ഒഡീഷ എഫ്സിയെ തകർത്ത് ഐഎസ്എൽ പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരള ബ്ലാസ്റ്റേഴ്സ്.
എതിരില്ലാത്ത രണ്ടു ഗോളിനാണ് ഒഡീഷ എഫ് സിയെ മഞ്ഞപ്പട വീഴ്ത്തിയത്.തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ കാഴ്ച വച്ച കേരള ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളുകളും നേടിയിരുന്നു .ഇതോടെ 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്‍റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ബ്ലാസ്‌റ്റേഴ്‌സ് തിരികെയെത്തി.
ജെസ്സലിന് പകരം ആദ്യ ഇലവനില്‍ എത്തിയ നിഷു കുമാര്‍ 29ആം മിനുട്ടിലും 39ആം മിനുട്ടില്‍ കിട്ടിയ ഒരു കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെ ഖാബ്രയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്.ഖാബ്രയുടെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ ആദ്യ ഗോളായിരുന്നു ഇത്.
രണ്ട് മാറ്റങ്ങളാണ് ഒഡീഷയ്‌ക്കെതിരായ മത്സരത്തില്‍ പരിശീലകന്‍ വരുത്തിയത്. പരിക്കേറ്റ ജസലിന് പകരം നിഷുകുമാറും ലെസ്കോവിച്ചിന് പകരം സിപോവിച്ചും ടീമിലെത്തി.