Month: January 2022
-
Kerala
ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങൾ അറിയാം; തുടരാം ജാഗ്രത
രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം അതിവേഗം കുതിച്ചുയരുന്നതിനിടയിൽ അതിന്റെ ലക്ഷണങ്ങൾ അറിയാതെ പോകരുത്.ചില ആളുകളില്‍ രോഗം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ വന്നു പോകുമെങ്കില്‍, മറ്റ് ചിലരില്‍ അതീവ അപകടാവസ്ഥയും ഇത് സൃഷ്ടിക്കുന്നുണ്ട്. ഒമിക്രോണ്‍ പിടിപെട്ടവരില്‍ പ്രധാനമായി കണ്ടു വരുന്ന ലക്ഷണങ്ങൾ ഇവയാണ്. ചുമ, ക്ഷീണം, മൂക്കൊലിപ്പ് തുടങ്ങിയവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങള്‍. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം പരിശോധന നടത്തുകയും ചികിത്സ തേടുകയും വേണമെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ ജനറ്റിക് എപ്പിഡെമിയോളജി പ്രൊഫസറും, സൊയ് കൊവിഡ് സ്റ്റഡി ആപ്പിന്റെ മേധാവിയുമായ ടിം സ്‌പെക്ടര്‍ പറയുന്നു. നേരിയ പനി, ക്ഷീണം, തൊണ്ട വേദന, ശരീരവേദന, ഗന്ധവും രുചിയും നഷ്ടപ്പെടല്‍, അമിത വിയര്‍പ്പ്, കഠിനമായ തലവേദന തുടങ്ങിയവയെല്ലാം ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങളാണ്.അടുത്തിടെ ഒമിക്രോണ്‍ രോഗികളില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം ഛര്‍ദ്ദി, വിശപ്പില്ലായ്മ തുടങ്ങിയവയും വ്യാപകമായി കാണപ്പെടുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ…
Read More » -
India
ഐഎസ്എല്ലിൽ ചരിത്രമെഴുതി കേരള ബ്ലാസ്റ്റേഴ്സ്; വിജയം 2-0 ന്
ഒഡീഷ എഫ്സിയെ തകർത്ത് ഐഎസ്എൽ പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഒഡീഷ എഫ് സിയെ മഞ്ഞപ്പട വീഴ്ത്തിയത്.തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ കാഴ്ച വച്ച കേരള ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളുകളും നേടിയിരുന്നു .ഇതോടെ 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്‍റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ബ്ലാസ്‌റ്റേഴ്‌സ് തിരികെയെത്തി. ജെസ്സലിന് പകരം ആദ്യ ഇലവനില്‍ എത്തിയ നിഷു കുമാര്‍ 29ആം മിനുട്ടിലും 39ആം മിനുട്ടില്‍ കിട്ടിയ ഒരു കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെ ഖാബ്രയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്.ഖാബ്രയുടെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ ആദ്യ ഗോളായിരുന്നു ഇത്. രണ്ട് മാറ്റങ്ങളാണ് ഒഡീഷയ്‌ക്കെതിരായ മത്സരത്തില്‍ പരിശീലകന്‍ വരുത്തിയത്. പരിക്കേറ്റ ജസലിന് പകരം നിഷുകുമാറും ലെസ്കോവിച്ചിന് പകരം സിപോവിച്ചും ടീമിലെത്തി.
Read More » -
Kerala
തുർക്കിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ കോടികളുടെ തട്ടിപ്പ് നടത്തി മലയാളി മുങ്ങി
ഇസ്താംബുൾ: ലുലു ഗ്രൂപ്പിന്റെ തുർക്കി ഇസ്താംബുളിലെ ഹൈപ്പർ മാർക്കറ്റിൽ നിന്നും കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്കു മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിന്റെ തുർക്കി ഇസ്താംബുളിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്മോനാണ് അബുദാബിയിലെ ഹെഡ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ തുർക്കിയിൽ നിന്നും നാടകീയമായി നാട്ടിലേക്ക് മുങ്ങിയത്. കഴിഞ്ഞ 10 വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്. ലുലു ഇസ്താംബുൾ ഓഫിസിലെ മാർക്കറ്റിങ് മാനേജരായി ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയർമാരുമായി ഇടപാടുകൾ ആരംഭിച്ച് വൻ അഴിമതി നടത്തിയെന്നാണ് പരാതി. രണ്ടര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവിൽ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത്. ഇതിനെത്തുടർന്ന് അനീഷിനോട് അബുദാബി ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിനു വിധേയനാകാൻ ആവശ്യപ്പെടുകയായിരുന്നു. അബുദാബിയിലേക്ക് പോകുന്നുവെന്ന ധാരണ നൽകിയാണ് അനീഷ് നാട്ടിലേക്കു രക്ഷപ്പെട്ടത്. അനീഷിനെതിരെ ഇസ്താംബുൾ പോലീസ്, ഇന്ത്യൻ എംബസി…
Read More » -
NEWS
മലയാളിക്ക് അഭിമാനക്കുതിപ്പ്, ഡോ. എസ്. സോമനാഥ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍
എം.ജി.കെ മേനോൻ, കെ കസ്തൂരിരംഗൻ, മാധവൻ നായർ, രാധാകൃഷ്ണൻ എന്നിവർക്കു പിന്നാലെ കേരളത്തിന് അഭിമാനമായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പദവിയിലേയ്ക്ക് ആലപ്പുഴ തുറവൂർ സ്വദേശി ഡോ. എസ്. സോമനാഥും. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകൽപനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും ഉള്ള മികവാണ് അദ്ദേഹത്തിൻ്റെ ഈ നേട്ടത്തിന് പിന്നിൽ ബെംഗളൂരു: മലയാളി ശാസ്ത്രജ്ഞൻ ഡോ. എസ് സോമനാഥ് ഐ.എസ്.ആർ.ഒ ചെയർമാൻ. നിലവിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടറാണ്. നേരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. ഡോ.കെ ശിവൻ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേൽക്കുന്നത്. എം.ജി.കെ മേനോൻ, കെ കസ്തൂരിരംഗൻ, മാധവൻ നായർ, രാധാകൃഷ്ണൻ എന്നിവരാണ് ഇതിന് മുമ്പ് ഈ പദവിയിലെത്തിയ മലയാളികൾ. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകൽപനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ. സോമനാഥിന്റെ നേട്ടത്തിന് പിന്നിൽ. സോമനാഥ് പ്രോജക്ട് ഡയറക്ടറായിരുന്നപ്പോഴാണ് 2014-ൽ പുതു തലമുറ വിക്ഷേപണ വാഹനമായ എൽ.എം.വി-3 വിജയകരമായി പരീക്ഷിച്ചത്. വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി…
Read More » -
Kerala
ശബരിമല മകരവിളക്ക് ദർശനത്തിനുള്ള പ്രധാന ഇടങ്ങൾ
ശബരിമലയിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവമാണ് മകരം ഒന്നിന് നടക്കുന്ന മകര വിളക്ക്. ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിന്റെ തുടക്കം കുറിച്ച് സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജ നടക്കുക. പന്തളത്തു നിന്നും കൊണ്ടുവന്ന തിരുവാഭരണങ്ങള്‍ അയ്യപ്പനു ചാർത്തി ദീപാരാധന കഴിയുമ്പോഴേക്കും പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കും എന്നാണ് വിശ്വാസം. ശബരിമലയിൽ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്ന ദിവസങ്ങളിലൊന്ന് മകരവിളക്ക് ദിവസമാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തരാണ് അന്നേദിവസം ശബരിമലയിൽ എത്തുക. ശബരിമല സന്നിധാനത്തും പമ്പയുടെയും മറ്റും വിവിധ ഭാഗങ്ങളിലായാണ് ആളുകൾ മകരവിളക്കു കാണുവാൻ നിൽക്കുക. സന്നിധാനത്തു നിന്നുള്ള മകരവിളക്ക് ദര്‍ശനമാണ് ഏറ്റവും പുണ്യകരമെന്ന് വിശ്വസിക്കപ്പെടുന്നത്. ദീപാരാധനയിൽ സർവ്വാഭരണ വിഭൂഷിതനായി നിൽക്കുന്ന അയ്യപ്പനൊപ്പം തന്നെ മകരവിളക്കും കാണാം എന്നതാണ് സന്നിധാനത്തേക്ക് വിശ്വാസികൾ ഒഴുകിയെത്തുവാൻ കാരണം. ഇവിടെയല്ലാതെ വേറെയും ചില സ്ഥലങ്ങളിൽ നിന്നാൽ മകര വിളക്ക് കാണുവാൻ സാധിക്കും. സന്നിധാനം കഴിഞ്ഞാൽ ഏറ്റവും അധികം ആളുകള്‍ മകരവിളക്ക് കാണുവാനായി…
Read More » -
Kerala
മൂവാറ്റുപുഴയിൽ സിപിഎം–കോൺഗ്രസ് സംഘർഷം;ചേരി തിരിഞ്ഞ് കല്ലേറ്
മൂവാറ്റുപുഴയിൽ സിപിഐഎം-കോൺഗ്രസ് സംഘർഷം.കോൺഗ്രസ് ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടയിൽ സിപിഐഎം ഓഫീസിനു നേരെ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞതോടെയാണ് പ്രശ്നത്തിന് തുടക്കം.ഇതോടെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തർ തിരിച്ചും കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ നിരവധി സിപിഐഎം പ്രവർത്തകർക്കും. മാത്യു കുഴൽനാടൻ എംഎൽഎ, കോൺഗ്രസ് മാറാടി മണ്ഡലം പ്രസിഡന്റ് സാബു ജോൺ തുടങ്ങിയ നേതാക്കൾക്കും പരുക്കേറ്റു. പൊലീസിനും കല്ലേറിൽ പരുക്കുണ്ട്. പ്രതിഷേധക്കാർ കൊടിമരങ്ങളും പോസ്റ്ററുകളും ഫ്ലക്സുകളും നശിപ്പിച്ചു. സ്ഥലത്ത് കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Read More » -
NEWS
ഒന്നാം സമ്മാനം ലഭിച്ചത് സൂക്ഷിക്കാൻ ഏൽപ്പിച്ച ടിക്കറ്റിന്, അപരിചതനായിട്ടും വിളിച്ചറിയിച്ച ലോഹിതാക്ഷന്റെ സത്യസന്ധതയ്ക്ക് ബമ്പർ സമ്മാനത്തിളക്കം
ലോഹിതാക്ഷനിൽ നിന്ന് 12 ടിക്കറ്റ് വാങ്ങിയത് മുൻ പരിചയമില്ലാത്ത വ്യക്തി. പണം നൽകിയ ശേഷം ടിക്കറ്റ് അവിടെ തന്നെ സൂക്ഷിക്കാൻ ഏൽപ്പിച്ചു. ഫലപ്രഖ്യാപനം അറിഞ്ഞ ഉടൻ ടിക്കറ്റെടുത്ത അപരിചിതനെ വിളിച്ച് ലോഹിതാക്ഷൻ വിവരം അറിയിച്ചു. തുടർന്ന് ടിക്കറ്റ് കൈമാറുകയും ചെയ്തു. തൃശൂരിലെ ലോട്ടറി ഏജൻ്റ് ലോഹിതാക്ഷൻ്റെ സത്യസന്ധതയ്ക്ക് ബമ്പർ സമ്മാനത്തിളക്കം തൃശൂർ: സത്യസന്ധതയും ധാർമ്മികതയും ഇനിയും നമ്മുടെ സമൂഹത്തിൽ നിന്നും അണഞ്ഞു പോയിട്ടില്ല എന്നതിൻ്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് തൃശൂർ സ്വദേശി ലോഹിതാക്ഷൻ. ചൊവ്വാഴ്ച നറുക്കെടത്ത വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചത് സൂക്ഷിക്കാൻ ഏജൻ്റിനെ ഏൽപ്പിച്ച ടിക്കറ്റിന്. പക്ഷേ ഫലപ്രഖ്യാപനം അറിഞ്ഞ ഉടൻ ടിക്കറ്റെടുത്ത അപരിചിതനെ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് ടിക്കറ്റ് കൈമാറുകയും ചെയ്തു. തൃശൂർ യദു കൃഷ്ണ ലോട്ടറിസ് നടത്തുന്ന ഏജൻ്റ് ലോഹിതാക്ഷനാണ് സത്യസന്ധത കാട്ടി മാതൃകയായത്. ലോഹിതാക്ഷനിൽ നിന്ന് 12 ടിക്കറ്റ് വാങ്ങിയ മുൻ പരിചയമില്ലാത്ത ധർമ്മജൻ എന്നയാൾ പണം നൽകിയ…
Read More » -
Kerala
കെഎസ്ഇബി: വൈദ്യുതി ബിൽ തുക ഓൺലൈൻ അടയ്ക്കാൻ ഇപ്പോൾ യുപിഐ (UPI) സൗകര്യവും
കെഎസ് ഇ ബി വൈദ്യുതി ബിൽ തുക ഓൺലൈൻ അടയ്ക്കാൻ ഇപ്പോൾ UPI സൗകര്യവും ലഭ്യമാണ്. കെ എസ് ഇബിയുടെ ഉപഭോക്തൃ സേവന വെബ് പോർട്ടലായ wss.kseb.in വഴിയോ KSEB എന്ന ഔദ്യോഗിക ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ വഴിയോ പണമടയ്ക്കുമ്പോൾ UPI സൗകര്യം ഉപയോഗിക്കാം. പെയ്മെന്റ് ഓപ്ഷൻസ് എന്നതിൽ UPI തിരഞ്ഞെടുത്താൽ മതിയാകും. നിലവിൽ Tech Process എന്ന പെയ്മെന്റ് ഗേറ്റ് വേ വഴിയായിരിക്കും ഈ സേവനം ലഭ്യമാവുക. ഇതു കൂടാതെ നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ വൈദ്യുതി ബിൽ അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.
Read More » -
Kerala
പത്തനംതിട്ട ഡിപ്പോയില്‍ നിന്നും കെഎസ്ആർടിസിയുടെ ടുറിസം സര്‍വീസ്
പത്തനംതിട്ട: രാവിലെ ആറിന് പത്തനംതിട്ടയില്‍ നിന്നും ആരംഭിച്ച് ചുട്ടിപ്പാറ – ലുലുമാള്‍ – കോവളം ക്രാഫ്റ്റ് വില്ലേജ്- കോവളം ബീച്ച് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 8:30 ന് തിരികെ പത്തനംതിട്ടയില്‍ എത്തുന്ന വിധം കെഎസ്ആർടിസിയുടെ ടൂറിസം സർവീസ് ആരംഭിച്ചു. 550 രൂപയാണ് ടിക്കറ്റ് നിരക്ക്. ഗവി – വണ്ടിപ്പെരിയാർ – പരുന്തുംപാറ – കുട്ടിക്കാനം – പാഞ്ചാലിമേട്, ഗവി – വണ്ടിപ്പെരിയാര്‍ -സത്രം – വാഗമണ്‍ -തുടങ്ങിയ ടൂറിസം സര്‍വീസുകളും ഉടൻ ആരംഭിക്കുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
Read More » -
NEWS
അവധിയെടുത്ത് നാട്ടിൽ പോയ മലയാളിക്ക് ജോലിയും വാസസ്ഥലവും പോയി, കൊടുംതണുപ്പിൽ അഭയമായത് നഗരത്തിലെ പാർക്ക്
സുധീഷ് അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷനായി കഴിഞ്ഞ ഒക്ടോബറിലാണ് ജോലിക്കു കയറിയത്. അതിനിടെ നാട്ടിലുണ്ടായ ചില കുടുംബ പ്രശ്നങ്ങളെ തുടർന്ന് 2 ദിവസം അവധി എടുത്തു. പക്ഷേ തിരികെ വന്നപ്പോൾ ജോലിയും ഇല്ല, താമസ സ്ഥലത്തുനിന്നും പുറത്താക്കുകയും ചെയ്തു അബുദാബി: അവധി എടുത്തതിന്റെ പേരിൽ ജോലിയിൽനിന്നും താമസ സ്ഥലത്തുനിന്നും പുറത്താക്കിയ മലയാളി കൊടും തണുപ്പിൽ അഭയം തേടിയത് നഗരത്തിലെ പാർക്കിൽ. തിരുവനന്തപുരം വർക്കല ചെറുന്നിയൂർ താന്നിമൂട് സ്വദേശി സുധീഷ് ആണ് പെരുവഴിയിലായത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷനായി 2021 ഒക്ടോബറിലാണ് ജോലിക്കു കയറിയത്. അതിനിടെ നാട്ടിലുണ്ടായ ചില കുടുംബ പ്രശ്നങ്ങളെ തുടർന്ന് 2 ദിവസം അവധി എടുത്തു. ഈ വിവരം ഫോർമാനോട് പറഞ്ഞിരുന്നതായി സുധീഷ് പറയുന്നു. എന്നാൽ തുടർച്ചയായി ജോലിക്കു വരാതിരുന്നതിനെ തുടർന്ന് ഇനി ജോലിക്കു വരേണ്ടെന്ന് അറിയിച്ചതായി കമ്പനി അധികൃതരും വ്യക്തമാക്കുന്നു. താമസസ്ഥലത്തുനിന്നും ഇതേ തുടർന്ന് പുറത്തായി. പിന്നീട് പാർക്കിൽ അഭയം തേടുകയായിരുന്നു. നാട്ടിലേക്കു തിരിച്ചയയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ 5000 ദിർഹം…
Read More »