KeralaNEWS

അന്ന് എറണാകുളം റെയിൽവേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളി; ഇന്ന് ഐഎഎസ്കാരൻ

2016 ൽ റെയിൽവേ സ്റ്റേഷൻനുകളിൽ സൗജന്യ വൈഫൈ സേവനം നടപ്പിലാക്കിയത് റയിൽവേ സ്റ്റേഷനിലെ കൂലിക്കാരനായ ശ്രീനാഥിന്റെ ജീവിതം മാറ്റി എഴുതി
 
രു സ്മാർട്ട്‌ഫോൺ
ഒരു മെമ്മറി കാർഡ്
ഒരു ജോടി ഇയർഫോണുകൾ റയിൽവേ സ്റ്റേഷനിലെ സൗജന്യ വൈഫൈ
ഇത്രയും കാര്യങ്ങൾ കൊണ്ട് ഒരാൾക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേടാൻ കഴിയുമോ?
കേൾക്കുമ്പോൾ അത്ഭുതം തോന്നാം.
എന്നാൽ അതിയായ ആത്മവിശ്വാസവും അർപ്പണബോധവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ഉണ്ടെങ്കിൽ ഇത്രയും സൗകര്യങ്ങൾ തന്നെ ധാരാളം.
ഇത് ശ്രീനാഥ്. കെ
മലയാളിയാണ്.
മൂന്നാർ നിവാസി.
ജീവിതത്തിൽ തങ്ങളുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള അവസരം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനമാണ് ശ്രീനാഥിന്റെ ജീവിത കഥ.
ജീവിത സാഹചര്യങ്ങൾ ചെറുപ്പത്തിൽ തന്നെ അയാളെ എറണാകളം ജംഗ്ഷൻ റയിൽവേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളിയാക്കി.
5 വർഷത്തോളം അയാൾ യാത്രക്കാരുടെ സാധനങ്ങൾ ചുമക്കുന്ന ആ ജോലി തുടർന്നു. ഇതിനിടയിൽ അയാൾ വിവാഹം കഴിക്കുകയും ഒരു കുഞ്ഞിന്റെ അച്ഛനാവുകയും ചെയ്തു. രാപകൽ ജോലി ചെയ്താൽ 500 രൂപയിൽ കൂടുതൽ മിച്ചം പിടിക്കാൻ അയാൾക്ക് അഴിഞ്ഞിരുന്നില്ല.
കുഞ്ഞ് ജനിച്ചതോടെ ചിലവ് കൂടി വന്നു. ഈ അവസരത്തിൽ കൂടുതൽ വരുമാനമുള്ള ഒരു ജോലി വേണമെന്ന് അയാൾ ആഗ്രഹിച്ചു.
2016 ൽ റെയിൽവേ സ്റ്റേഷൻനുകളിൽ സൗജന്യ വൈഫൈ സേവനം നടപ്പിലാക്കിയത്, റയിൽവേ സ്റ്റേഷനിലെ കൂലിക്കാരനായ ശ്രീനാഥിന്റെ ജീവിതം മാറ്റി എഴുതി.
മത്സര പരീക്ഷകൾക്ക് പഠിക്കാനുള്ള പുസ്തകങ്ങൾ വാങ്ങാനോ, കോച്ചിംഗിനു പോകാനോ ഉള്ള സാമ്പത്തിക സ്ഥിതി ശ്രീനാഥിന് ഉണ്ടായിരുന്നില്ല.
എന്നാൽ അയാളുടെ കയ്യിൽ ഒരു സ്മാർട്ട്ഫോൺ ഉണ്ടായിരുന്നു. അതുപയോഗിച്ച് അയാൾ യൂട്യൂബിൽ നിന്നും ഗൂഗിളിൽ നിന്നും പഠനം തുടങ്ങി. പഠിക്കാനും കഠിനാധ്വാനം ചെയ്യാനും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.
മൊബൈൽ ഫോൺ നിന്നും കിട്ടിയ അറിവു കൊണ്ട് അയാൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ ലാൻഡ് റവന്യൂ വകുപ്പിന് കീഴിലുള്ള വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനുള്ള മത്സര പരീക്ഷ പാസായി.
എന്നാൽ അവിടം കൊണ്ട് അവസാനിപ്പിക്കുവാൻ ശ്രീനാഥ് തയ്യാറല്ലായിരുന്നു.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയായി അടുത്ത ലക്ഷ്യം. ആദ്യ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടു.
എന്നാൽ ശ്രീനാഥിന്റെ മനസ്സു മാത്രം പരാജയപ്പെട്ടില്ല.
“ഓ…കൂലി, കളക്ടർ ആകാൻ നടക്കുന്നു” ഈ അവസരത്തിൽ അയാൾക്ക് പല തരം പരിഹാസങ്ങൾ സഹിക്കേണ്ടി വന്നു.
“ഇത് പരിശീലനത്തിന്റെയും ക്ഷമയുടെയും കാര്യം മാത്രമാണ്. ഞാൻ പരീക്ഷകൾ എഴുതി കൊണ്ടേയിരിക്കും. പരീക്ഷകൾ എനിക്ക് എളുപ്പമാവുകയും എനിക്ക് നല്ല സ്കോർ ലഭിക്കുകയും ചെയ്യുന്നത് വരെ” അയാൾ അവരോട് പറഞ്ഞു.
നാലാം ശ്രമത്തിൽ ശ്രീനാഥ് സിവിൽ സർവീസ് നേടിയെടുത്തു. പ്രതീക്ഷിച്ചതു പോലെ 82 ശതമാനം മാർക്ക് സ്കോർ ചെയ്യാൻ അയാൾക്ക് കഴിഞ്ഞു.
 “എന്റെ സ്വപ്നങ്ങൾ അർക്കും തടയാനാവില്ല” പരീക്ഷയിൽ വിജയിച്ച ശ്രീനാഥിന്റെ വാക്കുകൾ.
സ്വയം പരിശീലിച്ചും വിശ്വസിച്ചും വിജയിച്ച വ്യക്തിയാണ് ശ്രീനാഥ്. കെ.
തീർച്ചയായും ശ്രീനാഥിന്റേത് ഒരു ഇൻസ്പിറേഷണൽ സ്റ്റോറിയാണ്.
മലയാളത്തിലെ ഒരു പഴംചൊല്ല് ഉണ്ട്. “വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും”പക്ഷെ
മനസ്സു വയ്ക്കണം എന്നു മാത്രം!

Back to top button
error: