NEWS

ഒന്നാം സമ്മാനം ലഭിച്ചത് സൂക്ഷിക്കാൻ ഏൽപ്പിച്ച ടിക്കറ്റിന്, അപരിചതനായിട്ടും വിളിച്ചറിയിച്ച ലോഹിതാക്ഷന്റെ സത്യസന്ധതയ്ക്ക് ബമ്പർ സമ്മാനത്തിളക്കം

ലോഹിതാക്ഷനിൽ നിന്ന് 12 ടിക്കറ്റ് വാങ്ങിയത് മുൻ പരിചയമില്ലാത്ത വ്യക്തി. പണം നൽകിയ ശേഷം ടിക്കറ്റ് അവിടെ തന്നെ സൂക്ഷിക്കാൻ ഏൽപ്പിച്ചു.  ഫലപ്രഖ്യാപനം അറിഞ്ഞ ഉടൻ ടിക്കറ്റെടുത്ത അപരിചിതനെ വിളിച്ച് ലോഹിതാക്ഷൻ വിവരം അറിയിച്ചു. തുടർന്ന് ടിക്കറ്റ് കൈമാറുകയും ചെയ്തു. തൃശൂരിലെ ലോട്ടറി ഏജൻ്റ് ലോഹിതാക്ഷൻ്റെ സത്യസന്ധതയ്ക്ക് ബമ്പർ സമ്മാനത്തിളക്കം

തൃശൂർ: സത്യസന്ധതയും ധാർമ്മികതയും ഇനിയും നമ്മുടെ സമൂഹത്തിൽ നിന്നും അണഞ്ഞു പോയിട്ടില്ല എന്നതിൻ്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് തൃശൂർ സ്വദേശി ലോഹിതാക്ഷൻ. ചൊവ്വാഴ്ച നറുക്കെടത്ത വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചത് സൂക്ഷിക്കാൻ ഏജൻ്റിനെ ഏൽപ്പിച്ച ടിക്കറ്റിന്.
പക്ഷേ ഫലപ്രഖ്യാപനം അറിഞ്ഞ ഉടൻ ടിക്കറ്റെടുത്ത അപരിചിതനെ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് ടിക്കറ്റ് കൈമാറുകയും ചെയ്തു.
തൃശൂർ യദു കൃഷ്ണ ലോട്ടറിസ് നടത്തുന്ന ഏജൻ്റ് ലോഹിതാക്ഷനാണ് സത്യസന്ധത കാട്ടി മാതൃകയായത്. ലോഹിതാക്ഷനിൽ നിന്ന് 12 ടിക്കറ്റ് വാങ്ങിയ മുൻ പരിചയമില്ലാത്ത ധർമ്മജൻ എന്നയാൾ പണം നൽകിയ ശേഷം ടിക്കറ്റ് അവിടെ തന്നെ സൂക്ഷിക്കാൻ ഏൽപ്പിക്കുകയായിരുന്നു.
സമ്മാനം അടിച്ച വിവരം വിളിച്ച് പറഞ്ഞതിനെ തുടർന്ന് ധർമ്മജൻ കടയിൽ വന്ന് ടിക്കറ്റ് ഏറ്റുവാങ്ങുകയായിരുന്നു.

Back to top button
error: