KeralaNEWS

മൂവാറ്റുപുഴയിൽ സിപിഎം–കോൺഗ്രസ് സംഘർഷം;ചേരി തിരിഞ്ഞ് കല്ലേറ്

മൂവാറ്റുപുഴയിൽ സിപിഐഎം-കോൺഗ്രസ് സംഘർഷം.കോൺഗ്രസ് ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്  നടത്തിയ പ്രകടനത്തിനിടയിൽ സിപിഐഎം ഓഫീസിനു നേരെ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞതോടെയാണ് പ്രശ്നത്തിന് തുടക്കം.ഇതോടെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തർ തിരിച്ചും കല്ലെറിയുകയായിരുന്നു.
  ആക്രമണത്തിൽ നിരവധി സിപിഐഎം പ്രവർത്തകർക്കും. മാത്യു കുഴൽനാടൻ എംഎൽഎ, കോൺഗ്രസ് മാറാടി മണ്ഡലം പ്രസിഡന്റ് സാബു ജോൺ തുടങ്ങിയ നേതാക്കൾക്കും പരുക്കേറ്റു. പൊലീസിനും കല്ലേറിൽ പരുക്കുണ്ട്. പ്രതിഷേധക്കാർ കൊടിമരങ്ങളും പോസ്റ്ററുകളും ഫ്ലക്സുകളും നശിപ്പിച്ചു. സ്ഥലത്ത് കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Back to top button
error: