IndiaNEWS

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ്  ഒഡീഷ എഫ് സി പോരാട്ടം

ഒഡീഷ താരത്തിന് കോവിഡ് ബാധിച്ചത് മത്സരത്തെ ബാധിക്കുമോ എന്ന് ആശങ്ക
 
 

ന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ്  ഒഡീഷ എഫ് സി പോരാട്ടം. രാത്രി 7.30നാണ് മത്സരം.ഗോവയില്‍ ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടായ വാസ്‌കോയിലെ തിലക് മൈതാനമാണ് മത്സര വേദി.തിലക് മൈതാനത്ത് ബ്ലാസ്റ്റേഴ്‌സ് സീസണില്‍ ഇതുവരെ ആറ് മത്സരം കളിച്ചതില്‍ മൂന്ന് ജയവും മൂന്ന് സമനിലയും സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ റൗണ്ടില്‍ ഇരു ടീമുകളും നേര്‍ക്കു നേര്‍ ഇറങ്ങിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് 2 – 1 ന് ഇവിടെ ജയിച്ചിരുന്നു.

അതേസമയം ഒഡീഷ എഫ്‌സിയിലെ ഒരു താരത്തിന് കോവിഡ് പോസിറ്റീവായതായി റിപ്പോർട്ടുണ്ട്.ഇതോടെ ഇന്നത്തെ മത്സരം നടക്കുമോ എന്ന കാര്യത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.ബുധനാഴ്ച രാവിലെ കോവിഡ് പരിശോധനയും മത്സരത്തിനായി താരങ്ങള്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കും മുമ്ബ് റാപിഡ് ടെസ്റ്റ് നടത്തും. ഇതു കഴിഞ്ഞാല്‍ മാത്രമേ മത്സരം നടക്കുന്ന കാര്യത്തില്‍ വ്യക്തത വരൂ.

Back to top button
error: