Month: January 2022
-
Kerala
കണ്ണൂരിൽ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി
കണ്ണൂർ: സിപിഐ എം ഇരുപത്തിമൂന്നാം പാർട്ടി കോണ്‍ഗ്രസ് സംഘാടക സമിതി ഓഫീസില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ തമ്മില്‍ പൊരിഞ്ഞ അടി.ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫലും മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ സുനില്‍ ഐസക്കും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.ഏറെനേരം നീണ്ടു നിന്ന വാക്കുതര്‍ക്കത്തിനു ശേഷമാണ് അടി നടന്നത്. ഇരുവരെയും സ്ഥലത്തുണ്ടായിരുന്ന സിപിഐ എം പ്രവര്‍ത്തകര്‍ ഇടപെട്ട് പിന്തിരിപ്പിക്കുയായിരുന്നു. കോവിഡ് വ്യാപന സാഹചര്യത്തിൽ പാര്‍ട്ടി കോണ്‍ഗ്രസ് മാറ്റിവെക്കുമോ? എന്നായിരുന്നു മീഡിയ വണ്‍ റിപ്പോര്‍ട്ടറുടെ ചോദ്യം.അതിനാണൊ സംഘാടക സമിതി ഓഫീസ് തുറന്നതെന്ന് അവിടെയായിരുന്ന കോടിയേരി തിരികെ ചോദിച്ചത് കൂട്ടച്ചിരിക്കും വഴിവെച്ചു.അതല്ല, ഒരു ചാനലില്‍ ബ്രേക്കിങ് പോകുന്നുണ്ടെന്ന് റിപ്പോര്‍ട്ടര്‍ മറുപടി പറഞ്ഞു.എത് ചാനലെന്ന് കോടിയേരി.ഏഷ്യാനെറ്റ് ന്യൂസ് എന്ന് മറുപടി.ഏഷ്യാനെറ്റ് ന്യൂസുകാര്‍ ഞങ്ങളുടെ പോളിറ്റ് ബ്യൂറോയിലുണ്ടോ എന്ന് കോടിയേരി ചോദിച്ചതോടെ വീണ്ടും കൂട്ടച്ചിരിയായി.ഇതിനുശേഷം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മീഡിയവണ്‍ റിപ്പോര്‍ട്ടറെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.
Read More » -
Kerala
സഹപാഠിയായ പെൺകുട്ടിയെ ഇരുത്തി നടുറോഡിൽ ബൈക്കുമായി അഭ്യാസം; നാട്ടുകാർ യുവാവിനെ തല്ലിച്ചതച്ചു
തൃശൂര്‍ ചീയാരത്ത് സഹപാഠിയായ പെൺകുട്ടിയെ ഇരുത്തി നടുറോഡിൽ ബൈക്കുമായി അഭ്യാസം കാണിച്ച യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു.ബൈക്കിന്റെ മുന്‍വശം ഉയര്‍ത്തി അഭ്യാസ പ്രകടനം നടത്തവേ പെണ്‍കുട്ടി ബൈക്കില്‍ നിന്നും താഴെവീഴുകയായിരുന്നു.ഇതോടെ ഓടിയെത്തിയ നാട്ടുകാർ ക്ഷുഭിതരാകുയും യുവാവ് ഇവരോട് തിരികെ തട്ടിക്കയറുകയുമായിരുന്നു.ഇതോടെ നാട്ടുകാർ യുവാവിനെ ആക്രമിക്കുകയായിരുന്നു.ആക്രമത്തിൽ തലയ്ക്കു പരിക്കേറ്റ തൃശൂര്‍ ചേതന ഇന്‍സ്റ്റിട്യൂട്ടിലെ ബിരുദ വിദ്യാര്‍ത്ഥിയായ അമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കൊടകര സ്വദേശി ഡേവിസ്, ചീയാരം സ്വദേശി ആന്റോ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തൃശൂര്‍ ചേതന ഇന്‍സ്റ്റിട്യൂട്ടിലെ ബിരുദ വിദ്യാര്‍ത്ഥിയായ അമല്‍ സഹപാഠിക്കൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബൈക്കിന്റെ മുന്‍വശം ഉയര്‍ത്തി അഭ്യാസ പ്രകടനം നടത്തവെയാണ് ബൈക്കിന്റെ പിറകിലിരുന്ന പെണ്‍കുട്ടി താഴെ വീണത്. ഇതു കണ്ട് നാട്ടുകാര്‍ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ അമല്‍ നാട്ടുകാരില്‍ ഒരാളെ തല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പിന്നീട് നാട്ടുകാരും അമലും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അമലിനെ കല്ലു കൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു. അമലിന്റെ പരാതിയില്‍ ഒല്ലൂര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്.അമല്‍…
Read More » -
Kerala
ഹിന്ദു യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പെന്തക്കോസ്ത് സഭ യുവാവിന്റെ ശവസംസ്‌കാര ശുശ്രൂഷ നടത്തിയില്ലെന്ന് ആരോപണം
കൊല്ലം: ഹിന്ദു യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിന്റെ ശവസംസ്‌കാര ശുശ്രൂഷ ദി പെന്തക്കോസ്ത് (ടിപിഎം) മിഷൻ നടത്തിയില്ലെന്ന് ആരോപണം.കഴിഞ്ഞ ദിവസം എംസി റോഡിലുണ്ടായ വാഹനാപകടത്തെ തുടർന്ന് മരണമടഞ്ഞ കൊട്ടാരക്കര കരിക്കകം ബ്രൈറ്റ് ഹൗസില്‍ മാത്യൂസ് തോമസിന്റെ (31) സംസ്‌കാര ശ്രൂശ്രുഷകളാണ് ഇതര മതസ്ഥയായ പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ സഭാ നേതൃത്വം നടത്താതിരുന്നത്. വര്‍ഷങ്ങളായി ടിപിഎം സഭാ വിശ്വാസികളാണ് മാത്യൂസും കുടുംബവും. എന്നാല്‍ ഒപ്പം പഠിച്ചിരുന്ന ഹിന്ദു യുവതിയെ പ്രണയിക്കുകയും രജിസ്റ്റർ വിവാഹം ചെയ്യുകയും ചെയ്ത മാത്യൂസ് അന്നുമുതൽ ആരാധനകളിലൊന്നും പങ്കെടുക്കാറില്ലായിരുന്നു.കഴിഞ്ഞ ദിവസമാണ് മാത്യൂസ് അപകടത്തിൽ മരിച്ചത്.അതോടെ ശവസംസ്കാര ശുശ്രൂഷകൾ പോയിട്ട് മൃതദേഹം പോലും സെമിത്തേരിയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന നിലപാടായിരുന്നു സഭാ നേതൃത്വത്തിന്റേത്.ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും സഭാ നേതൃത്വം പരിഹാരത്തിന് വഴങ്ങാന്‍ തയ്യാറായില്ല എന്നാണ് ആരോപണം.മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നാണ് വിവരം.
Read More » -
Kerala
സംസ്ഥാനത്ത് കോവിഡ് അതിതീവ്രവ്യാപനം: മന്ത്രി വീണാ ജോര്‍ജ്, വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വിഭിന്നമായി കോവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തില്‍ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം തരംഗത്തില്‍ വ്യാപനം 2.68 ആയിരുന്നപ്പോള്‍ ഇപ്പോഴത്തേത്ത് 3.12 ആണ്. അതായത് ഡെല്‍റ്റയെക്കാള്‍ ആറിരട്ടി വ്യാപനമാണ് ഒമിക്രോണിനുള്ളത്. അടുത്ത മൂന്നാഴ്ച ഏറെ നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു. ഡൈല്‍റ്റ വൈറസിനേക്കാള്‍ അതി തീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോണാണ് മൂന്നാം തരംഗത്തില്‍ വ്യാപനം കൂട്ടുന്നത്. ഡെല്‍റ്റാ വകഭേദത്തിനേക്കാള്‍ ഒമിക്രോണിന് താരതമ്യേന ഗുരുതരാവസ്ഥ കുറവാണെങ്കിലും ജാഗ്രത കൈവിടാന്‍ പാടില്ല. വളരെ വേഗം പടര്‍ന്ന് പിടിക്കുന്നതിനാല്‍ ആശുപത്രികളിലും ഐസിയുവിലും വെന്റിലേറ്ററുകളിലുമെത്തുന്ന രോഗികള്‍ കൂടാന്‍ സാധ്യതയുണ്ട്. ഒരു കാരണവശാലും കോവിഡ് വന്ന് പോകട്ടെ എന്ന് കരുതരുത്. കോവിഡിനേയും ഒമിക്രോണിനേയും പറ്റി തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ജലദോഷം, പനി, ചുമ, തലവേദന,…
Read More » -
Kerala
കുതിച്ചുയർന്ന് കോവിഡ്; ബാറുകളും ബിവറേജസും അടയ്ക്കാൻ സാധ്യത
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ രോഗബാധിത മേഖലകളില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നതായി സൂചന.ഇതു സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.ബിവറേജസ്,ബാർ എന്നിവ ഈ പ്രദേശങ്ങളിൽ അടയ്ക്കാനാണ് സാധ്യത. കോളജുകള്‍ അടക്കുന്നതും വ്യാപാരകേന്ദ്രങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങളേർപ്പെടുത്തുന്നതും ഉൾപ്പടെ നാളെ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.സര്‍ക്കാര്‍ ഓഫീസുകളിലും നിയന്ത്രണം കൊണ്ടവന്നേക്കും.എന്നാല്‍ പൂര്‍ണമായ അടച്ചിടലിലേക്ക് സംസ്‌ഥാനം പോകില്ലെന്നാണ് ലഭിക്കുന്ന വിവരം.അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും. സ്വിമ്മിങ് പൂളുകള്‍, ജിനേംഷ്യങ്ങള്‍, ബാർബർ ഷോപ്പുകൾ എന്നിവ രോഗവ്യാപന കേന്ദ്രങ്ങളാകാന്‍ സാധ്യതയുള്ളതിനാൽ ഇതും അടച്ചിടുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.അന്‍പതിനടുത്ത് ടിപിആര്‍ വരുന്ന തലസ്ഥാന ജില്ലയിലാണ് നിലവിൽ സ്ഥിതി ഗുരുതരം.വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിലക്കേര്‍പ്പെടുത്തിയേക്കും. കുട്ടികളും പ്രായമായവരും ഗുരുതര രോഗമുള്ളവരും വീടുകളില്‍ തന്നെ തുടരണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കും. പൊതുഗതാഗതത്തിലും നിയന്ത്രണം സര്‍ക്കാരിന്‍റെ ആലോചനയിലാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി പ്രത്യേകം…
Read More » -
Kerala
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ രൂക്ഷം: നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ രൂക്ഷമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. ജാഗ്രത കർശനമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം ശക്തമായതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും. സംസ്ഥാനത്തു രോഗസ്ഥിരീകരണ നിരക്ക് ആദ്യമായി 35 കടന്ന സാഹചര്യത്തിൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തുന്നതടക്കമുള്ള കർശന നടപടികളിലേക്കു കടക്കുമെന്നാണു സൂചന. വാരാന്ത്യ ലോക്ക്ഡൗണും രാത്രികാല ലോക്ക്ഡൗണും അടക്കമുള്ള ശിപാർശകൾ ആരോഗ്യ വിദഗ്ധർ മുന്നോട്ടു വയ്ക്കുന്നു.
Read More » -
LIFE
ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം ‘പപ്പ’പൂർത്തിയായി
ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ .ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്,ന്യൂസിലൻഡിൽ ചിത്രീകരിച്ച ഹണ്ട്രട്ട് എന്ന ചിത്രത്തിൻ്റെ സംവിധാനവും, ക്യാമറായും നിർവ്വഹിച്ച ഷിബുആൻഡ്രൂസ്, രാജീവ് അഞ്ചലിൻ്റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ ക്യാമറാമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഗോൾഡൻ എജ് ഫിലിംസും, വിൻവിൻ എൻ്റർടൈൻമെൻ്റിനും വേണ്ടി വിനോഷ് കുമാർ മഹേശ്വരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ദുൽഖർ ചിത്രമായ സെക്കൻ്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേൽ, ആർ.ജെ. മഡോണ തുടങ്ങിയ ചിത്രങ്ങളിലും, ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനിൽ ആൻ്റോ ആണ് പപ്പയിൽ നായക വേഷം അവതരിപ്പിക്കുന്നത്.ഷാരോൾ നായികയായും എത്തുന്നു. ന്യൂസിലൻഡിലെ ഒരു മലയാളി കുടുംബത്തിൻ്റെ കഥയാണ് പപ്പ പറയുന്നത്. പപ്പയും, മമ്മിയും, ഒരു മകളും മാത്രമുള്ള കുടുംബം. വളരെ സന്തോഷത്തോടെയുള്ള കുടുംബ ജീവിതമായിരുന്നു അവരുടേത് .പെട്ടെന്ന് ഒരു ദിവസം പപ്പയേയും, മമ്മിയേയും ഒറ്റയ്ക്കാക്കി…
Read More » -
Kerala
അടയ്ക്കാമരം വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
പറവൂരിലെ നൂറ്റാണ്ട് പഴക്കമുള്ള നമ്പൂരിയച്ചൻ ആല് നിലംപൊത്തിയപ്പോൾ അതിനടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ് രാജൻ കൊച്ചി: ബന്ധുവിനോടൊപ്പം തറവാട്ടുവീട്ടിലെ അടയ്ക്കാമരം വെട്ടുന്നതിനിടയിൽ മരം മറിഞ്ഞുവീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.പറവൂർ ചെറിയ പല്ലംതുരുത്ത് ഈരേപ്പാടത്ത് രാജൻ (60) ആണ് മരിച്ചത്.മരം വെട്ടുന്നതിനിടയിൽ കെട്ടിയ വടം വലിക്കുമ്പോൾ അബദ്ധത്തിൽ ദേഹത്ത് പതിക്കുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരള ചരിത്രത്തിൽവരെ ഇടംനേടിയിട്ടുള്ള കൊച്ചി പറവൂരിലെ നൂറ്റാണ്ട് പഴക്കമുള്ള നമ്പൂരിയച്ചൻ ആല് നിലംപൊത്തിയപ്പോൾ അതിനടിയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ് രാജൻ.ഒൻപതുമാസം മുൻപായിരുന്നു സംഭവം. കാൽനൂറ്റാണ്ടായി ലോട്ടറി വിൽപന നടത്തുന്ന രാജൻ രാവിലെ മുതൽ വൈകിട്ടുവരെ നമ്പൂരിയച്ചൻ ആൽത്തറയുടെ ചുവട്ടിലാണ് കച്ചവടം നടത്തിക്കൊണ്ടിരുന്നത്.കാലപ്പഴക്കത്താൽ ആൽമരം ദ്രവിച്ച് നിലംപൊത്തുമ്പോൾ അതിനടിയിൽ ഉണ്ടായിരുന്ന രാജൻ ഒരു പോറൽപോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത് അന്ന് വാർത്തയായിരുന്നു.
Read More » -
Kerala
തിരുവാഭരണ പാതയിൽ ജലറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു
റാന്നി: ശബരിമലയിലേക്ക് തിരുവാഭരണങ്ങള്‍ കൊണ്ടുപാേവുകയും തിരികെ കൊണ്ടുവരികയും ചെയ്യുന്ന വഴിയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.റാന്നി പേങ്ങാട്ടുകടവ് പാലത്തിനടിയില്‍ തിരുവാഭരണ പേടകം ഇറക്കി വയ്ക്കുന്ന പീഠത്തിനു സമീപത്താണ് ഇന്നലെ ഉച്ചയോടെ സ്ഫോടക വസ്തുക്കള്‍ കണ്ടത്.പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ എട്ട് ജലറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബോംബ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.പാലത്തിന് അടിവശത്ത് സ്ഥിരമായി മീന്‍ പിടുത്തക്കാര്‍ എത്താറുണ്ട്.ഇവരിൽ ആരോ കൊണ്ടുവന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
Read More » -
Kerala
ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ആലപ്പുഴ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു.പഴവീട് മാപ്പിളശ്ശേരിയില്‍ സജീവിന്റെ മകന്‍ ജോ എബ്രാഹാം (25) ആണ് മരിച്ചത്.ചൊവ്വാഴ്ച്ച രാത്രി 11.15 ഓടെ ആലപ്പുഴ ബൈപാസ്സില്‍ മാളികമുക്ക് മേല്‍പാലത്തിനു സമീപമായിരുന്നു അപകടം. കൊമ്മാടി ഭാഗത്ത് നിന്നും വന്ന കാറ് എതിരെ പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.ജോ ആയിരുന്നു കാർ ഓടിച്ചിരുന്നത്.
Read More »