Month: January 2022
-
India
റേഷൻ കിറ്റ് നിലവാരമില്ല; റോഡിൽ വലിച്ചെറിഞ്ഞ് നാട്ടുകാർ
കേടുവന്ന ശര്‍ക്കരയും പുഴുകുത്തിയ അരിയുമാണ് റേഷൻ കിറ്റിൽ ലഭിച്ചതെന്ന് ആരോപിച്ച് നാട്ടുകാർ കിറ്റ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.തമിഴ്നാട്ടിലെ മയിലാടുതുറൈക്ക് സമീപം കുത്താലത്താണ് സംഭവം.പൊങ്കലിന് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച റേഷന്‍ കിറ്റിലെ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ല എന്നാരോപിച്ചായിരുന്നു ജനങ്ങളുടെ ഈ പ്രതിഷേധം. മയിലാടുതുറൈ കുത്താലത്തിനടുത്തുള്ള തിരുവടുതുറയിലാണ് റേഷന്‍ പൊങ്കല്‍ കിറ്റ് പൊട്ടിച്ച് റോഡില്‍ വലിച്ചെറിഞ്ഞ് ജനങ്ങള്‍ പ്രതിഷേധിച്ചത്. കേടുവന്ന ശര്‍ക്കരയും പുഴുകുത്തിയ അരിയുമാണ് പൊങ്കല്‍ കിറ്റില്‍ കിട്ടിയതെന്നാണ് ജനങ്ങളുടെ പരാതി.ക്ഷുഭിതരായ നാട്ടുകാര്‍ രണ്ട് മണിക്കൂര്‍ നേരം റോഡും ഉപരോധിച്ചു.
Read More » -
Kerala
നടിയെ ആക്രമിച്ച കേസ്; മാധ്യമങ്ങൾക്ക് മൂക്കുകയർ ഇടണമെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസിൽ വിചാരണ തീരുംവരെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.രഹസ്യവിചാരണ നിര്‍ദേശം മാധ്യമങ്ങള്‍ ലംഘിക്കുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു.രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ കൂടി വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി നൽകി.വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ അനുവദിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ്.
Read More » -
Kerala
ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയയാളെ മരിച്ച നിലയില്‍ കണ്ടെത്തി
വയനാട്: ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയയാളെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കൊട്ടിയൂര്‍ അമ്ബലക്കുന്ന് പി.സി.സനല്‍ കുമാറിനെയാണ് (36) ഇന്ന് ഉച്ചയോടെ കണ്ണൂര്‍ കൊടുവള്ളി റെയില്‍വേ ട്രാക്കിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ശനിയാഴ്ച ഉച്ചക്ക് അമ്ബലവയല്‍ ഫാന്റം റോക്കിന് സമീപത്ത് വെച്ചാണ് ഭാര്യ നിജിതക്കും മകള്‍ പത്തുവയസ്സുകാരി അളകനന്ദക്കും നേരെ ഇയാള്‍ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്മയും മകളും ചികിത്സയിലാണ്. ഇയാള്‍ക്കായി പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജിത അന്വേഷണം നടത്തിവരികയായിരുന്നു.എറണാകുളത്ത് സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായിരുന്നു.
Read More » -
Kerala
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത ആൾ അറസ്റ്റിൽ
തിരൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.പുറത്തൂര്‍ സ്വദേശിയായ ആരിച്ചാലില്‍ അജീഷ്(38) നെയാണ് തിരൂര്‍ പോലീസ് പിടികൂടിയത്.പെണ്‍കുട്ടി തനിച്ചുള്ള സമയം വീട്ടിലെത്തി ലൈംഗികാതിക്രമം നടത്തുകയും തുടര്‍ന്ന് നഗ്ന ഫോട്ടോകളെടുത്ത് പ്രചരിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടി സ്കൂൾ ടീച്ചറിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്കൂൾ അധികൃതര്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Read More » -
India
അബുദാബിയിൽ സ്ഫോടനം;രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി വാർത്ത
അബുദാബിയില്‍ രണ്ടിടത്തായി നടന്ന സ്‌ഫോടനത്തിൽ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാർത്ത.നേരത്തെ ആളപയാമില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. രാജ്യാന്തര വിമാനത്താവളത്തിന്റെ സമീപത്തും മുസഫയിലെ എണ്ണ ടാങ്കറുകളിലുമാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ മൂന്നോളം ടാങ്കറുകളില്‍ തീപിടിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമതര്‍ ഏറ്റെടുത്തെന്നാണ് റിപ്പോര്‍ട്ട്.
Read More » -
India
അബുദാബിയിൽ എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു;ഡ്രോണ്‍ ആക്രമണമെന്ന് സംശയം
അബുദാബി: മുസഫ ഇൻഡസ്ട്രിയൽ ഏരിയയിൽ മൂന്ന് എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു.വിമാനത്താവളത്തിനു സമീപമാണ് സംഭവം.അപകടത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. അഡ്‌നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3 യിലാണ് ടാങ്കറുകള്‍ പൊട്ടിത്തെറിച്ചത്.തീ പിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം തങ്ങൾ ഡ്രോണ്‍ ആക്രമണം നടത്തിയതാണെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതര്‍ രംഗത്തെത്തിയിട്ടുണ്ട്.
Read More » -
Kerala
കണ്ണൂരില്‍ മഴുവുമായെത്തിയ യുവാവ് സൂപ്പർമാർക്കറ്റ് തല്ലിത്തകർത്തു
കണ്ണൂർ:മഴുവുമായി സൂപ്പർമാർക്കറ്റിലെത്തിയ യുവാവ് സാധനങ്ങളും മറ്റും അടിച്ചുതകർത്തു. കണ്ണൂര്‍ പെരിങ്ങത്തൂര്‍ ടൗണിലാണ് സംഭവം.ഗുരുജിമുക്ക് സ്വദേശി ജമാലാണ് കഴിഞ്ഞദിവസം രാത്രി ഇങ്ങനെ സൂപ്പർമാർക്കറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും ഇയാളെ ലഹരിവിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെന്നും പിന്നീട് പോലീസ് പറഞ്ഞു.ഇയാൾക്കെതിരെ കേസും എടുത്തിട്ടുണ്ട്.
Read More » -
Kerala
സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകൾ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മാത്രം ഡൗൺലോഡ് ചെയ്യുക
സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പ്രധാനമായും ഒന്നാണ് വൈറസുകള്‍.ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ എത്രമാത്രമാണ് എന്ന് നമ്മള്‍ പലപ്പോഴും ചിന്തിക്കാറില്ല.ഇതുവഴി ധാരാളം വൈറസുകൾ നമ്മുടെ ഫോണുകളിൽ കടന്നു കൂടുകയും ചെയ്യും.അതുകൊണ്ടാണ് കഴിവതും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മാത്രം ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക എന്ന് പറയുന്നത്. അതിനു കാരണം അത്തരത്തില്‍ ഏതെങ്കിലും ആപ്ലിക്കേഷനുകളില്‍ വൈറസ് ഉണ്ട് എന്ന് ഗൂഗിള്‍ ഡിറ്റെക്റ്റ് ചെയ്തുകഴിഞ്ഞാല്‍ അതിനെ ഉടന്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യും. അതുകൊണ്ടു തന്നെ സ്മാര്‍ട്ട് ഫോണുകളുടെ സുരക്ഷമുന്‍നിര്‍ത്തി കഴിവതും ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളില്‍ നിന്നും മാത്രം ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ നോക്കുക. കളര്‍ മെസേജ് , സെക്യൂരിറ്റി ആപ്പ് ലോക്ക് , കണ്‍വീനിയന്റ് സ്കാനര്‍ 2, പുഷ് മെസേജ്-ടെക്‌സ്റ്റിംഗ്&എസ്‌എംഎസ് , ഇമോജി വാള്‍പേപ്പര്‍, സ്പെഷ്യല്‍ ഡോക് സ്കാനര്‍, ഫിങ്കര്‍ടിപ്പ് ഗെയിംബോക്സ് എന്നി ആപ്ലികേഷനുകളിൽ ഇതിനകം വൈറസുകൾ കണ്ടെത്തിയിട്ടുണ്ട്.
Read More » -
Kerala
കെ-റയിൽ സര്‍വേക്കല്ലുകള്‍ പിഴുതെടുത്ത സംഭവം;പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ കേസ്
കണ്ണൂര്‍ പഴയങ്ങാടി മാടായിപ്പാറയില്‍ കെ റെയില്‍ സര്‍വേയുടെ ഭാഗമായി സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ പിഴുതെടുത്തു റീത്ത് വച്ച സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമപ്രകാരം പഴയങ്ങാടി പൊലീസ് കേസെടുത്തു.പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണു കേസെടുത്തിട്ടുള്ളത്. ജാമ്യം ലഭിക്കണമെങ്കില്‍ പൊതുമുതലിന്റെ നഷ്ടം കണക്കാക്കി ഇവര്‍ പിഴ അടയ്ക്കേണ്ടിവരും. കെ റെയില്‍ സെക്ഷന്‍ എന്‍ജിനീയര്‍ വി.ശ്യാമയുടെ പരാതിയിലാണ് കേസെടുത്തത്.
Read More » -
India
ബിഎസ്എഫിൽ ഒഴിവുകൾ; സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്(BSF) കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍ ട്രഡ്സ്മാന്‍ വിഭാഗത്തിലെ വിവിധ തസ്തികകളിലെ 2788 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം.ഇതില്‍ 2651 ഒഴിവുകള്‍ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കും ബാക്കിയുള്ള 137 ഒഴിവുകള്‍ സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണ്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിഎസ്‌എഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് rectt.bsf.gov.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.ഓണ്‍ലൈന്‍ അപേക്ഷയുടെ തുടക്കം – 15 ജനുവരി 2022. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി – 28 ഫെബ്രുവരി 2022 ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാര്‍ത്ഥികള്‍ മെട്രിക്കുലേഷന്‍ (10-ാം ക്ലാസ്) പരീക്ഷയോ അംഗീകൃത ബോര്‍ഡില്‍ നിന്ന് തത്തുല്യമോ, യോഗ്യതയുള്ള ട്രേഡുകളില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമോ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ ഐടിഐ ട്രേഡില്‍ നിന്നോ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സോ പാസായിരിക്കണം. കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയമോ രണ്ട് വര്‍ഷത്തെ ഡിപ്ലോമയോ ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 2021 ഓഗസ്റ്റ് 1-ന് 18 വയസ്സിനും 23 വയസ്സിനും ഇടയിലായിരിക്കണം.യോഗ്യരായ അപേക്ഷകരെ ഒന്നിലധികം ഘട്ട…
Read More »