KeralaNEWS

തലയിലെ താരൻ ഒഴിവാക്കാം

ല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പരാതിയാണ് മുടിയിലെ താരൻ. തല ചൊറിച്ചിൽ, തലയിൽ വെളുത്ത പൊടികൾ, മുഖത്തേക്കും തോളിലേക്കുമെല്ലാം ഈ പൊടികൾ ഇളകി വീഴുക എന്നിവയെല്ലാമാണ് താരന്റെ ആദ്യലക്ഷണങ്ങൾ.നിരന്തരമായ ചൊറിച്ചിൽ മൂലം തടിപ്പുകൾ, ഉണലുകൾ, നീരൊലിപ്പ് എന്നിവയുമുണ്ടാകാം. ചൊറിയുമ്പോൾ ശിരോചർമത്തിലുണ്ടാവുന്ന മുറിവുകളിലൂടെ അണുബാധയുണ്ടായി പഴുപ്പ് വരാനും സാധ്യതയുണ്ട്.താരൻ കൂടുതലാകുമ്പോൾ മുടികൊഴിച്ചിലും അനുഭവപ്പെടാം.
താരന് പ്രധാന കാരണം മലസ്സീസിയ ഫർഫർ (malassezia furfur) അഥവാ പിറ്റിറോസ്പോറം ഒവേൽ (ptiyrosporum ovale) എന്ന ഒരുതരം പൂപ്പലുകൾ (fungus) ആണ്. ശിരോചർമത്തിൽ വസിക്കുന്ന ഒരു നിരുപദ്രവകാരിയാണ് ഇത്. പക്ഷേ, ചില സമയങ്ങളിൽ ഇവ കൂടുതലായി വളർന്നു പെരുകി താരനുണ്ടാക്കുന്നു.സോപ്പുകൾ, ഷാംപൂകൾ എന്നിവയുടെ അമിതോപയോഗം മൂലം ശിരോചർമം വരണ്ട് താരനുണ്ടാകാം. ഇതാണ് വരണ്ട താരൻ (dry dandruff).
തലമുടിയിൽ എണ്ണ കൂടുതലുണ്ടെങ്കിൽ മുടി തഴച്ചു വളരുമെന്ന ഒരു മിഥ്യാ ധാരണ മലയാളികൾക്കിടയിലുണ്ട്. എണ്ണ തേക്കുന്നത് തലമുടിയുടെ വളർച്ച ത്വരിതപ്പെടുത്തുമെങ്കിലും ഏറെ നേരം എണ്ണ മുടിയിൽ തേച്ച് നിൽക്കുന്നത് താരനുണ്ടാകാൻ ഇടയാക്കും. മുടിയിൽ നന്നായി എണ്ണ വച്ചോളൂ. പക്ഷേ അത് തലയിൽ നിലനിർത്തരുത്. എണ്ണ തേച്ചതിന് ശേഷം ചെറുപയർ പൊടിച്ചതോ താളിയോ തേച്ച് മുടി കഴുകുക. തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും താരനകറ്റാനും മുടിയിലെ എണ്ണ മയം നീക്കം ചെയ്യാനും സഹായകരമാകും. ഇവ ലഭ്യമല്ലെങ്കിൽ ആഴ്ചയിലൊരിക്കൽ മൈൽഡ് ഷാമ്പൂ ഉപയോഗിച്ച് എണ്ണമയം കളയാം.
താരനുണ്ടാകുമ്പോൾ വരുന്ന മറ്റൊരു പ്രധാന പ്രശ്നം തലയിലെ ചർമ്മം വരണ്ടുപോകുന്നതാണ്. ഇത് അകറ്റാനായി അല്പം ചെറുനാരങ്ങാനീര് വെളളത്തിൽ ചേർത്ത് തലമുടി കഴുകാം. പക്ഷെ ഒരു കാരണവശാലും ചെറുനാരങ്ങനീര് മാത്രം തലയോട്ടിലിൽ തേച്ച് പിടിപ്പിക്കരുത്. ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. വെളളത്തിലോ തൈരിലോ ചേർത്ത് മാത്രം ഉപയോഗിക്കുക.
വീടുകളിൽ സുലഭമായി ലഭിക്കുന്ന കറ്റാർവാഴയുടെ നീര് മുടിവളരാനും താരൻ മാറാനും ഏറെ സഹായകരമാകും. എണ്ണമയം നീക്കം ചെയ്ത് ശേഷം തലയോട്ടിയിൽ കറ്റാർവാഴയുടെ നീര് നന്നായി തേച്ച്പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക.
മിക്ക ത്വക്ക് രോഗങ്ങൾക്കും നല്ലൊരു ഔഷധമാണ് വേപ്പ്. താരനകറ്റാനും വേപ്പിന്റെ നീര് നല്ലൊരു മരുന്നാണ്. അല്പം വെളിച്ചെണ്ണയിലോ തൈരിലോ വേപ്പിന്റെ നീര് ചേർത്ത് തലയിൽ തേക്കുന്നത് താരനകറ്റാൻ സഹായിക്കും.
ഉണങ്ങിയ നെല്ലിക്കയുടെ പൊടി തുളസി ഇലയ്ക്കൊപ്പം അരച്ച മിശ്രിതം തലയിൽ തേച്ച് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകികളയുക. ഇത് താരനകറ്റാൻ ഫലപ്രദമായ ഒരു മാർഗമാണ്.
അല്പം ആൽമണ്ട് ഓയിലിനോടൊപ്പം ഒലിവ് ഓയിലും ചേർത്ത് തലയിൽ തേക്കുന്നത് താരൻ നിയന്ത്രിക്കാൻ സഹായകരമാകും.
ചെമ്പരത്തിപ്പൂവും ഇലയും ഉപയോഗിച്ച് അധികം വെള്ളം ചേർക്കാതെ മിക്സിയിൽ നന്നായി അടിച്ചെടുത്ത മിശ്രിതം തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം .മുടിയും നീളും.താരനും പോവും. കഫക്കെട്ടുള്ളവർ പരീക്ഷിക്കരുത്.
ആര്യവേപ്പിന്റെ ഇല അരച്ച് തലയിൽ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. ഇത് ആഴ്ചയിലൊരിക്കൽ ശീലമാക്കിയാൽ താരൻ ആ ഭാഗത്ത് വരില്ല.

Back to top button
error: