NEWS

മെഹബൂബ് അബ്ദുല്ലയല്ല ‘വി.ഐ.പി’, ദിലീപിന്റെ സുഹൃത്ത് ശരത്; ഒളിവിൽ പോയ ‘വി.ഐ.പി’യുടെ വീട്ടിലെ റെയ്ഡ് അവസാനിച്ചത് രാത്രി 9 മണിക്ക്

തോക്കും, നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും തേടി ശരത്തിന്റെ ആലുവ തോട്ടുമുഖത്തെ വീട്ടിൽ ഇന്ന് റെയ്ഡ് നടത്തി.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചത് ഈ വി.ഐ.പിയാണത്രേ. മുമ്പ് ദിലീപ് അറസ്റ്റിലായപ്പോൾ ഒപ്പമുണ്ടായിരുന്നത് ശരത് ആണ്. ആലുവ സ്വദേശിയും ബിസിനസുകാരനുമായ ശരത്തും ദിലീപും തൃശ്ശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അറസ്റ്റിലായത്. ദിലീപിനെ അന്ന് ആലുവ പോലീസ് ക്ലബ്ബിൽ എത്തിക്കുമ്പോൾ വാഹനത്തിൽ ശരത്തും ഉണ്ടായിരുന്നു

ടിയെ ആക്രമിച്ച സംഭവത്തിലെ വി.ഐ.പി ദിലീപിന്റെ സുഹൃത്ത് ശരത് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

കൊച്ചിയിലെ സൂര്യ ഹോട്ടല്‍ ഉടമയാണ് ശരത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​മു​യ​ര്‍​ന്ന ഇ​യാ​ളെ വി.​ഐ.​പി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് ആ​റാം പ്ര​തി​യാ​ക്കി എ​ഫ്.​ഐ.​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തിരിക്കുത്.

തോക്കും, നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും തേടി ശരത്തിന്റെ ആലുവ തോട്ടുമുഖത്തെ വീട്ടിൽ ഇന്ന് റെയ്ഡ് നടത്തി. ദിലീപും സുഹൃത്തുക്കളും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു പരിശോധന. ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ പേരുകളിലൊന്ന് ശരത്തിന്റേതാണ്.
ദിലീപിന്റെ സഹോദരീഭർത്താവ് സൂരജിന്റെ കൊച്ചിയിലെ ഫ്ലാറ്റിലും റെയ്ഡ് നടന്നു. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലാണ് പരിശോധന.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചത് ഈ വി.ഐ.പിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇതിനിടെ ശരത്ത് ഒളിവിലാണെന്ന് ക്രൈം ബ്രാഞ്ച് എസ്.പി. മോഹനചന്ദ്രൻ അറിയിച്ചു.

ശരത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തുന്നത്  ക്രൈം ബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഉച്ചയ്ക്ക് മൂന്നിന് ആരംഭിച്ച റെയ്ഡ് രാത്രി 9 മണിയോടെയാണ് അവസാനിച്ചത്.

ദിലീപുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശരത്ത്. മുമ്പ് ദിലീപ് അറസ്റ്റിലായപ്പോൾ ഒപ്പമുണ്ടായിരുന്നത് ഇയാളാണ്. ആലുവ സ്വദേശിയും ബിസിനസുകാരനുമായ ശരത്തും ദിലീപും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴാണ് അന്ന് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് ആലുവ പോലീസ് ക്ലബ്ബിൽ എത്തിക്കുമ്പോൾ വാഹനത്തിൽ ശരത്തും ഉണ്ടായിരുന്നു. ദിലീപിന്റെ വീട്ടിൽ പരിശോധന നടന്നതിന് ശേഷം ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ശരത്ത് ഹാജരായില്ല.

ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ.സൂരജിന്റെ ഫ്ളാറ്റിലും റെയ്ഡ് നടത്തുകയുണ്ടായി. കൊച്ചി കത്രിക്കടവിലുള്ള ഫ്ളാറ്റിലാണ് ക്രൈബ്രാഞ്ച് റെയ്ഡ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ സൂരജ് മൂന്നാംപ്രതിയാണ്. സൂരജിന്റെ അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് നിർണായകമായ നീക്കങ്ങൾ ക്രൈംബ്രാഞ്ച് നടത്തുന്നത്.

Back to top button
error: