Month: January 2022

  • India

    ഇംഗ്ലണ്ടി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ല്‍ ര​ണ്ടു മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു

    ഗ്ലോ​സ്റ്റ​റി​ന് സ​മീ​പ​മുണ്ടായ കാറപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു.മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി കു​ന്ന​യ്ക്ക​ല്‍ ബി​ന്‍​സ് രാ​ജ​ന്‍, കൊ​ല്ലം സ്വ​ദേ​ശി അ​ര്‍​ച്ച​ന നി​ര്‍​മ​ല്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.  ഇ​രു​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം യാ​ത്ര ചെ​യ്യു​മ്ബോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ബി​ന്‍​സിന്‍റെ ഭാര്യക്കും അര്‍ച്ചനയുടെ ഭര്‍ത്താവിനും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.

    Read More »
  • NEWS

    അഭിഭാഷകർ കൂട്ടത്തോടെ മൊബൈൽ ഫോണിൽ, ഓൺലൈൻ ഹിയറിങിൽ തടസ്സങ്ങൾ; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

    “അഭിഭാഷകർ മൊബൈൽ ഫോൺ മുഖാന്തരമാണ് ഹാജരാകുന്നത്, നേരിൽ കാണാൻ കഴിയുന്നില്ല. മൊബൈൽ ഫോണിലൂടെയുള്ള നടപടിക്രമങ്ങൾ നിരോധിക്കേണ്ടി വന്നേക്കും. മിസ്റ്റർ കൗൺസൽ, നിങ്ങൾ ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത് സുപ്രീം കോടതിയിലാണ്. വാദത്തിനായി ഒരു ഡെസ്ക്ടോപ് താങ്കൾക്ക് വാങ്ങിക്കൂടേ…” മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നടന്ന കേസിന്റെ വാദത്തിനിടെ പരമോന്നത നീതിപീഠം ആരാഞ്ഞു. ‘റേഞ്ചില്ല, കേള്‍ക്കാന്‍ വയ്യ’ തുടങ്ങി പല പ്രശ്നങ്ങളാണ് കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഹിയറിങിൽ സുപ്രീംകോടതിയിൽ നേരിടേണ്ടി വന്നത്. ഒടുവിൽ സഹികെട്ട്ഓണ്‍ലൈന്‍ ഹിയറിങിൽ അതൃപ്തി പ്രകടിപ്പിക്കേണ്ടി വന്നു ന്യായാധിപന്മാർക്ക്. ഹിയറിങ് തുടര്‍ച്ചയായി തടസ്സപ്പെട്ടതിന് പിന്നാലെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് അതൃപ്തി അറിയിച്ചത്. അഭിഭാഷകരില്‍ കൂടുതല്‍പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഹിയറിങിൽ പങ്കെടുത്തതോടെയാണ് തകരാറുകൾ അനുഭവപ്പെട്ടത്. മൊബൈലിലൂടെ വാദത്തില്‍ പങ്കെടുക്കുന്നത് നിരോധിക്കേണ്ടി വന്നേക്കുമെന്ന് കോടതി പറഞ്ഞു. ലിസ്റ്റ് ചെയ്യപ്പെട്ടതില്‍ പത്തോളം കേസുകളാണ് അഭിഭാഷകരുടെ ഭാഗത്തുനിന്നുള്ള ശബ്ദമോ ദൃശ്യങ്ങളോ തടസ്സപ്പെട്ടതിന് പിന്നാലെ കോടതിക്ക് മാറ്റിവെക്കേണ്ടിവന്നത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ.എസ്.…

    Read More »
  • NEWS

    ആൺ വേഷത്തിൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ യു​വ​തി അ​റ​സ്റ്റി​ൽ

    പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ല്‍ യു​വ​തി അ​റ​സ്റ്റി​ൽ.ആ​ണ്‍​വേ​ഷ​ത്തി​ല്‍ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം വീ​ര​ണ​കാവ് കൃ​പാ​നി​ല​യ​ത്തി​ൽ സ​ന്ധ്യ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വീ​ട്ടി​ല്‍​നി​ന്നു വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യ കേ​സി​ലാ​ണു പ്ര​തി​യെ പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രാ​ഴ്ച നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ തൃ​ശൂ​രി​ല്‍ നി​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ സ​ന്ധ്യ​യു​ടെ പേ​രി​ൽ 2016ല്‍ 14 ​വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ച​തി​നു കാ​ട്ടാ​ക്ക​ട സ്റ്റേ​ഷ​നി​ല്‍ ര​ണ്ടു പോ​ക്‌​സോ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സ​ന്ധ്യ വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ്.

    Read More »
  • NEWS

    തിരുവനന്തപുരം മാട്ടുപെട്ടി സൂപ്പര്‍ ഫാസ്റ്റ് ബസ് തലകീഴായി മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

    തിരുവനന്തപുരത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പര്‍ ഫാസ്റ്റ് ബസ് അടിച്ചിറയിൽ വച്ചാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത് കോട്ടയം: ഏറ്റുമാനൂരിനടുത്ത് അടിച്ചിറയിൽ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് വന്‍ അപകടം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ എം.സി റോഡില്‍ കോട്ടയത്തിന് സമീപം അടിച്ചിറയില്‍ ആണ് അപകടം ഉണ്ടായത്. അപകടം സംഭവിക്കുമ്പോള്‍ ബസില്‍ 46 യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ 30 പേര്‍ക്ക് പരുക്കേറ്റു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. തിരുവനന്തപുരത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട് പാഞ്ഞ ബസ് വഴിയരികിലെ പോസ്റ്റില്‍ ഇടിച്ച ശേഷമാണ് തലകീഴായി മറിഞ്ഞത്. ഏറ്റുമാനൂർ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. അപകടത്തെത്തുടർന്ന് എം.സി.റോഡിൽ ഗതാഗതം അൽപ്പനേരം സ്തംഭിച്ചു

    Read More »
  • India

    ​തമി​ഴ്‌​ന​ട​ന്‍ ധ​നു​ഷും ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തും വി​വാ​ഹ​മോ​ചി​ത​രാ​യി

    ത​മി​ഴ്‌​ന​ട​ന്‍ ധ​നു​ഷും ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തും വി​വാ​ഹ​മോ​ചി​ത​രാ​യി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ഴി​യാ​ണ് ഇ​രു​വ​രും തീ​രു​മാ​നം അ​റി​യി​ച്ച​ത്. “18 വ​ർ​ഷ​മാ​യി ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ് താ​മ​സി​ച്ച​ത്. ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ ആ​യും, മാ​താ​പി​താ​ക്ക​ൾ ആ​യും ഞ​ങ്ങ​ൾ വ​ള​രെ ന​ല്ല രീ​തി​യി​ൽ ആ​ണ് ജീ​വി​ച്ചു വ​ന്നി​രു​ന്ന​ത്. പ​ക്ഷേ ഇ​പ്പോ​ൾ ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും ഞ​ങ്ങ​ളു​ടെ പാ​ത ര​ണ്ടാ​ണ് എ​ന്ന തി​രി​ച്ച​റി​വി​ൽ എ​ത്തി​യി​രി​ക്കു​ന്നു. ഞ​ങ്ങ​ൾ ഇ​പ്പോ​ൾ വേ​ർ​പി​രി​യാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ദ​യ​വാ​യി ഞ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ്വ​കാ​ര്യ​ത ത​ന്നു സ​ഹാ​യി​ക്കു​ക” – വാ​ർ​ത്താ കു​റി​പ്പി​ൽ ധ​നു​ഷ് അ​റി​യി​ച്ചു. ന​ട​ൻ ര​ജ​നി​കാ​ന്തി​ന്‍റെ മ​ക​ളാ​ണ് ഐ​ശ്വ​ര്യ. 2004ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ര​ണ്ട് കു​ട്ടി​ക​ളു​ണ്ട് ഇ​വ​ർ​ക്ക്.

    Read More »
  • NEWS

    നാട്ടിൽ കോവിഡ് വൈറസ്, സി.പി.എമ്മിന് തിരുവാതിര വൈറസ്; വിവാദങ്ങള്‍ക്കിടെ തൃശൂർഎരുമപ്പെട്ടിയിലും തിരുവാതിര

    തിരുവനന്തപുരത്ത് സംഘടിപ്പിച്ച മെഗാ തിരുവാതിര വൻ വിമർശനങ്ങൾക്കു വഴിവച്ചു. അതിനു പിന്നാലെ തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി വടക്കാഞ്ചേരി, തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചു. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി. ഇപ്പോഴിതാ എരുമപ്പെട്ടി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടന്നൂര്‍ ചുങ്കം സെന്ററില്‍ വച്ച് തിരുവാതിരക്കളി നടത്തിയിരിക്കുന്നു തൃശൂർ: വിവാദങ്ങള്‍ക്കിടെ എരുമപ്പെട്ടി കുണ്ടന്നൂരിലും സിപിഎമ്മിന്റെ തിരുവാതിരക്കളി. സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മഹിളാ അസോസിയേഷന്‍ എരുമപ്പെട്ടി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരുവാതിരക്കളി അരങ്ങേറിയത്. കുണ്ടന്നൂര്‍ ചുങ്കം സെന്ററില്‍ വച്ച് നടന്ന പരിപാടിയില്‍ മഹിളാ അസോസിയേഷന്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കാളി കുട്ടി, ഷീജ സുരേഷ്, പ്രിയ രാജശേഖരന്‍, വത്സല ബാലകൃഷ്ണന്‍, സി.പി.എം എരുമപ്പെട്ടി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.നന്ദീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

    Read More »
  • NEWS

    വിസസ്‌ക്രീനിംഗ് ഇനി എളുപ്പം, സീഹ വിസ സ്‌ക്രീനിംഗ് ആപ് പുറത്തിറക്കി

    വിസ സ്‌ക്രീനിംഗ് ലളിതക്കുന്നതിനായി ആരോഗ്യ സംരക്ഷണ ശൃംഖലയായ അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി (സീഹ) ഒരു പുതിയ സ്മാര്‍ട്ട് ഫോണ്‍ ആപ്പ് പുറത്തിറക്കി. ‘സീഹ വിസ സ്‌ക്രീനിംഗ് ആപ്.’ ഇതുപയോഗിച്ച് അബുദബിയിലെ താമസക്കാര്‍ക്ക് സീഹയുടെ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിംഗ് സെന്ററുകളില്‍ എളുപ്പത്തില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം അബുദബി: പ്രവാസികള്‍ക്ക് വിസ സ്‌ക്രീനിംഗ് അപ്പോയിന്റ്മെന്റുകള്‍ ലളിതമായി ലഭ്യമാക്കുന്നതിനായി ആരോഗ്യ സംരക്ഷണ ശൃംഖലയായ അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി (സീഹ) ഒരു പുതിയ സ്മാര്‍ട്ട് ഫോണ്‍ ആപ്പ് പുറത്തിറക്കി. ‘സീഹ വിസ സ്‌ക്രീനിംഗ് ആപ്’ ഉപയോഗിച്ച് അബുദബിയിലെ താമസക്കാര്‍ക്ക് സീഹയുടെ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിംഗ് സെന്ററുകളില്‍ എളുപ്പത്തില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. ആപ്പിന്റെ ആദ്യ ഘട്ടത്തില്‍ വ്യക്തിഗത ബുക്കിംഗിന് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരം ബുക്കിങ്ങുകള്‍ ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനായായി ആപ്ലിക്കേഷന്‍ വിപുലീകരിക്കുന്നതാണ്. വിസ മെഡിക്കല്‍ സ്‌ക്രീനിംഗ് നടപടികള്‍ക്കായി നേരിട്ട് എത്തുന്നതിന് പകരം മുന്‍കൂര്‍ ബുക്കിംഗ് ഉറപ്പാക്കുന്നതിലൂടെ…

    Read More »
  • NEWS

    രണ്ടരകോടിയിലേറെ കൈക്കൂലി പിടിച്ചു, രംഗനാഥൻ സി.ബി.ഐ കസ്റ്റഡിയില്‍

    ഗെയിൽ മാർക്കറ്റിങ് ഡയറക്ടറും മലയാളിയുമായ ഇ.എസ് രംഗനാഥൻ ഉൾപ്പെടെ ആറു പേരാണ് കൈക്കൂലി കേസിൽ അറസ്റ്റിലായത്. രംഗനാഥനിൽ നിന്ന് 1.29 കോടി രൂപയും 1.3 കോടി രൂപ വില വരുന്ന സ്വർണവും പിടികൂടി. ഒന്നാംപ്രതി രംഗനാഥനെ ഒരു ദിവസത്തേയ്ക്കും മറ്റ് പ്രതികളെ ആറുദിവസത്തെയ്ക്കും സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു കൊച്ചി: കൈക്കൂലി കേസിൽ അറസ്റ്റിലായ ഗെയിൽ മാർക്കറ്റിങ് ഡയറക്ടറും മലയാളിയുമായ ഇ.എസ് രംഗനാഥൻ ഉൾപ്പെടെ ആറു പേരെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ഒന്നാംപ്രതിയായ ഇ.എസ് രംഗനാഥനെ ഒരു ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽ വിട്ടത്. കേസിലെ രണ്ടും മൂന്നും നാലും പ്രതികളായ പവൻ ഗൗർ, രാജേഷ് കുമാർ, മലയാളിയായ രാമകൃഷ്ണൻ നായർ എന്നിവരെ ആറുദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അറസ്റ്റിലായ ഇ.എസ് രംഗനാഥനിൽ നിന്ന് 1.29 കോടി രൂപയും 1.3 കോടി രൂപ വില വരുന്ന സ്വർണവും പിടികൂടിയിരുന്നു. കൈക്കൂലി വാങ്ങുക, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചേർത്തായിരുന്നു സി.ബി.ഐ…

    Read More »
  • NEWS

    പൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരൻ മരിച്ചു

    അടുക്കള ഭാഗത്ത് വാതിലിനോട് ചേര്‍ന്ന് തൂക്കിയിട്ടിരുന്ന പൂച്ചയുടെ ചങ്ങല കുട്ടി കളിക്കാനെടുത്തു. കളിക്കുന്നതിനിടെ ഈ ചങ്ങല അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങി. വീട്ടില്‍ മറ്റാളുകള്‍ ഉണ്ടായിരുന്നെങ്കിലും സംഭവം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. പിന്നീട് മാതാവാണ് ബാലനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത് കോട്ടക്കൽ: വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന്‍ മരിച്ചു. മലപ്പുറം കാടാമ്പുഴ മാറാക്കരക്കടുത്ത് കുട്ടാടുമ്മലാണ് ദാരുണമായ സംഭവം. മലയില്‍ വീട്ടില്‍ അഫ്നാസ് എന്ന10 വയസുകാരനാണ് വളര്‍ത്ത് പൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചത്. അടുക്കള ഭാഗത്ത് വാതിലിനോട് ചേര്‍ന്ന് തൂക്കിയിട്ടിരുന്ന പൂച്ചയുടെ ചങ്ങല കുട്ടി കളിക്കാനെടുക്കുകയായിരുന്നു. ചങ്ങലകൊണ്ടു കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങി. വീട്ടില്‍ മറ്റാളുകള്‍ ഉണ്ടായിരുന്നെങ്കിലും സംഭവം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. പിന്നീട് മാതാവാണ് ബാലനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വീട്ടിലുള്ളവരും ഓടിക്കൂടിയ നാട്ടുകാരും കുട്ടിയെ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാരമ്പര്യ വൈദ്യനായ ഉമറുല…

    Read More »
  • NEWS

    പൊണ്ണത്തടികുറയ്ക്കാൻ കുറുക്കുവഴികളില്ല, ഉപേക്ഷിക്കേണ്ടതും ഉൾപ്പെടുത്തേണ്ടതുമായ ഭക്ഷണ പദാർത്ഥങ്ങൾ

    വണ്ണം കുറയ്ക്കാന്‍ പലവഴികള്‍ പരീക്ഷിച്ച് പരാജയപ്പെട്ടവർ ഏറെയാണ്. വർക്കൗട്ടിൽ അമിത ശ്രദ്ധ കൊടുക്കുന്നവർ, ചില ഫുഡ്സപ്ലിമെൻ്റുകൾ പരീക്ഷിക്കുന്നവർ, ഡയറ്റിന് പിന്നാലെ പായുന്നവർ ഇങ്ങനെ വണ്ണം കുറയ്ക്കാൻ പല വഴികൾ തേടുന്നവർ ധാരാളം. ഇതിൽ ഏറ്റവും കാര്യമായി ശ്രദ്ധിക്കേണ്ടത് ഡയറ്റ് തന്നെ. വണ്ണം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം പലപ്പോഴും ശരീരഭാരം കൂട്ടും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുക. 1. സൂപ്പ് ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ പലരും  ഹെവി ക്രീം ചേര്‍ത്താണ് സൂപ്പ് തയ്യാറാക്കുന്നത്. ഇത്തരത്തില്‍ ക്രീം ചേര്‍ത്ത് തയ്യാറാക്കുന്ന സൂപ്പ് അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ കാരണമാകും. 2. ഹല്‍വ, ഗുലാം ജാം തുടങ്ങിയ മധുര പലഹാരങ്ങളും മിഠായികളും ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കുക.…

    Read More »
Back to top button
error: