അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തില്‍ 26 പേർ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത ഭുചലനം 5.3 തീവ്രത രേഖപ്പെടുത്തിയെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേയിൽ പറയുന്നു. മരിച്ചവരിൽ നാല് കുട്ടികളുമുൾപ്പെടുന്നു.
700ലധികം വീടുകള്‍ തകര്‍ന്നു. വീടുകളുടെ മേല്‍ക്കൂര തകര്‍ന്ന് വീണാണ് മരണം ഏറെയും സംഭവിച്ചിരിക്കുന്നത് .ആദ്യത്തെ ഭൂചലനമുണ്ടായതിന് പിന്നാലെ രണ്ട് മണിക്കൂറിന് ശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം കൂടെ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.