അബുദാബി : പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് സ്വദേശി കാവട പുത്തന്‍ വീട്ടിൽ പരേതനായ കെ.എം. യോഹന്നാന്റെയും മറിയാമ്മയുടെയും മകൻ റിനു ജോൺ (36) അബുദാബിയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു. ഇന്നലെയായിരുന്നു സംഭവം.
രാവിലെ റിനു സഞ്ചരിച്ച മിനിവാന്‍ മഫ്‌റഖ് റോഡില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു.അപകടത്തി ൽ ഗുരുതരമായി പരിക്കേറ്റ റിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ബാസ്‌കിന്‍ റോബിന്‍സ് കമ്പനിയില്‍ എസി ടെക്‌നീഷ്യനായിരുന്നു.
ഭാര്യ: ലിന്‍സ
മക്കള്‍: സെറ മറിയം റിനു, ലെയ മറിയം റിനു