വൃദ്ധദമ്പതികളെ കൊന്ന മകന് മാനസികാസ്വാസ്ഥ്യം, അമ്മയെ വെട്ടിയ ശേഷം മരണം ഉറപ്പിക്കാൻ മുഖത്ത് വിഷം തളിച്ചു, വിഷം കുത്തിവെക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയുടെ ചോരയിൽ വഴുതി വീണ് സിറിഞ്ച് ഒടിഞ്ഞുവെന്ന് മകന്റെ വിവരണം
വീട്ടില്‍ കള്ളന്‍ കയറിയെന്നും മാതാപിതാക്കള്‍ കൊല്ലപ്പെട്ടെന്നും സുനിൽ ജ്യേഷ്ഠൻ സനലിനോടു പറഞ്ഞു. സംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ പെട്ടെന്ന് നാട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് രാവിലെ ഏഴരയോടെ സനല്‍ പുതുപ്പരിയാരത്തെ വീട്ടിലെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് സനലിനെ പിടികൂടി
പാലക്കാട്: പുതുപ്പരിയാരത്ത് മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയതിനെക്കുറിച്ച് കൂസലില്ലാതെയായിരുന്നു മകൻ സനലിന്റെ വിവരണം.
സിനിമാ തിരക്കഥയുടെ ശൈലിയിലാണ് പ്രതി സംഭവങ്ങൾ വിവരിച്ചത്. സീനുകൾ ഒന്നും വിട്ടുകളയാതെ സ്വന്തം ക്രൂരതകൾ ഒന്നൊന്നായി സനൽ പോലീസിന് മുന്നിൽ വിവരിച്ചു.
അടുക്കളയിൽ നിന്നു അമ്മയെയും അച്ഛനെയും വെട്ടാനുപയോഗിച്ച കൊടുവാളും അരിവാളും സനൽ എടുത്ത് കാണിച്ചു. അമ്മയെ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്നതിനിടെ വഴുതി വീണ് മുണ്ടുരിഞ്ഞു പോയതും പ്രതി വിശദമായിത്തന്നെ പറയുന്നുണ്ട്.
പക്ഷേ, എന്തിനാണ് ഇത്രയും ക്രൂരമായി മാതാപിതാക്കളെ കൊലപ്പെടുത്തിയത് എന്നതിന് സനൽ നല്കുന്ന വിശദീകരണം പൊലീസ് വിശ്വസിക്കുന്നില്ല.
ഇതിനിടെ സ്വന്തം മാതാപിതാക്കളുടെ ഘാതകനായ മകന്‍ സനല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പൊലീസ് സംശയിക്കുന്നു.
റിട്ട. ആർ.എം.എസ് ജീവനക്കാരൻ പ്രതീക്ഷാനഗർ ‘മയൂര’ത്തിൽ ചന്ദ്രൻ (68), ഭാര്യ ദൈവാന (ദേവി-54) എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇവരോടൊപ്പം താമസിച്ചിരുന്ന മകൻ സനലിനെ ഇന്നലെ രാവിലെയാണ് പിടികൂടിയത്. കൊലപാതകത്തിനു ശേഷം സനല്‍ ബംഗളൂരുവിലേക്കും അവിടെ നിന്ന് മൈസൂരിലേക്കുമാണ് പോയത്. സനലിനെ സഹോദരൻ സുനിൽ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു.
വീട്ടില്‍ കള്ളന്‍ കയറിയെന്നും മാതാപിതാക്കള്‍ കൊല്ലപ്പെട്ടെന്നും സുനിൽ പറഞ്ഞു. സംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ നാട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ രാവിലെ ഏഴരയോടെ സനല്‍ പുതുപ്പരിയാരത്തെ വീട്ടിലെത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് സനലിനെ പിടികൂടി.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. മൂന്നുമക്കളുള്ള ചന്ദ്രനും ദൈവാനയും മൂത്തമകൻ സനലിനൊപ്പമാണ് താമസിച്ചിരുന്നത്. മകൾ സൗമിനി ഭർത്താവ് വിഘ്നേഷിനൊപ്പവും ഇളയമകൻ സുനിൽ ജോലിസംബന്ധമായി എറണാകുളത്തുമാണ് താമസം.
സൗമിനി തിങ്കളാഴ്ച ഫോണിൽ മാതാപിതാക്കളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോണെടുത്തില്ല. തുടർന്ന്, സമീപവാസികളെ വിളിച്ച് വിവരം തിരക്കി. അയൽവാസികൾ നോക്കാനെത്തിയപ്പോഴാണ് ചന്ദ്രനെയും ഭാര്യയെയും മരിച്ചനിലയിൽ കണ്ടത്.
ദൈവാന സ്വീകരണമുറിയിലും ചന്ദ്രൻ കിടപ്പുമുറിയിലെ കട്ടിലിലുമാണ് ചോരവാർന്നുകിടന്നിരുന്നത്. ചന്ദ്രന്റെയും ഭാര്യയുടെയും ശരീരത്തിലാകെ മാരകമായി മുറിവേറ്റിട്ടുണ്ട്. തലയിലും മുഖത്തും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ദൈവാനയുടെ മൃതദേഹം വലിച്ചുനീക്കി തുണികൊണ്ട് മൂടിയനിലയിലാണ് കടന്നത്. സമീപത്ത് കീടനാശിനിയുടെ കുപ്പി പോലീസ് കണ്ടെടുത്തു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മകൻ സനലിനെ കാണാനില്ലെന്ന വിവരം ലഭിച്ചത്. മുംബൈയിലെ ജൂവലറിയിൽ സെയിൽസ്മാനായി ജോലിചെയ്തിരുന്ന സനൽ ആറുമാസത്തിലേറെയായി മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം.