Month: January 2022

  • Kerala

    കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ആദായത്തിന് വിഗോവ വളർത്തൽ

    കുറഞ്ഞ മുതൽ മുടക്കിൽ ചെയ്യാവുന്ന ഒന്നാണ് വിഗോവ വളർത്തൽ.സങ്കര ഇനത്തിൽപ്പെട്ട വിഗോവ എം, വിഗോവ സൂപ്പർ മീറ്റ് എന്ന പേരിൽ അറിയപ്പെടുന്നവയെ തെരഞ്ഞെടുത്തു കൃഷി ആരംഭിക്കുന്നത് മികച്ച ആദായത്തിന് നല്ലതാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് വിഗോവ വമർത്തൽ. നാടൻ താറാവിനെ അപേക്ഷിച്ച് രോഗ പ്രതിരോധ ശേഷി ഇവയ്ക്ക് കൂടുതലായതിനാൽ വിഗോവയുടെ സ്വീകാര്യത ദിവസത്തിനുദിവസം വർധിച്ചുവരികയാണ്. തൂവെള്ള നിറത്തിൽ നയന മനോഹരമായ കാഴ്ച സമ്മാനിക്കുന്ന വിഗോവയെ ഇന്ന് അലങ്കാര പക്ഷി എന്ന രീതിയിലും വളർത്തുന്നവർ ഉണ്ട്. താറാവുകളെ അപേക്ഷിച്ച് നോക്കുമ്പോൾ നീന്തിത്തുടിക്കാൻ തടാകങ്ങളോ ജലാശയങ്ങളോ ഇവയ്ക്ക് ആവശ്യമില്ല. കണ്ണുകൾ നനയ്ക്കാൻ വേണ്ട വെള്ളം നൽകിയാൽ മതി. രണ്ടുമാസംകൊണ്ട് ഏകദേശം രണ്ടര കിലോ തൂക്കം കൈവരിക്കുന്ന ഇവയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. പെട്ടെന്നുള്ള വളർച്ച നിരക്ക് ഇതിന്റെ വിപണി മൂല്യം വർദ്ധിപ്പിക്കുവാൻ കാരണമായിട്ടുണ്ട്. ഈർപ്പം തങ്ങിനിൽക്കുന്ന, ശുദ്ധമായ വായു സഞ്ചാരം ലഭ്യമാകുന്ന കൂടുകൾ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. വിഗോവ കുഞ്ഞുങ്ങൾക്ക് ഒരു ദിവസം…

    Read More »
  • Kerala

    വേലി എന്ന വയ്യാവേലി..!

    വേലി പലപ്പോഴും ഒരു വയ്യാവേലി ആകാറുണ്ട്.പ്രത്യേകിച്ച് വേലി ചാട്ടക്കാർക്ക്.ഇവിടെ പക്ഷെ ആ വേലിയെപ്പറ്റിയല്ല പറയുന്നത്. പണ്ട് മനുഷ്യർ പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിഞ്ഞിരുന്ന കാലത്ത് നാട്ടിൽ മതിലുകൾ ഇല്ലായിരുന്നു.ഇല്ലായിരുന്നു എന്നെല്ല, കന്നുകാലികളിൽ നിന്ന് കൃഷിസ്ഥലങ്ങളെ സംരക്ഷിക്കാൻ വേലികൾ ഉണ്ടാക്കിയിരുന്നു. കൈതവേലികൾ, പത്തൽ ,പട്ടിക, അലകുവാരി വേലികൾ, ചെറ്റ വേലികൾ, പനമ്പു വേലികൾ, ഷീറ്റ്, നെറ്റ്, ചാക്ക് വേലികൾ.. അങ്ങനെ പല വേലികൾ.പക്ഷെ അതൊന്നും ഇന്നത്തെപ്പോലെയുള്ള വയ്യാവേലികൾ ആയിരുന്നില്ല.ഒന്നുറക്കെ കരഞ്ഞാൽ പോലും തൊട്ടടുത്തു താമസിക്കുന്നവൻ ഇന്ന് അതറിയണമെന്നില്ല.അമ്മാതിരി വേലിയല്ലേ അമ്മാവൻ കെട്ടിപ്പൊക്കിയിരിക്കുന്നത്.സ്വന്തം അമ്മാവനാണെന്ന് പറഞ്ഞിട്ടെന്താ കാര്യം.കല്യാണപ്രായമുള്ള പെൺമക്കൾ രണ്ടാണേ..!!  പറഞ്ഞുവന്നത് പണ്ടത്തെ വേലിയെപ്പറ്റിയാണല്ലോ.സുലഭമായി അന്ന് കിട്ടിക്കൊണ്ടിരുന്ന ശീമക്കൊന്നയുടെ കൊമ്പാണ് വേലി നിർമ്മിക്കാൻ കൂടുതൽ പേരും ഉപയോഗിച്ചിരുന്നത്.ക്രമേണ അതിൽ നാമ്പുകൾ വരും.പിന്നീടത് ശിഖരങ്ങളാകുകയും അതിന്റെ ഇലകൾ വളമായി ഉപയോഗിക്കുന്നതും അക്കാലത്ത് പതിവായിരുന്നു.തെങ്ങോല മെടഞ്ഞും മെടയാതെ കുത്തി നിർത്തിയും താൽക്കാലിക വേലികളും അക്കാലത്ത് നിർമ്മിച്ചിരുന്നു. വേലിക്കൽ നിന്നുള്ള കുശലം പറയലും സൗഹൃദം പുതുക്കലും വഴിപോക്കരോട് സംസാരിക്കലും അന്നത്തെ…

    Read More »
  • NEWS

    തീപ്പെട്ടിക്കുള്ളില്‍ വയ്ക്കാവുന്ന സാരിയുമായി തെലങ്കാനയിലെ നെയ്ത്തുകാരന്‍

    ആറ് ദിവസം കൊണ്ട് നെയ്ത്തുകാരൻ സ്വന്തം കയ്യാല്‍ നിര്‍മ്മിച്ചതാണ് ഈ സാരി. യന്ത്രത്തിലായിരുന്നു എങ്കിൽ ഇതിന് രണ്ട് ദിവസം മാത്രമേ വേണ്ടി വരുമായിരുന്നുള്ളൂ. കൈകൊണ്ട് നെയ്ത സാരിക്ക് 12000 രൂപയാണ് വില. യന്ത്രത്തില്‍ നിര്‍മ്മിക്കുമ്പോള്‍ വില 8000 ആയി കുറയുമെന്നും അദ്ദേഹം പറഞ്ഞു ഹൈദരാബാദ്: ഒരു തീപ്പെട്ടിക്കുള്ളില്‍ വയ്ക്കാവുന്ന വിധത്തിലുള്ള സാരിയുമായി തെലങ്കാനയില്‍ നിന്നുമൊരു നെയ്ത്തുകാരന്‍. സ്വന്തം കൈകൊണ്ട് നിര്‍മ്മിച്ച ഈ അത്യപൂര്‍വ സാരി ഇദ്ദേഹം തെലങ്കാന മന്ത്രി സബിത ഇന്ദ്രറെഡിക്ക് സമ്മാനിച്ചു. രജന സിര്‍സില്ല ജില്ലയില്‍ നിന്നുള്ള നല്ല വിജയിയാണ് ഈ സാരി നെയ്തത്. കഴിഞ്ഞ ദിവസം ഈ സാരിയുടെ പ്രദര്‍ശനം നടത്തി. ഈ വേളയില്‍ മന്ത്രിമാരായ കെ ടി രാമറാവു, പി സബിതാ റെഡ്ഡി, വി ശ്രീനിവാസ് ഗൗഡ്, എരബെല്ലി ദയകര്‍ റാവു എന്നിവര്‍ സംബന്ധിച്ചു. ആറ് ദിവസം കൊണ്ട് സ്വന്തം കയ്യാല്‍ നിര്‍മ്മിച്ചതാണ് ഈ സാരി. യന്ത്രത്തിലായിരുന്നുവെങ്കില്‍ ഇതിന് രണ്ട് ദിവസം മാത്രമേ വേണ്ടി വരുമായിരുന്നുള്ളൂവത്രേ. കൈകൊണ്ട്…

    Read More »
  • NEWS

    കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

    അകലാട് മൂന്നൈനി പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന പൊന്നാനി മരക്കടവ് സ്വദേശി അഷ്കർ ആണ് മരിച്ചത്. പാലപ്പെട്ടി പുതിയിരുത്തി മാവേലി സ്റ്റോറിന് സമീപം ബുധനാഴ്ച രാത്രി പത്തര മണിയോടെ കാറും ബുള്ളറ്റും കൂട്ടിയിടിച്ചായിരുന്നു അപകടം ചാവക്കാട്: ചാവക്കാട്-പൊന്നാനി ദേശീയ പാതയിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അകലാട് മൂന്നൈനി പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന പൊന്നാനി മരക്കടവ് സ്വദേശി അഷ്കർ ആണ് മരിച്ചത്. പാലപ്പെട്ടി പുതിയിരുത്തി മാവേലി സ്റ്റോറിന് സമീപം ബുധനാഴ്ച രാത്രി പത്തര മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഷ്കറിനെ പാലപ്പെട്ടി അൽഫാസ ആംബുലൻസ് പ്രവർത്തകർ ആദ്യം വെളിയംകോട് ആസ്പെൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
  • NEWS

    മൂന്ന് വയസ്സുകരൻ മർദ്ദനമേറ്റ് മരിച്ചു, രണ്ടാനച്ചൻ ഒളിവിൽ

    മുംതാസ് ബീവിയുടെ മകന്‍ 3 വയസ്സുകാരനായ ഷെയ്ഖ് സിറാജാണ് മരിച്ചത്. തിരൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കുട്ടി മരിച്ചു എന്ന്‌ ഉറപ്പ് വരുത്തിയ ശേഷം രണ്ടാനച്ചൻ അര്‍മാൻ രക്ഷപ്പെടുകയായിരുന്നു തിരൂര്‍: ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശി മുംതാസ് ബീവിയുടെ മകന്‍ 3 വയസ്സുകാരനായ ഷെയ്ഖ് സിറാജാണ് മരിച്ചത്. മുംതാസ് രണ്ടാം ഭര്‍ത്താവ് അര്‍മാനുമൊപ്പം ഇല്ലത്തപ്പാടത്ത് താമസിക്കുകയായിരുന്നു. തിരൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കുട്ടി മരിച്ചു എന്ന്‌ ഉറപ്പ് വരുത്തിയ ശേഷം രണ്ടാനച്ചൻ രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താനായി  പോലീസ് തിരച്ചിൽ ഊർജിതമാക്കി.

    Read More »
  • NEWS

    ഇനി കുഞ്ഞു റയാൻ ഓടിച്ചാടി നടക്കും, തിരൂർ ആശുപത്രിയിൽ നിന്ന് നൽകിയ കാലുമായി

    ഒരു കാൽ ഇല്ലാതെയാണ് റയാൻ ജനിച്ചത്. ഇപ്പോൾ ഒരു വയസാണ് പ്രായം. തിരൂർ ജില്ലാ ആശുപത്രിയിലെ നിർമിത അവയവ കേന്ദ്രം തയാറാക്കിയ കൃത്രിമക്കാൽ സ്വീകരിച്ച് കൂട്ടുകാരോടൊപ്പം കളിക്കാനും കുസൃതി കാട്ടാനും റയാൻ കഴിയുന്നു തിരൂർ: പുതുവർഷത്തിൽ കുഞ്ഞു റയാന് ഒരു കുഞ്ഞിക്കാൽ സമ്മാനിച്ച് തിരൂർ ജില്ലാ ആശുപത്രിയിലെ നിർമിത അവയവ കേന്ദ്രം. കോഡൂർ സ്വദേശികളായ റഫീഖ് – കമറുന്നീസ ദമ്പതികളുടെ ഒരു വയസ്സുള്ള മകൻ റയാനാണ് നിർമിത അവയവകേന്ദ്രം തയാറാക്കിയ കൃത്രിമക്കാൽ സ്വീകരിച്ചത്. ആദ്യമായാണ് ഇവിടെ ഇത്രയും പ്രായം കുറഞ്ഞ കുട്ടിക്ക് അവയവം നൽകുന്നത്. കേന്ദ്രത്തിന്റെ രണ്ടാം വാർഷികദിനം കൂടിയായിരുന്ന ഇന്നലെ സൗജന്യമായാണ് അവയവം നൽകിയത്. ഒരു കാൽ ഇല്ലാതെയായിരുന്നു റയാൻ ജനിച്ചത്. മുട്ടിലിഴയുന്ന പ്രായം മുതൽ ഇഴഞ്ഞു നടരുന്ന അവന് ഇനി ഇരുകാലിലും ഓടി നടന്ന് കുസൃതി കാട്ടാം. കാൽ ഘടിപ്പിച്ചപ്പോൾ  ആദ്യം  ഒന്നു കരഞ്ഞെങ്കിലും ഡോക്ടറും മറ്റ് ജീവനക്കാരും ചേർന്ന് മിഠായിയും കളിപ്പാട്ടങ്ങളും നൽകി കൂട്ടായതോടെ റയാൻ നടക്കാനുള്ള…

    Read More »
  • NEWS

    ആദിശങ്കരൻ വേണമെന്ന് കേന്ദ്രം, ശ്രീനാരായണ ഗുരുവിന്‍റെ സ്കെച്ച് നൽകി കേരളം, ഒടുവിൽ റിപ്പബ്ലിക്ക് ദിന പരേഡിലെ നിശ്ചലദൃശ്യങ്ങളുടെ പട്ടികയിൽ നിന്ന് കേരളം ഔട്ട്

    ആദ്യ ഭാഗത്ത് ആദി ശങ്കരാചാര്യരുടെ പ്രതിമ ആയിക്കൂടേ എന്നു കേന്ദ്രം ചോദിച്ചു. ശ്രീനാരായണ ഗുരുവിനെ ഉൾപ്പെടുത്താം എന്ന് കേരളം പ്രതികരിച്ചു. ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ ചേർത്ത് മറ്റൊരു മാതൃക കേരളം നൽകുകയും ചെയ്തു. മുന്നിലെ ട്രാക്ടറിൽ ശിവഗിരിക്കുന്നും ശ്രീനാരായണ ഗുരുവും, പിന്നിലെ ട്രോളിയിൽ ജ‍‍ടായുപ്പാറ. ഒടുവിൽ നൽകിയ ഈ മാതൃക. അംഗീകരിക്കാം എന്ന സൂചന നൽകിയിരുന്നു, പക്ഷേ… ദില്ലി: റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കേണ്ട നിശ്ചലദൃശ്യങ്ങളുടെ പട്ടികയിൽ കേരളം ഇല്ല. കേരളം നൽകിയ മാതൃകയിൽ മുന്നിൽ സ്ത്രീസുരക്ഷ പ്രമേയമാക്കിയുള്ള കവാടം ഉൾപ്പെടുത്തിയത് കേന്ദ്രസമിതി എതിർത്തു. ആദി ശങ്കരാചാര്യരുടെ ചിത്രം വയ്ക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിനു പകരം ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമയുള്ള സ്കെച്ച് കേരളം നൽകി. പക്ഷേ അംഗീകാരം നിഷേധിച്ചു. റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചലദൃശ്യത്തിന് ജ‍‍‍ടായുപ്പാറയുടെ സ്കെച്ചാണ് കേരളം നൽകിയത്. ടൂറിസമാണ് പ്രധാന വിഷയമായി സമർപ്പിച്ചത്. രണ്ടു ഭാഗങ്ങളായുള്ള നിശ്ചല ദൃശ്യത്തിൽ ആദ്യത്തെ കവാടത്തിന്‍റെ മാതൃകയാണ് തർക്കത്തിന് ഇടയാക്കിയത്. ജടായുവിന്‍റെ മുറിഞ്ഞ ചിറകിന്‍റെ…

    Read More »
  • NEWS

    എറണാകുളത്ത് വാഹനാപകടത്തിൽ ശാസ്താംകോട്ട സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

    സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചാണ് ഗൗരി മരിച്ചത്. മുംബൈയിൽ സ്ഥിരതാമസക്കാരായ കൊല്ലം ശാസ്താംകോട്ട പെരുവേലിക്കര കലവറ വീട്ടിൽ പരേതനായ പത്മകുമാറിന്റെയും രശ്മി.എസ് പിള്ളയുടെയും ഏക മകളാണ് 18 കാരിയായ ഗൗരി കൊല്ലം: എറണാകുളത്ത് വാഹനാപകടത്തിൽ ബി.ടെക് വിദ്യാർത്ഥിനി മരിച്ചു. മുംബൈയിൽ സ്ഥിരതാമസക്കാരായ കൊല്ലം ശാസ്താംകോട്ട പെരുവേലിക്കര കലവറ വീട്ടിൽ പരേതനായ പത്മകുമാറിന്റെയും രശ്മി.എസ് പിള്ളയുടെയും ഏക മകൾ ഗൗരി പത്മകുമാർ(18) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം എറണാകുളത്ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. സംസ്ക്കാരം നാളെ (വ്യാഴം) ഉച്ച കഴിഞ്ഞ് പെരുവേലിക്കരയിലെ കുടുംബവീട്ടിൽ. ഗൗരിയുടെ പിതാവ് പത്മകുമാർ ഒരു വർഷം മുമ്പ് കോവിഡ് ബാധിച്ചാണ് മരിച്ചത്.

    Read More »
  • NEWS

    വഴിത്തർക്കം, എടവണ്ണയിൽ യുവാവിനെ തീകൊളുത്തിക്കൊന്നു

    ദീർഘനാളായി ഹോട്ടൽ തൊഴിയാളിയായ ഷാജിയും അയൽവാസിയായ യുവതിയും തമ്മിൽ വഴിത്തർക്കം നിലനിന്നിരുന്നു. ഇന്ന് വഴക്ക് മൂർച്ഛിച്ചു. അതേതുടർന്ന് യുവതി ഷാജിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത് മലപ്പുറം: യുവാവിനെ അയൽവാസിയായ യുവതി തീകൊളുത്തിക്കൊന്നു. മലപ്പുറം എടവണ്ണയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കിഴക്കേ ചാത്തല്ലൂരിൽ ഷാജിയാണ് (42) മരിച്ചത്. വഴിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് (ബുധൻ) രാത്രി ഏഴര മണിയോടെയാണ് സംഭവം. വഴിത്തർക്കം മൂലം യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു എന്നാണ് വിവരം. അയൽവാസിയായ യുവതിയാണ് ഇത് ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഹോട്ടൽ തൊഴിയാളിയാണ് മരണപ്പെട്ട ഷാജി. ദീർഘനാളായി ഇവിടെ വഴിത്തർക്കം നിലനിന്നിരുന്നു. ഇന്ന് വഴക്ക് മൂർച്ഛിച്ചതിനെ തുടർന്ന് അയൽവാസിയായ യുവതി ഷാജിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്നതാണ് ബന്ധുക്കൾ നിലപാട്. ഇതേ തുടർന്ന് മൃതദേഹം അവിടെത്തന്നെ കിടത്തിയിരിക്കുകയാണ്

    Read More »
  • Kerala

    പല്ലി ശല്യം ഒഴിവാക്കാൻ ചില പൊടിക്കൈകൾ

    പല്ലി ശല്യം ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല.ചെറുപ്രാണികളുടെ സാന്നിധ്യമാണ് പല്ലികളെ വീടിനുള്ളിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യഘടകം.അതേസമയം മുട്ടയുടെ മണം പല്ലികൾക്ക് അത്ര ഇഷ്ടമുള്ളതല്ല.  അതിനാൽ ഉപയോഗിച്ച് കഴിഞ്ഞ മുട്ടത്തോട് പല്ലികള്‍ വരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ വയ്ക്കുക.ഇത് പല്ലിയെ തുരത്താനുള്ള ഏറ്റവും എളുപ്പമാർഗ്ഗമാണ്. അതേപോലെ പല്ലികളെ തുരത്താനുള്ള മറ്റൊരു മാര്‍ഗമാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ മണം പല്ലികൾക്ക് പൊതുവെ ഇഷ്ടമല്ല. വെളുത്തുള്ളി ചതച്ച് പല്ലികള്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വയ്ക്കുക. വെളുത്തുള്ളിയുടേതു പോലെ സവാളയുടെ മണവും പല്ലികള്‍ക്ക് ഇഷ്ടമല്ല.സവാള അരിഞ്ഞത് വെള്ളവുമായി ചേർത്ത് പല്ലി ഒളിച്ചിരിക്കുന്ന(കലണ്ടറുകൾക്കും ചുവരിൽ തൂക്കിയിട്ടിരിക്കുന്ന  ഫോട്ടോകൾക്കുമൊക്കെ അടിയിൽ) ഭാഗങ്ങളില്‍ തളിയ്ക്കുക ഇത് പല്ലിശല്യം കുറയ്ക്കാൻ സഹായിക്കും. കുരുമുളക് സ്പ്രേ, പല്ലികളെ തുരത്താനുള്ള മറ്റൊരുമാർഗമാണ്. ഇതിനായി കുരുമുളക് സ്പ്രേ കടയിൽ പോയി വാങ്ങിക്കുകയൊന്നും വേണ്ട. വീട്ടിൽ വച്ച് തന്നെ ഫല പ്രദമായ രീതിയിൽ കുരുമുളക് സ്പ്രേ ഉണ്ടാക്കാവുന്നതാണ്. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം അൽപം കുരുമുളകും, മുളക് പൊടിയും ഒരു കുപ്പിയിലാക്കി അതിലേക്ക് അൽപം വെള്ളമൊഴിക്കുക. ഈ മിശ്രിതം…

    Read More »
Back to top button
error: