KeralaNEWS

സംസ്ഥാനത്തെ റേഷൻ കടകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം.ഇന്നു മുതലാണ് കടകളുടെ സമയത്തിൽ മാറ്റം വന്നത്.മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് കടകള്‍ പ്രവര്‍ത്തിക്കുക.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഉച്ചയ്ക്കു ശേഷം 3 മുതല്‍ 7 വരെ കടകള്‍ പ്രവര്‍ത്തിക്കും.

 

ഈ മാസം 25 വരെയാണ് പുതിയ സമയക്രമം അനുസരിച്ച്‌ പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: