്രതീക്ഷാനഗർ ‘മയൂര’ത്തിൽ ചന്ദ്രൻ…
Read More » -
Kerala
തലയിലെ താരൻ ഒഴിവാക്കാം
എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പരാതിയാണ് മുടിയിലെ താരൻ. തല ചൊറിച്ചിൽ, തലയിൽ വെളുത്ത പൊടികൾ, മുഖത്തേക്കും തോളിലേക്കുമെല്ലാം ഈ പൊടികൾ ഇളകി വീഴുക എന്നിവയെല്ലാമാണ് താരന്റെ ആദ്യലക്ഷണങ്ങൾ.നിരന്തരമായ ചൊറിച്ചിൽ മൂലം തടിപ്പുകൾ, ഉണലുകൾ, നീരൊലിപ്പ് എന്നിവയുമുണ്ടാകാം. ചൊറിയുമ്പോൾ ശിരോചർമത്തിലുണ്ടാവുന്ന മുറിവുകളിലൂടെ അണുബാധയുണ്ടായി പഴുപ്പ് വരാനും സാധ്യതയുണ്ട്.താരൻ കൂടുതലാകുമ്പോൾ മുടികൊഴിച്ചിലും അനുഭവപ്പെടാം. താരന് പ്രധാന കാരണം മലസ്സീസിയ ഫർഫർ (malassezia furfur) അഥവാ പിറ്റിറോസ്പോറം ഒവേൽ (ptiyrosporum ovale) എന്ന ഒരുതരം പൂപ്പലുകൾ (fungus) ആണ്. ശിരോചർമത്തിൽ വസിക്കുന്ന ഒരു നിരുപദ്രവകാരിയാണ് ഇത്. പക്ഷേ, ചില സമയങ്ങളിൽ ഇവ കൂടുതലായി വളർന്നു പെരുകി താരനുണ്ടാക്കുന്നു.സോപ്പുകൾ, ഷാംപൂകൾ എന്നിവയുടെ അമിതോപയോഗം മൂലം ശിരോചർമം വരണ്ട് താരനുണ്ടാകാം. ഇതാണ് വരണ്ട താരൻ (dry dandruff). തലമുടിയിൽ എണ്ണ കൂടുതലുണ്ടെങ്കിൽ മുടി തഴച്ചു വളരുമെന്ന ഒരു മിഥ്യാ ധാരണ മലയാളികൾക്കിടയിലുണ്ട്. എണ്ണ തേക്കുന്നത് തലമുടിയുടെ വളർച്ച ത്വരിതപ്പെടുത്തുമെങ്കിലും ഏറെ നേരം എണ്ണ മുടിയിൽ തേച്ച് നിൽക്കുന്നത് താരനുണ്ടാകാൻ…
Read More » -
NEWS
തുടർ ചികിത്സയ്ക്ക് മുഖ്യമന്ത്രി ശനിയാഴ്ച അമേരിക്കയിലേക്ക്, പകരം ചുമതലക്കാരനില്ല
കേന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദനാണ് പാര്‍ട്ടിയിലെ സീനിയര്‍. കെ രാധാകൃഷ്ണനും കേന്ദ്ര കമ്മറ്റി അംഗമാണ്. പക്ഷേ ഇവരാരും പകരക്കാരനായി വരാൻ സാദ്ധ്യതയില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ഔദ്യോഗിക ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. ഇ-ഫയലിംഗ് വഴി അത്യാവശ്യ ഫയലുകള്‍ അദ്ദേഹം നോക്കി. ഇപ്രാവശ്യവും ആ രീതി തുടരാനാണ് സാദ്ധ്യത തിരുവനന്തപുരം: മയോക്ലിനിക്കിലെ തുടർചികിത്സയ്ക്കായി ശനിയാഴ്ച അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി, പകരം താല്‍ക്കാലിക ചുമതല ആര്‍ക്കെങ്കിലും നല്‍കാൻ സാദ്ധ്യതയില്ലെന്നാണ് സൂചന. എങ്കിലും ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കും. കേന്ദ്ര കമ്മറ്റി അംഗമായ എം.വി ഗോവിന്ദനാണ് മന്ത്രിസഭയില്‍ പാര്‍ട്ടിയിലെ സീനിയര്‍. കെ രാധാകൃഷ്ണനും കേന്ദ്ര കമ്മറ്റി അംഗമാണ്. ഇവർക്കാർക്കും ചുമതല നൽകാൻ സാദ്ധ്യതയില്ലെന്നും കഴിഞ്ഞ തവണത്തെപ്പോലെ ഓണ്‍ലൈനായി കാര്യങ്ങൾ ചെയ്യാനാണ് തീരുമാനമെന്നും അറിയുന്നു. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാകും രാവിലെ 11ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുക. നാളെ…
Read More » -
Kerala
ഇത് പനിക്കാലം;തിളപ്പിച്ച പുതിന വെള്ളം കുടിക്കുന്നത് ശീലമാക്കാം
ധാരാളം ഔഷധഗുണങ്ങള്‍ നിറഞ്ഞിരിക്കുന്ന ഒന്നാണ് പുതിന.പുതിന വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.വായ്‌നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും പൊതുവായ വായ ശുചിത്വം വര്‍ദ്ധിപ്പിക്കാനും പുതിനയിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ സഹായിക്കുന്നു. ഇടവിട്ടുള്ള ജലദോഷം, പനി എന്നിവ കുറയ്ക്കുന്നതിന് പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. പുതിനയിലെ ‘മെന്തോള്‍’ സാരാംശം ശ്വസനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.ഭക്ഷണം ദഹനനാളത്തില്‍ ആവശ്യത്തിലധികം നേരം നിലനില്‍ക്കുകയാണെങ്കില്‍, അത് പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കും. ഗ്യാസ്, ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ പുതിനയിലയിലെ ചില ഘടകങ്ങൾ ഏറെ ഗുണം ചെയ്യും.ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും മികച്ചൊരു പ്രതിവിധിയാണ് പുതിന. ശരീരത്തില്‍ ചതവുപറ്റുകയോ വ്രണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പുതിനനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുറമെ പുരട്ടിയാല്‍ ഗുണം ചെയ്യും. പുതിനയിലയിട്ട വെള്ളം കുടിച്ചാൽ ജലദോഷം മൂക്കടപ്പ്, പനി എന്നിവ വരാതിരിക്കും. പല്ലിനെ ശുദ്ധീകരിക്കുവാന്‍ പുതിനയില കഴിക്കുന്നത് ഗുണം ചെയ്യും. വായ്നാറ്റത്തെ അകറ്റുന്നതും രോഗാണുക്കളെ നശിപ്പിക്കുന്നതും ഊനിനെ ശക്തിപ്പെടുത്തുന്നതിനും…
Read More » -
Kerala
മലബന്ധം അകറ്റാൻ ഉണക്ക മുന്തിരി കുതിർത്ത് കഴിക്കാം
ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി കുതിർത്ത് കഴിക്കുന്നത് ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ശരീരത്തിന് വളരെയധികം പ്രയോജനപ്പെടുന്ന ഒന്നാണ്.ഇത് വെള്ളത്തിൽ കുതിർത്തു കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജം എളുപ്പത്തിൽ ലഭ്യമാകുന്നു.ക്ഷീണം മാറാനുള്ള നല്ലൊരു വഴിയാണ് ഇത്. അതുപോലെതന്നെ നല്ല ശോധനക്കുള്ള നല്ലൊരു മാർഗം കൂടിയാണ് ഇത്.കുതിർത്തു കഴിക്കുമ്പോൾ ഇതിലുള്ള ഫൈബർ ശരീരത്തിൽ പെട്ടെന്ന് അലിഞ്ഞു ചേരാൻ ഇടയാകുന്നു. അസിഡിറ്റി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത്. ഇതിൽ നല്ല തോതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. കുതിർത്തു കഴിക്കുമ്പോൾ ഇത് ശരീരത്തിൽ പെട്ടെന്ന് ആഗിരണം ചെയ്യുന്നു. അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് വളരെയേറെ നല്ലതാണ്.അനീമിയക്കും നല്ലൊരു പ്രതിവിധിയാണ് ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത്. ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കഴിക്കുമ്പോൾ ദഹിക്കാൻ വളരെ എളുപ്പമാണ്. മാത്രമല്ല ശരീരത്തിന്റെ ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കാനും ഇത് സഹായിക്കും. ഇതിന്റെ ആന്റി ഓക്സൈഡുകൾ ശരീരത്തിൽ എളുപ്പം അലിഞ്ഞുചേരുന്നതു വഴിയാണ് ഇത് സാധ്യമാകുന്നത്.…
Read More » -
India
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,94,720 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകളേക്കാൾ 15.8 ശതമാനം കൂടുതലാണ് ഇന്നത്തേത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.5 ശതമാനമാണ്. രാജ്യത്തെ ശരാശരി മരണസംഖ്യയിൽ 70 ശതമാനം വർധനവും രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 442 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 4,84,655 ആയി ഉയർന്നു. കഴിഞ്ഞ ഏഴുമാസത്തിനിടെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അർധസൈനിക വിഭാഗങ്ങളിലെ 4,500 അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 481 റസിഡന്റ് ഡോക്ടർമാർക്കും രോഗം ബാധിച്ചു. പുതിയതായി 4,868 ഒമിക്രോൺ കേസുകളും രാജ്യത്ത് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read More » -
NEWS
കള്ളുഷാപ്പിനടുത്ത് വീട് വച്ച വീട്ടമ്മ സ്വകാര്യത ഹനിക്കുന്നു എന്ന പരാതിയുമായി ഹൈക്കോടതിയിൽ, അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി
കള്ള് ഷാപ്പ് പ്രവര്‍ത്തനം ആരംഭിച്ചത് 1994ല്‍. 2005-ലാണ് ഷാപ്പിനടുത്ത് വീട്ടമ്മ സ്ഥലം വാങ്ങിയത്. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞാണ് ഇവിടെ വീട് നിര്‍മ്മിച്ചത്. വീണ്ടും കുറെ നാള്‍ കഴിഞ്ഞാണ് താമസം തുടങ്ങിയത്. ഇതിന് പിന്നാലെ കുടുംബത്തിന്റെ സ്വകാര്യത ഹനിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ കോടതിയെ സമീപിച്ചു കൊച്ചി: കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീടുവെച്ച ശേഷം സ്വകാര്യതയ്ക്ക് തടസ്സമാകുന്നുവെന്ന് വാദിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. വൈക്കം റേഞ്ച് പരിധിയിലുള്ള പ്രസ്തുത കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസ് പി.ബി സുരേഷ് കുമാറും ജസ്റ്റിസ് സി.എസ് സുധയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെയാണ് വിലയിരുത്തല്‍. 1994ല്‍ പ്രവര്‍ത്തനം ആരംഭിച്ച കള്ളുഷാപ്പിന് സമീപം 2005-ലാണ് വീട്ടമ്മ സ്ഥലം വാങ്ങിയത്. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞാണ് ഇവിടെ വീട് നിര്‍മ്മിച്ചത്. തുടര്‍ന്ന് കുറെ നാള്‍ കഴിഞ്ഞാണ് താമസം തുടങ്ങിയത്. ഇതിന് പിന്നാലെ കുടുംബത്തിന്റെയും സ്വകാര്യത ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വീട്ടമ്മ നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍…
Read More » -
India
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ് സി പോരാട്ടം
ഒഡീഷ താരത്തിന് കോവിഡ് ബാധിച്ചത് മത്സരത്തെ ബാധിക്കുമോ എന്ന് ആശങ്ക ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ് സി പോരാട്ടം. രാത്രി 7.30നാണ് മത്സരം.ഗോവയില്‍ ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടായ വാസ്‌കോയിലെ തിലക് മൈതാനമാണ് മത്സര വേദി.തിലക് മൈതാനത്ത് ബ്ലാസ്റ്റേഴ്‌സ് സീസണില്‍ ഇതുവരെ ആറ് മത്സരം കളിച്ചതില്‍ മൂന്ന് ജയവും മൂന്ന് സമനിലയും സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ റൗണ്ടില്‍ ഇരു ടീമുകളും നേര്‍ക്കു നേര്‍ ഇറങ്ങിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് 2 – 1 ന് ഇവിടെ ജയിച്ചിരുന്നു. അതേസമയം ഒഡീഷ എഫ്‌സിയിലെ ഒരു താരത്തിന് കോവിഡ് പോസിറ്റീവായതായി റിപ്പോർട്ടുണ്ട്.ഇതോടെ ഇന്നത്തെ മത്സരം നടക്കുമോ എന്ന കാര്യത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.ബുധനാഴ്ച രാവിലെ കോവിഡ് പരിശോധനയും മത്സരത്തിനായി താരങ്ങള്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കും മുമ്ബ് റാപിഡ് ടെസ്റ്റ് നടത്തും. ഇതു കഴിഞ്ഞാല്‍ മാത്രമേ മത്സരം നടക്കുന്ന കാര്യത്തില്‍ വ്യക്തത വരൂ.
Read More » -
Kerala
സംസ്ഥാനത്തെ കോവിഡ് മരണം 50,000 കടന്നു
തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ 9066 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂർ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂർ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസർഗോഡ് 118 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. 14.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 277 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,053 ആയി.
Read More » -
Kerala
ഓലമേയൽ അഥവാ പുരകെട്ടുകല്ല്യാണം
പണ്ട് നമ്മുടെ നാട്ടിലെ എല്ലാ വീടുകളും തന്നെ ഓലയോ വൈക്കോലോ മേഞ്ഞതായിരുന്നു.മതിലും, വേലിയും,ഗേറ്റും, കരണ്ടും ,കാറും, ഫോണും, ഗ്യാസും, മാരക രോഗങ്ങളും അന്ന് ഇല്ലായിരുന്നു.പക്ഷേ അന്നത്തെ മനുഷ്യർക്ക് പരസ്പര സ്നേഹവും സഹകരണവും ഉണ്ടായിരുന്നു. പണ്ട് നാട്ടിൽ വീടുകൾ ഓലമേയുന്നത് പുരകെട്ടു കല്യാണം എന്നാണ് അറിയപ്പെട്ടിരുന്നത്. കാരണം ഓലമേയലിനു ശേഷം സദ്യ ഉണ്ടാവും.സദ്യയുള്ള ഏതു ചടങ്ങും കല്ല്യാണം എന്ന പേരിലാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. വർഷത്തിലൊരിക്കൽ പുര ഓല കെട്ടി മേയുന്ന ദിവസമാണ് പുരകെട്ട് കല്ല്യാണം.മെയ് മാസം പകുതി ആയിട്ടും പുര കെട്ടിമേയാൻ കഴിയാത്ത വീട്ടുകാരുടെ മനസ്സിൽ ഭീതി പെരുമ്പറ കൊട്ടും .മഴയെങ്ങാനും പെയ്താൽ കാറ്റെങ്ങാനും വീശിയാൽ കരിഞ്ഞുണങ്ങിയ ഓലയിളുമ്പിലൂടെ വെള്ളം അകത്തേക്കിറങ്ങുന്ന ദു:സ്വപ്നം കണ്ട് അവർ ഞെട്ടിയുണരും. പുരകെട്ടുകല്ല്യാണത്തിന് വലിയ മുന്നൊരുക്കങ്ങൾ വേണം.മേച്ചിലിന് ആവശ്യമായ പച്ചോല സംഭരിച്ച് കീറി കെട്ടി വെള്ളത്തിലിട്ട് കുതിർത്ത് മെടഞ്ഞ്, ഉണക്കി കെട്ടുകളായി അട്ടി വച്ചിട്ടുണ്ടായിരിക്കണം.ചെറിയ പറമ്പുകൾ ഉള്ളവർ മെടഞ്ഞ ഓല വിലയ്ക്കു വാങ്ങും. പുരകെട്ടു കല്ല്യാണദിവസം വീട്ടുകാരെല്ലാം…
Read More »