IndiaNEWS

വിഷപ്പുക; ഡൽഹിയിൽ അമ്മയും നാലു മക്കളും മരിച്ചു

ന്യൂഡല്‍ഹി: സ്റ്റൗവില്‍ നിന്ന് വിഷപ്പുക ശ്വസിച്ച്‌ ഡല്‍ഹിയില്‍ അമ്മയും നാല് മക്കളും മരിച്ചു.ഈസ്റ്റ് ഡൽഹിയിലെ സീമാപുരിയിലാണ് സംഭവം.ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം.മോഹിത് കാലിയ എന്നയാളുടെ ഭാര്യ രാധ (30) യും നാല് മക്കളുമാണ് മരിച്ചത്.
കരി ഉയോഗിച്ചുള്ള ‘അംഗിതി’ എന്ന പ്രത്യേകതരം അടുപ്പാണ് വീട്ടിലുണ്ടായിരുന്നത്.കഠിനമായ തണുപ്പ് കാരണം ചൂട് ലഭിക്കുന്നതിനായി ഇത് കത്തിച്ചുവെക്കുകയായിരുന്നു.ഇതിൽ നിന്നുള്ള പുക ഏറെനേരം ശ്വസിച്ചതാവാം  മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം.
വീട്ടിനുള്ളിൽ അബോധാവസ്ഥയിലാണ് അഞ്ചു പേരെയും കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുമ്പോൾ അമ്മയും മൂന്നു മക്കളും മരിച്ചിരുന്നു. ഏറ്റവും ചെറിയ കുഞ്ഞിന് ജീവനുണ്ടായിരുന്നെന്നും എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചതായും പോലീസ് പറഞ്ഞു.

Back to top button
error: