Month: January 2022
-
India
എറണാകുളത്ത് ബാങ്കുകാരെ കബളിപ്പിച്ച് എടിഎമ്മിൽ നിന്നും പണം തട്ടിയ രാജസ്ഥാൻ സ്വദേശികൾ പിടിയിൽ
എറണാകുളം: എടിഎമ്മുകളില്‍ നിന്നും ബാങ്കുകാരെ കബളിപ്പിച്ച് പണം തട്ടിയ രണ്ടു രാജസ്ഥാന്‍ സ്വദേശികൾ പിടിയില്‍.വിവിധ എടിഎമ്മുകളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ ഇവര്‍ തട്ടിച്ചതായാണ് സൂചന.കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ച ശേഷം പണം നഷ്ടപ്പെട്ടതായി ബാങ്കില്‍ പരാതി നല്‍കി പണം അക്കൗണ്ടില്‍ തിരിച്ചെത്തിക്കുന്നതായിരുന്നു ഇവരുടെ രീതി. സംഭവത്തിൽ രാജസ്ഥാൻ അല്‍വാര്‍ സ്വദേശികളായ ആഷിഫലി സര്‍ദാരി, ഷാഹിദ് ഖാന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.പോണേക്കര, ഇടപ്പള്ളി ഏരിയകളിലെ എസ്‌ബിഐ എടിഎമ്മുകളില്‍ നിന്നാണ് ഇവർ ബാങ്കുകാരെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്.
Read More » -
Kerala
വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നു; തീരുമാനം 22 വർഷങ്ങൾക്കു ശേഷം
ഇടുക്കി: വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഭൂമി പതിവ് ചട്ടങ്ങള്‍ ലംഘിച്ച് 1999ല്‍ ദേവികുളം താലൂക്കില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്.റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങള്‍ 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണന്‍ ദേവന്‍ ഹില്‍സ് ചട്ടവും ലംഘിച്ചാണ് നല്‍കിയതെന്ന് കണ്ടെത്തിയത്.ഈ സാഹചര്യത്തിലാണ് റദ്ദാക്കാനുള്ള റവന്യു പ്രിന്‍സിപ്പില്‍ സെക്രട്ടറിയുടെ ഉത്തരവ്.45 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കാന്‍ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. 1999ല്‍ അഡീഷനല്‍ തഹസില്‍ദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസില്‍താര്‍ എം ഐ രവീന്ദ്രന്‍ ഇറക്കിയ പട്ടയങ്ങള്‍ അന്നേ വന്‍വിവാദത്തിലായിരുന്നു.അതാണ് 22 വർഷങ്ങൾക്കു ശേഷം ഇപ്പോൾ റദ്ദാക്കുന്നത്.
Read More » -
India
വിഷപ്പുക; ഡൽഹിയിൽ അമ്മയും നാലു മക്കളും മരിച്ചു
ന്യൂഡല്‍ഹി: സ്റ്റൗവില്‍ നിന്ന് വിഷപ്പുക ശ്വസിച്ച് ഡല്‍ഹിയില്‍ അമ്മയും നാല് മക്കളും മരിച്ചു.ഈസ്റ്റ് ഡൽഹിയിലെ സീമാപുരിയിലാണ് സംഭവം.ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം.മോഹിത് കാലിയ എന്നയാളുടെ ഭാര്യ രാധ (30) യും നാല് മക്കളുമാണ് മരിച്ചത്. കരി ഉയോഗിച്ചുള്ള ‘അംഗിതി’ എന്ന പ്രത്യേകതരം അടുപ്പാണ് വീട്ടിലുണ്ടായിരുന്നത്.കഠിനമായ തണുപ്പ് കാരണം ചൂട് ലഭിക്കുന്നതിനായി ഇത് കത്തിച്ചുവെക്കുകയായിരുന്നു.ഇതിൽ നിന്നുള്ള പുക ഏറെനേരം ശ്വസിച്ചതാവാം മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടിനുള്ളിൽ അബോധാവസ്ഥയിലാണ് അഞ്ചു പേരെയും കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുമ്പോൾ അമ്മയും മൂന്നു മക്കളും മരിച്ചിരുന്നു. ഏറ്റവും ചെറിയ കുഞ്ഞിന് ജീവനുണ്ടായിരുന്നെന്നും എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചതായും പോലീസ് പറഞ്ഞു.
Read More » -
Kerala
സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി
തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി.1 മുതല്‍ 9 വരെ ക്ലാസുകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം.അതേസമയം 10,11,12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തുടരും.ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ സ്‌കൂളുകള്‍ അടയ്ക്കണമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു. രണ്ടാഴ്ചത്തേക്കാണ് ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തിയത്. അതേസമയം പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ക്ക് ഓഫ് ലൈനിലായി ക്ലാസ് തുടരും. സ്‌കൂള്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുണം. എന്നാല്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ സ്‌കൂള്‍ അടയ്ക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ സംവിധാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.
Read More » -
India
കേരള ബ്ലാസ്റ്റേഴ്‌സ്-മോഹൻബഗാൻ മത്സരവും മാറ്റിവച്ചു
വാസ്കോ ഗോവ: നാളെ നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സും എ ടി കെ മോഹന്‍ ബഗാനും തമ്മിലുള്ള മത്സരം മാറ്റിവച്ചതായി ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്‌എല്‍) അറിയിച്ചു.കോവിഡ് കാരണം കളിക്കാർ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഈ തീരുമാനം. കഴിഞ്ഞ ദിവസം മുംബൈ സിറ്റിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരവും മാറ്റിവെച്ചിരുന്നു.
Read More » -
Kerala
കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരനും വല്യമ്മയും മരിച്ചു
കോട്ടയം:കുമരകത്തിനടുത്ത് കവണാറ്റിന്‍കരയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒന്നരവയസുകാരനും വല്യമ്മയും മരിച്ചു.മണിമല ചെറുവള്ളി പൂവത്തോലി തൂങ്കുഴിയില്‍ ലിജോയുടെ മകന്‍ ഇവാന്‍ ലിജോ, ലിജോയുടെ ഭാര്യാമാതാവ് മോളി സെബാസ്റ്റിയന്‍ (70) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം.കവണാറ്റിന്‍കരയ്ക്കും ചീപ്പുങ്കിലിനുമിടയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയി മടങ്ങുകയായിരുന്നു കുടുംബം.ബുധനാഴ്ച രാവിലെയാണു ഇവാന്‍ മരിച്ചത്.മോളി വൈകിട്ടും.സംസ്‌കാരം നാളെ (വ്യാഴാഴ്ച) ഉച്ചയ്ക്ക് രണ്ടിനു ചെറുവള്ളി സെന്റ് മേരീസ് പള്ളിയില്‍.
Read More » -
India
ആ കൊലപാതകത്തെക്കാൾ അത് നടത്തിയ വിധമായിരുന്നു അന്ന് ലോകത്തെ ഞെട്ടിച്ചത്
കാഞ്ചി വലിച്ചത് 1000 മൈൽ അകലെയിരുന്നായിരുന്നു.ഇറാൻ മാത്രമല്ല, ലോകം ഒന്നാകെ നടുങ്ങിയ ഫക്രിസാദെ വധം നടന്നത് ഇങ്ങനെയായിരുന്നു.2020 നവംബർ 27 ന് ഉച്ചയോടെയാണ് ലോകത്തെ നടുക്കിയ ആ കൊലപാതകം നടന്നത്. ഇറാൻ ആണവ പദ്ധതിയുടെ പിതാവായ മൊഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടത് ആളില്ലാ പിക് അപ് ട്രക്കിൽ ഘടിപ്പിച്ചിരുന്ന മെഷീൻ ഗണിൽ നിന്നുമുള്ള ബുള്ളറ്റ് നേരിട്ട് നെഞ്ചിൽ തറച്ചായിരുന്നു !! മനുഷ്യൻ നേരിട്ട് കാഞ്ചി വലിക്കാതെ, ലോകത്ത് ആദ്യമായി നിർമിത ബുദ്ധി( ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്) ഉപയോഗിച്ച് നടന്ന കൊലപാതകമാണ് ഫക്രിസാദെ വധം. ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദായിരുന്നു ആക്രമണത്തിന് പിന്നിൽ.ആയിരം മൈൽ അകലെയിരുന്നാണ് ഫക്രിസാദെയുടെ കൊലയാളി കാഞ്ചി വലിച്ചതെന്ന വെളിപ്പെടുത്തൽ ആ കൊലപാതകത്തെക്കാൾ കൂടുതൽ അന്ന് ലോകത്തെ നടുക്കി. 2020 നവംബർ 27-ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഫക്രിസാദെയും ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടി വാഹനത്തോടെ വരുമ്പോഴായിരുന്നു കിറുകൃത്യമായ കൊലപാതകം.ഇറാനിലെ ഫിറുസ്‌കോഹ റോഡിൽവച്ച് യൂ-ടേണ്‍ എടുത്ത സമയത്ത്,കാലിയായ പിക്കപ്പ് വാനിൽ ഘടിപ്പിച്ചിരുന്ന ഫെയ്‌സ് ഡിറ്റക്ഷന്‍…
Read More » -
India
മഹാരാഷ്ട്രയിൽ ബിജെപിയെ ബഹുദൂരം പിന്നിലാക്കി മഹാ അഘാഡി സഖ്യത്തിന്റെ മുന്നേറ്റം
മുംബൈ: മഹാരാഷ്ട്ര നഗരപാലിക തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിച്ച് മഹാ അഘാഡി സഖ്യത്തിന് വന്‍ മുന്നേറ്റം.എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന(അഘാഡി സഖ്യം) 952 സീറ്റുകളില്‍ ലീഡ് പിടിച്ചപ്പോൾ 390 സീറ്റുകളില്‍ മാത്രമാണ് ബി ജെ പിക്ക് ലീഡ് പിടിക്കാൻ സാധിച്ചത്. ശിവസേന 278, കോണ്‍ഗ്രസ് 305, എന്‍സിപി 369 എന്നിങ്ങനെയാണ് സഖ്യത്തിലെ ലീഡ് നില.ആകെ 1802 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
Read More » -
Kerala
ധീരജിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍.യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി സോയിമോന്‍ സണ്ണിയാണ് കസ്റ്റഡിയിലായത്.ചേലച്ചുവട്ടിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ അഞ്ച് പ്രതികളെ ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒന്നാം പ്രതി നിഖില്‍ പൈലി, രണ്ടാം പ്രതി ജെറിന്‍ ജോജോ മൂന്ന് നാല് അഞ്ച് പ്രതികളായ ജിതിന്‍, ടോണി,നിതിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജനുവരി 10നാണ് ഇടുക്കി ഗവണ്‍മെന്‍റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് കുത്തേറ്റു മരിച്ചത്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി ധീരജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരിക്കുമാണ് ധീരജിന്‍റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.
Read More » -
India
കേന്ദ്ര സർക്കാർ നിരസിച്ച നിശ്ചലദൃശ്യവുമായി നഗരങ്ങൾ ചുറ്റാനൊരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
കേന്ദ്ര സര്‍ക്കാര്‍ നിരസിച്ച നിശ്ചല ദൃശ്യവുമായി രാജ്യത്തിന്‍റെ പ്രധാനപ്പെട്ട നഗരങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ മുൻകൈ എടുത്ത് പ്രദർശനം നടത്തുമെന്ന് സംസ്‌ഥാന മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ.ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കായി തമിഴ്‌നാട് സമര്‍പ്പിച്ച നിശ്ചല ദ്യശ്യം നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചിരുന്നു. 1806ലെ ‘വെല്ലൂര്‍ വിപ്ലവം’ മുതല്‍ തമിഴ്‌നാട് നിര്‍ണായകമായ സംഭാവനയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ നല്‍കിയതെന്ന് എം.കെ സ്‌റ്റാലില്‍ പറഞ്ഞു.സ്വാതന്ത്ര്യ സമരത്തില്‍ ത്യാഗപൂര്‍വമായ സംഭാവന നല്‍കിയ വീരതയി വേലുനച്ചിയാര്‍, പുലിതേവന്‍, വീരപാണ്ഡ്യ കട്ടബൊമ്മന്‍ , മരുത് സഹോദരന്‍മാര്‍, വി.ഒ ചിദംബരനാര്‍ കൂടാതെ ദേശീയ കവി ഭാരതിയാര്‍ തുടങ്ങിയവരെ സ്‌മരിച്ച്‌കൊണ്ടുള്ള നിശ്ചല ദൃശ്യമായിരുന്നു ഇത്തവണ തമിഴ്‌നാടിന്‍റേതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലൊരു നിശ്ചലദൃശ്യം നിരസിച്ചതിലൂടെ തമിഴ്‌നാടില്‍ നിന്നുള്ള ഈ സ്വാതന്ത്ര്യസമരസേനാനികളുടെ മഹത്തായ സംഭവനകള്‍ സ്‌മരിക്കാനുള്ള അവസരമാണ് നഷ്‌ടപ്പെടുത്തിയതെന്നും എം.കെ സ്‌റ്റാലിന്‍ ആരോപിച്ചു.തമിഴ്‌നാടിന്‍റെ നിശ്‌ചലദൃശ്യം നിരസിച്ചതിന് യാതൊരുകാരണവും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തനിക്ക് അയച്ച കത്തില്‍ ചൂണ്ടികാണിച്ചിട്ടില്ലെന്നും എം.കെ സ്‌റ്റാലിന്‍ പറഞ്ഞു.
Read More »