KeralaNEWS

പത്തനംതിട്ട ഡിപ്പോയില്‍ നിന്നും കെഎസ്ആർടിസിയുടെ ടുറിസം സര്‍വീസ് 

ത്തനംതിട്ട: രാവിലെ ആറിന് പത്തനംതിട്ടയില്‍ നിന്നും ആരംഭിച്ച്‌ ചുട്ടിപ്പാറ – ലുലുമാള്‍ – കോവളം ക്രാഫ്റ്റ് വില്ലേജ്- കോവളം ബീച്ച്‌ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ രാത്രി 8:30 ന് തിരികെ പത്തനംതിട്ടയില്‍ എത്തുന്ന വിധം കെഎസ്ആർടിസിയുടെ ടൂറിസം സർവീസ് ആരംഭിച്ചു. 550 രൂപയാണ് ടിക്കറ്റ് നിരക്ക്.
 ഗവി – ‍വണ്ടിപ്പെരിയാർ – പരുന്തുംപാറ – കുട്ടിക്കാനം – പാഞ്ചാലിമേട്, ഗവി – വണ്ടിപ്പെരിയാര്‍ -സത്രം – വാഗമണ്‍ -തുടങ്ങിയ ടൂറിസം സര്‍വീസുകളും ഉടൻ ആരംഭിക്കുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Back to top button
error: