Month: January 2022

  • LIFE

    400 വർഷം പഴക്കമുള്ള ആൽമരം, പടർന്നു കിടക്കുന്നതു 3 ഏക്കറിൽ-വീഡിയോ

    ബാംഗ്ലൂർ നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ കീത്തോഹള്ളി എ ന്ന ഗ്രാമ പ്രദേശം,മലയാളികൾ അധികം പോകാത്ത ഇടമാണ്.എന്നാൽ എത്തിപ്പെട്ടാലോ മനോഹരമായ ഒരു കാഴ്ച അവിടെ ഉണ്ട്.400 വർഷം പഴക്കമുള്ള ഒരു ആൽമരം. പടർന്നു പന്തലിച്ചു നിൽക്കുകയാണ് 3 ഏക്കറിൽ. ഇതിന്റെ തായ് തടി കേട് വന്നു 2000 ത്തിൽ നശിച്ചു പോയി.അതിൽ നിന്ന് പൊട്ടി മുളച്ച വേരുകൾ ആണ് ഇപ്പോൾ ഏവരേയും വിസ്മയിപ്പിക്കുന്നത്. കർണാടക ടൂറിസം വകുപ്പ് ഇത് സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

    Read More »
  • NEWS

    മെഹബൂബ് അബ്ദുല്ലയല്ല ‘വി.ഐ.പി’, ദിലീപിന്റെ സുഹൃത്ത് ശരത്; ഒളിവിൽ പോയ ‘വി.ഐ.പി’യുടെ വീട്ടിലെ റെയ്ഡ് അവസാനിച്ചത് രാത്രി 9 മണിക്ക്

    തോക്കും, നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും തേടി ശരത്തിന്റെ ആലുവ തോട്ടുമുഖത്തെ വീട്ടിൽ ഇന്ന് റെയ്ഡ് നടത്തി.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചത് ഈ വി.ഐ.പിയാണത്രേ. മുമ്പ് ദിലീപ് അറസ്റ്റിലായപ്പോൾ ഒപ്പമുണ്ടായിരുന്നത് ശരത് ആണ്. ആലുവ സ്വദേശിയും ബിസിനസുകാരനുമായ ശരത്തും ദിലീപും തൃശ്ശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അറസ്റ്റിലായത്. ദിലീപിനെ അന്ന് ആലുവ പോലീസ് ക്ലബ്ബിൽ എത്തിക്കുമ്പോൾ വാഹനത്തിൽ ശരത്തും ഉണ്ടായിരുന്നു നടിയെ ആക്രമിച്ച സംഭവത്തിലെ വി.ഐ.പി ദിലീപിന്റെ സുഹൃത്ത് ശരത് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കൊച്ചിയിലെ സൂര്യ ഹോട്ടല്‍ ഉടമയാണ് ശരത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​മു​യ​ര്‍​ന്ന ഇ​യാ​ളെ വി.​ഐ.​പി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് ആ​റാം പ്ര​തി​യാ​ക്കി എ​ഫ്.​ഐ.​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തിരിക്കുത്. തോക്കും, നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും തേടി ശരത്തിന്റെ ആലുവ തോട്ടുമുഖത്തെ വീട്ടിൽ ഇന്ന് റെയ്ഡ് നടത്തി. ദിലീപും സുഹൃത്തുക്കളും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു പരിശോധന. ബാലചന്ദ്രകുമാർ…

    Read More »
  • Kerala

    അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി മരണമടഞ്ഞു

    അബുദാബി : പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് സ്വദേശി കാവട പുത്തന്‍ വീട്ടിൽ പരേതനായ കെ.എം. യോഹന്നാന്റെയും മറിയാമ്മയുടെയും മകൻ  റിനു ജോൺ (36) അബുദാബിയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു.  ഇന്നലെയായിരുന്നു സംഭവം. രാവിലെ റിനു സഞ്ചരിച്ച മിനിവാന്‍ മഫ്‌റഖ് റോഡില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ബാസ്‌കിന്‍ റോബിന്‍സ് കമ്പനിയില്‍ എസി ടെക്‌നീഷ്യനായിരുന്നു. ഭാര്യ: ലിന്‍സ മക്കള്‍: സെറ മറിയം റിനു, ലെയ മറിയം റിനു

    Read More »
  • Kerala

    അന്ന് എറണാകുളം റെയിൽവേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളി; ഇന്ന് ഐഎഎസ്കാരൻ

    2016 ൽ റെയിൽവേ സ്റ്റേഷൻനുകളിൽ സൗജന്യ വൈഫൈ സേവനം നടപ്പിലാക്കിയത് റയിൽവേ സ്റ്റേഷനിലെ കൂലിക്കാരനായ ശ്രീനാഥിന്റെ ജീവിതം മാറ്റി എഴുതി   ഒരു സ്മാർട്ട്‌ഫോൺ ഒരു മെമ്മറി കാർഡ് ഒരു ജോടി ഇയർഫോണുകൾ റയിൽവേ സ്റ്റേഷനിലെ സൗജന്യ വൈഫൈ ഇത്രയും കാര്യങ്ങൾ കൊണ്ട് ഒരാൾക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേടാൻ കഴിയുമോ? കേൾക്കുമ്പോൾ അത്ഭുതം തോന്നാം. എന്നാൽ അതിയായ ആത്മവിശ്വാസവും അർപ്പണബോധവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ഉണ്ടെങ്കിൽ ഇത്രയും സൗകര്യങ്ങൾ തന്നെ ധാരാളം. ഇത് ശ്രീനാഥ്. കെ മലയാളിയാണ്. മൂന്നാർ നിവാസി. ജീവിതത്തിൽ തങ്ങളുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള അവസരം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനമാണ് ശ്രീനാഥിന്റെ ജീവിത കഥ. ജീവിത സാഹചര്യങ്ങൾ ചെറുപ്പത്തിൽ തന്നെ അയാളെ എറണാകളം ജംഗ്ഷൻ റയിൽവേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളിയാക്കി. 5 വർഷത്തോളം അയാൾ യാത്രക്കാരുടെ സാധനങ്ങൾ ചുമക്കുന്ന ആ ജോലി തുടർന്നു. ഇതിനിടയിൽ അയാൾ വിവാഹം കഴിക്കുകയും ഒരു കുഞ്ഞിന്റെ അച്ഛനാവുകയും ചെയ്തു. രാപകൽ…

    Read More »
  • Kerala

    കോന്നി ആനപരിശീലന കേന്ദ്രത്തിന് 80 വയസ്സ്

    പത്തനംതിട്ട: കോ​ന്നി ആനക്കൂടിന്  80 വ​യ​സ്സ്​​ പി​ന്നി​ടു​ന്നു.കോ​ന്നി റേ​ഞ്ച് ഓ​ഫി​സി​നോ​ട് ചേ​ര്‍​ന്ന് 1942 ലാ​ണ് കോ​ന്നി ആ​ന​ക്കൂ​ട് സ്ഥാപിക്കപ്പെട്ടത്‌. കാട്ടിൽ നിന്നും പിടിച്ചുകൊണ്ടു വരുന്ന ആനകളെ, താപ്പാനകളെ ഉപയോഗിച്ച് പരിശീലിപ്പിക്കുന്ന ഒരു കേന്ദ്രമാണിത്. 100ഓ​ളം ആ​ന​ക​ളാ​ണ്​ 80 വ​ര്‍​ഷ​ത്തി​നി​ടെ ഇ​വി​ടെ​നി​ന്ന്​ ച​ട്ടം​പ​ഠി​ച്ച്‌​ പു​റ​ത്തി​റ​ങ്ങി​യ​ത്. ച​ട്ട​ങ്ങ​ള്‍ പ​ഠി​ച്ച്‌​ പു​റ​ത്തി​റ​ങ്ങു​ന്ന ആ​ന​ക​ളെ വ​നം​വ​കു​പ്പ്​ ലേ​ലം ചെ​യ്ത്​ വി​ല്‍​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​തി​ല്‍ അ​വേ​ശേ​ഷി​ക്കു​ന്ന​ത്​ സോ​മ​ന്‍ എന്ന ആന  മാ​ത്ര​മാ​ണ്. ഇ​പ്പോ​ഴും ആ​ന​ത്താ​വ​ളം സ​ജീ​വ​മാ​ണെ​ങ്കി​ലും കു​ട്ടി​യാ​ന​ക​ളാ​ണ് ഏ​റെ​യും.പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാന ആകർഷണകേന്ദ്രമാണ് ഇന്ന് കോന്നി ആനക്കൂട്.

    Read More »
  • Kerala

    സംസ്ഥാനത്തെ റേഷൻ കടകളുടെ സമയത്തിൽ മാറ്റം

    തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം.ഇന്നു മുതലാണ് കടകളുടെ സമയത്തിൽ മാറ്റം വന്നത്.മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് കടകള്‍ പ്രവര്‍ത്തിക്കുക. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഉച്ചയ്ക്കു ശേഷം 3 മുതല്‍ 7 വരെ കടകള്‍ പ്രവര്‍ത്തിക്കും.   ഈ മാസം 25 വരെയാണ് പുതിയ സമയക്രമം അനുസരിച്ച്‌ പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

    Read More »
  • Kerala

    കാറപകടം;വാവാ സുരേഷിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

    തിരുവനന്തപുരം: വാവ സുരേഷ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച്‌ അപകടം.ഇന്ന് വൈകിട്ട് പോത്തന്‍കോട്ടുവച്ചായിരുന്നു സംഭവം.അപകടത്തില്‍ വാവ സുരേഷിന് പരിക്കേറ്റു.തലയ്ക്കാണ് പരിക്കുള്ളത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

    Read More »
  • Kerala

    നടിയെ ആക്രമിച്ച കേസ്:ആ വിഐപി സൂര്യ ഹോട്ടൽ ഉടമ ശരത്

    കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനാ കേസില്‍ ഉള്‍പ്പെട്ടെ വി.ഐ.പിയെ തിരിച്ചറിഞ്ഞു.ദിലീപിന്റെ സുഹൃത്ത് ശരത് ആണ് പൊലീസ് അന്വേഷിക്കുന്ന വി.ഐ.പി.സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞതോടെ കൊച്ചിയിലുള്ള ശരത്തിന്റെ ഫ്ലാറ്റില്‍ ഇപ്പോൾ ക്രൈംബ്രാഞ്ച് പരിശോധന നടന്നുവരികയാണ്. കൊച്ചിയിലെ സൂര്യ ഹോട്ടല്‍ ഉടമയാണ് ശരത്.അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​മു​യ​ര്‍​ന്ന ഇ​യാ​ളെ വി.​ഐ.​പി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് ആ​റാം പ്ര​തി​യാ​ക്കി എ​ഫ്.​ഐ.​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ രാ​ഷ്ട്രീ​യ, വ്യ​വ​സാ​യ രം​ഗ​ത്തു​ള്ള ആ​റു​പേ​രു​ടെ ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ചിരുന്നു.അ​തി​ല്‍ ഒ​രു ചി​ത്രം​ ക​ണ്ട് സം​ശ​യം തോ​ന്നി​യ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ വി​വ​രം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞതോടെയാണ് പോലീസ് ഇയാളെ തിരിച്ചറിഞ്ഞത്.

    Read More »
  • India

    പഞ്ചാബ് തിരഞ്ഞെടുപ്പ് നീട്ടി വച്ചു

    ന്യൂഡല്‍ഹി: ഫെബ്രുവരി 14ന് നടത്താനിരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടി.ഫെബ്രുവരി 20 ലേക്കാണ് മാറ്റിയത്.പഞ്ചാബിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യത്തെ തുടർന്നാണ് ഇത്. ഫെബ്രുവരി 14ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഗുരു രവിദാസ് ജയന്തി പ്രമാണിച്ച്‌ ആറ് ദിവസമെങ്കിലും മാറ്റിവയ്ക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പഞ്ചാബിലെ ജനസംഖ്യയുടെ 32 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിലെ അംഗങ്ങള്‍ ഫെബ്രുവരി 10 മുതല്‍ 16 വരെ ഉത്തര്‍പ്രദേശിലെ ബനാറസ് സന്ദര്‍ശിക്കുമെന്നും അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ സൂചിപ്പിച്ചിരുന്നു.

    Read More »
  • India

    പഴനി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന സ്വർണ ശൂലങ്ങൾ കാണാതായതായി പരാതി

    പഴനി: മുരുകന്‍ ക്ഷേത്രത്തിലേയ്‌ക്ക് കൊണ്ടുപോകുകയായിരുന്ന രണ്ടു സ്വർണ്ണ ശൂലങ്ങൾ (വേലുകള്‍) കാണാതായതായി പരാതി.കഴിഞ്ഞ 422 വര്‍ഷമായി കാരൈക്കുടിയില്‍ നിന്ന് പഴനി ക്ഷേത്രത്തിലേക്ക് വാര്‍ഷിക ഘോഷയാത്രയില്‍ കൊണ്ടുപോകുന്ന രണ്ട് വേലുകളാണ് കാണാതായത്.3.5 സെന്റീമീറ്റര്‍ വരെ നീളമുള്ളതാണ് കാണാതായ വേലുകൾ.ഭക്തര്‍ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
Back to top button
error: