Month: January 2022
-
India
റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളം പുറത്ത്
ന്യൂഡല്‍ഹി:ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യം ഉണ്ടാവില്ല.സംസ്ഥാനം സമര്‍പ്പിച്ച ജടായുപാറ പ്രമേയമാക്കിയ നിശ്ചല ദൃശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു. കൊല്ലം ചടയമംഗലത്തെ പക്ഷിശില്‍പമാണ് ജടായുപാറയില്‍ ഉള്ളത്. ജടായുപ്പാറ പ്രമേയമാക്കിയ നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിക്കാന്‍ ജൂറി നേരത്തെ അനുമതി നല്‍കിയിരുന്നു.എന്നാല്‍ അന്തിമ പട്ടിക പുറത്ത് വന്നപ്പോള്‍ കേരളം പട്ടികയില്‍ ഇല്ല. ഇതാദ്യമായി അല്ല ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുമതി നിഷേധിക്കുന്നത്. മുന്‍പ് രണ്ട് തവണയും കേരളത്തിന് നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിക്കാന്‍ ഉള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. റിപ്പബ്ലിക്ക് ദിന പരേഡിലെ മികച്ച നിശ്ചല ദൃശ്യത്തിന് മുന്‍പ് 5 തവണ മെഡല്‍ ലഭിച്ച സംസ്ഥാനമാണ് കേരളം.
Read More » -
India
പുതിയ പാസ്പോർട്ട് റാങ്കിംഗ്:ഇന്ത്യൻ പാസ്പോർട്ട് കയ്യിലുള്ളവർക്ക് വിസയില്ലാതെ 60 രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കും
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പുതിയ പട്ടിക നിലവിൽ വന്നു. പാസ്പോർട്ട് റാങ്കിംഗ് വിലയിരുത്തുന്ന ഹെൻലി പാസ്പോർട്ട് ഇൻഡക്സ് ആണ് പുതുക്കിയ റാങ്കിംഗ് പട്ടിക പുറത്തു വിട്ടത്.ഇത് പ്രകാരം ഇന്ത്യൻ പാസ്പോർട്ട് കയ്യിലുള്ളവർക്ക് വിസയില്ലാതെ 60 രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കും. ഏറ്റവും ശക്തമായ പാസ്പോർട്ടുമായി ഒന്നാം സ്ഥാനം വഹിക്കുന്നത് ജപ്പാനും സിംഗപ്പൂരുമാണ്. ഈ രണ്ടു രാജ്യങ്ങളുടെയും പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ 192 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ സാധിക്കും. രണ്ടാം സ്ഥാനത്തും രണ്ടു രാജ്യങ്ങളാണ് ഉള്ളത്. ജർമനിയും ദക്ഷിണ കൊറിയയും.190 രാജ്യങ്ങളിലേക്ക് ഈ പാസ്പോർട്ടുമായി വിസയില്ലാതെ പോകാം. പാസ്പോർട്ട് റാങ്കിംഗ് പ്രകാരം കഴിഞ്ഞവർഷം ഇന്ത്യ 90-മത് ആയിരുന്നു. എന്നാൽ, ഇക്കുറി ഏഴ് പോയിന്റുകൾ ഉയർന്ന് 83-മത്തെ സ്ഥാനത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ പാസ്പോർട്ട് കയ്യിലുള്ളവർക്ക് വിസയില്ലാതെ 60 രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കും.റാങ്കിംഗ് പ്രകരം ഏറ്റവും താഴെയുള്ള രാജ്യം അഫ്ഗാനിസ്ഥാനാണ്
Read More » -
India
ബോളിവുഡ് താരം അജയ് ദേവ്ഗൺ ശബരിമലയിൽ ദർശനം നടത്തി
ശബരിമലയില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. ഇന്ന് രാവിലെ ഒമ്പതു മണിയോടെ കൊച്ചിയില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗം നിലയ്ക്കലെത്തിയ താരം രാവിലെ പതിനൊന്നരയോടെയാണ് പതിനെട്ടാം പടി ചവിട്ടിയത്. തുടര്‍ന്ന് തന്ത്രി, മേല്‍ശാന്തി എന്നിവരെ കണ്ട് അനുഗ്രഹവും വാങ്ങി. മാളികപ്പുറം നടയിലടക്കം ദര്‍ശനം നടത്തി വഴിപാടുകളും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു മടക്കം. ഇത് നാലാം തവണയാണ് അജയ് ദേവ്ഗണ്‍ സന്നിധാനത്ത് എത്തുന്നത്.
Read More » -
Kerala
ഒറ്റപ്പാലം സ്വദേശിയായ യുവതിയെ കോഴിക്കോട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: ഒറ്റപ്പാലം സ്വദേശിയായ യുവതിയെ കോഴിക്കോട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തിരിപ്പാല സ്വദേശി റംഷീനയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ചികിത്സാ ആവശ്യങ്ങള്‍ക്കായി ഭര്‍ത്താവിനൊപ്പം കോഴിക്കോടെത്തിയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. രാവിലെ ഭക്ഷണം വാങ്ങാന്‍ ഭര്‍ത്താവ് പുറത്തുപോയ സമയത്ത് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മൊഴി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആറ് മാസം മുന്‍പായിരുന്നു മലപ്പുറം സ്വദേശി സുള്‍ഫീക്കര്‍ അലിയുമായുള്ള റംഷീനയുടെ വിവാഹം. ടൗണ്‍ പോലീസ് അന്വേഷണം തുടങ്ങി.
Read More » -
Kerala
പൊതുവിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി ട്രാൻസ് വനിത അനീറ കബീർ;സർക്കാരിന് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകി മന്ത്രി വി ശിവൻകുട്ടി
ട്രാൻസ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റിക്ക് അപേക്ഷ നൽകിയ അനീറ കബീർ തിരുവനന്തപുരം ഓഫീസിലെത്തി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടിയെ കണ്ടു. മന്ത്രിക്ക് അനീറ നിവേദനം നൽകി. നിലവിൽ സർക്കാർ സ്കൂളിൽ ഉണ്ടായിരുന്ന തത്കാലിക ജോലി നഷ്ടമായതുൾപ്പെടെയുള്ള കാര്യങ്ങൾ അനീറ മന്ത്രിയെ അറിയിച്ചു. സഹോദരൻ അപകടത്തിൽ പെട്ടു മരിച്ചതിനാൽ ആ കുടുംബത്തിന്റെ സംരക്ഷണ ചുമതലയും തനിക്കാണെന്ന് അനീറ മന്ത്രിയോട് പറഞ്ഞു. അനീറ കബീറിന്റെ വിഷയം പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുമായി സംസാരിച്ചെന്നും നിലവിലെ ജോലിയിൽ തുടരാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മറ്റേതെങ്കിലും ജോലിയുടെ സാധ്യത തേടാമെന്നും മന്ത്രി വ്യക്തമാക്കി. ട്രാൻസ് ജൻഡർ സമൂഹത്തോട് പ്രതിബദ്ധതയുള്ള സർക്കാർ ആണ് ഇടതുപക്ഷ സർക്കാരെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Read More » -
Kerala
പച്ചക്കറി കച്ചവടത്തിന്റെ മറവിൽ മദ്യകച്ചവടം; ബിജെപി സ്ഥാനാർഥി ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ
മഞ്ചേരി: മാഹിയില്‍ നിന്ന് കടത്തിയ 200 ലിറ്ററോളം അനധികൃത മദ്യവുമായി മുന്‍ ബിജെപി സ്ഥാനാര്‍ത്ഥിയും, സുഹൃത്തും എക്സൈസിന്റെ പിടിയിലായി.എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും ഇന്‍റലിജന്‍സ് ബ്യുറോയും മഞ്ചേരി റെയ്ഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. പച്ചക്കറി കച്ചവടത്തിന്‍റെ മറവില്‍ പാണ്ടിക്കാട് മദ്യ വില്‍പ്പന നടത്തിയിരുന്ന കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കല്‍ ശരത് ലാല്‍, പാറക്കോട്ടില്‍ നിതിന്‍ എന്നിവരെയാണ് എക്‌സൈസ് സംഘം ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൂടെ പിടികൂടിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാണ്ടിക്കാട് പഞ്ചായത്ത് 19-ാം വാര്‍ഡിലെ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു പിടിയിലായ ശരത് ലാല്‍.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു
Read More » -
Kerala
ധീരജ് കൊലപാതകം: യൂത്ത് കോൺഗ്രസ് ഭാരവാഹികളായ പ്രതികളെ റിമാൻഡ് ചെയ്‌തു
ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ നേതാവ് ധീരജിനെ കുത്തിക്കൊന്ന കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ എന്നിവരെ റിമാൻഡ് ചെയ്‌തു. കട്ടപ്പന ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ 25 വരെ റിമാൻഡ് ചെയ്‌തത്. ഇവരെ മുട്ടം ജയിലിലേക്കു മാറ്റി.
Read More » -
Kerala
വാഹനാപകടത്തിൽ യുവാവ് മരിച്ചു
കിളിമാനൂർ:കിളിമാനൂരിനടുത്ത് വച്ച് മിനി കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.കിളിമാനൂർ സ്വദേശിയും നവമാധ്യമത്തിൽ സി പി ഐ (എം)ൻ്റെ നിറസാന്നിധ്യവുമായിരുന്ന ദിൽഷാദ്(39) ആണ് മരണപ്പെട്ടത്. വ്യക്തമായ രാഷ്ട്രീയ നിലപാട് വച്ചു പുലർത്തിയിരുന്ന അദ്ദേഹം വർഗീയതയ്ക്കെതിരെ നിരന്തരമായി എഴുതിയിരുന്ന ആള് കൂടിയായിരുന്നു.
Read More » -
Kerala
പത്തനംതിട്ടയിലെ നഴ്‌സിങ് കോളേജിൽ 13 വിദ്യാർത്ഥികൾക്ക് ഒമിക്രോൺ ബാധിച്ചതായി റിപ്പോർട്ട്
പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ 13 വിദ്യാർത്ഥികൾക്ക് ഒമിക്രോൺ ബാധിച്ചതായി റിപ്പോർട്ട്.വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാര്‍ത്ഥിയില്‍ നിന്നും പകര്‍ന്നതാണ് ഇതെന്ന് സംശയിക്കുന്നു. അതേസമയം സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്.
Read More » -
India
സോഫ്റ്റ് ഡ്രിങ്ക്സുകൾ അമിതമായി ഉപയോഗിക്കരുതെന്ന് പറയുന്നതിന് പിന്നിൽ
പ്രമേഹത്തിനും പൊണ്ണത്തടിക്കും ദന്തക്ഷയത്തിനും മുടികൊഴിച്ചിലിനും സോഫ്റ്റ് ഡ്രിങ്ക്സുകളുടെ അമിതോപയോഗം കാരണമാകും ഉയർന്ന അളവിൽ കലോറി കലർന്നതാണ് മിക്ക സോഫ്റ്റ് ഡ്രിങ്ക്സുകളും.ഇത് നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗത്തിൽ വർദ്ധനവ് ഉണ്ടാക്കുകയും, അതുവഴി ശരീരഭാരത്തിലെ വർദ്ധന, മറ്റ് ഉപാപചയ രോഗങ്ങൾ എന്നീ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുന്നു. ഡയറ്റ് സോഡ ഉൾപ്പെടെയുള്ള പഞ്ചസാര പാനീയങ്ങൾ പ്രമേഹമുള്ളവർ ഒഴിവാക്കണമെന്ന് പറയാതെ വയ്യ.ഈ പാനീയങ്ങളിൽ ചിലതിൽ പൂജ്യം അളവിൽ പഞ്ചസാരയോ കുറഞ്ഞ കലോറിയോ ഉള്ളതാണെങ്കിലും, അവയ്ക്ക് പോഷകമൂല്യമില്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഈ പാനീയങ്ങൾക്കു പകരം തിളപ്പിച്ചാറിയ വെള്ളമോ ഭവനങ്ങളിൽ തയ്യാറാക്കിയ ആരോഗ്യപ്രദമായ സംഭാരം,തേങ്ങാവെള്ളം, നാരങ്ങ വെള്ളം, ഐസ്ഡ് ഗ്രീൻ ടീ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. ഉയർന്ന അളവിലുള്ള സോഫ്റ്റ് ഡ്രിങ്ക്സുകളുടെ ഉപയോഗം പൊണ്ണത്തടിക്ക് കാരണമാകും.ഇത് നിങ്ങളുടെ വയറിനും അവയവങ്ങൾക്കും ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കും.അമിതമായ വയറിലെ കൊഴുപ്പ് ടൈപ്പ് 2 പ്രമേഹത്തിനും ഹൃദ്രോഗത്തിനും ഉള്ള സാധ്യത വർദ്ധിപ്പിക്കും. പഞ്ചസാര പാനീയങ്ങൾ തലച്ചോറിന്റെ റിവാർഡ് സിസ്റ്റത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്നു, കാരണം ഇത്…
Read More »