KeralaNEWS

ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങൾ അറിയാം; തുടരാം ജാഗ്രത

രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം അതിവേഗം കുതിച്ചുയരുന്നതിനിടയിൽ അതിന്റെ ലക്ഷണങ്ങൾ അറിയാതെ പോകരുത്.ചില ആളുകളില്‍ രോഗം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ വന്നു പോകുമെങ്കില്‍, മറ്റ് ചിലരില്‍ അതീവ അപകടാവസ്ഥയും ഇത് സൃഷ്ടിക്കുന്നുണ്ട്. ഒമിക്രോണ്‍ പിടിപെട്ടവരില്‍ പ്രധാനമായി കണ്ടു വരുന്ന ലക്ഷണങ്ങൾ ഇവയാണ്.

 ചുമ, ക്ഷീണം, മൂക്കൊലിപ്പ് തുടങ്ങിയവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങള്‍. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം പരിശോധന നടത്തുകയും ചികിത്സ തേടുകയും വേണമെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ ജനറ്റിക് എപ്പിഡെമിയോളജി പ്രൊഫസറും, സൊയ് കൊവിഡ് സ്റ്റഡി ആപ്പിന്റെ മേധാവിയുമായ ടിം സ്‌പെക്ടര്‍ പറയുന്നു. നേരിയ പനി, ക്ഷീണം, തൊണ്ട വേദന, ശരീരവേദന, ഗന്ധവും രുചിയും നഷ്ടപ്പെടല്‍, അമിത വിയര്‍പ്പ്, കഠിനമായ തലവേദന തുടങ്ങിയവയെല്ലാം ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങളാണ്.അടുത്തിടെ ഒമിക്രോണ്‍ രോഗികളില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം ഛര്‍ദ്ദി, വിശപ്പില്ലായ്മ തുടങ്ങിയവയും വ്യാപകമായി കാണപ്പെടുന്നുണ്ട്.

 

അതേസമയം സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ 421 ആയി. പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരം കഴിഞ്ഞു. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ധരിക്കണം. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ചു പൊതു ഇടങ്ങളില്‍ ഇറങ്ങരുത്. രോഗമുള്ള കാര്യം മറച്ചുവയ്ക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ചു കോവിഡ് പരിശോധന നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

Back to top button
error: