Month: January 2022
-
India
അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം
അബുദാബി: ലോകത്ത് ജീവിക്കാന്‍ പറ്റിയ ഏറ്റവും സുരക്ഷിതമായ നഗരമായി യുഎഇയുടെ തലസ്ഥാനമായ അബുദാബിയെ തിരഞ്ഞെടുത്തു. രാജ്യങ്ങളിലെ നഗരങ്ങളുടെ സുരക്ഷിതത്വ നിലവാരമളക്കുന്ന നംബിയോ സേഫ്റ്റി ഇന്‍ഡക്സ് 2022 ആണ് പട്ടിക പുറത്തു വിട്ടത്. 459 നഗരങ്ങളെ തമ്മില്‍ താരതമ്യം ചെയ്തുള്ള പഠനത്തിനു ശേഷമാണ് ഇത്. ആദ്യ പത്തില്‍, ദുബായിയും ഷാര്‍ജയും ഉള്‍പ്പെടുന്നു. 88.4 ആണ് സൂചികയില്‍ അബുദാബിയുടെ സ്ഥാനം.
Read More » -
Kerala
റിപ്പബ്ലിക് ദിനാഘോഷത്തിന് കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർദേശം
റിപ്പബ്ലിക് ദിനാഘോഷത്തിന് കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർദേശം. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു നിർദേശിച്ച് പൊതുഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. ആഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും പങ്കെടുക്കുന്നവരെല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കൽ, സാനിറ്റൈസേഷൻ, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷത്തിൽ രാവിലെ ഒമ്പതിന് ഗവർണർ ദേശീയപതാക ഉയർത്തും. നൂറിൽ കൂടാതെയുള്ള ക്ഷണിക്കപ്പെട്ടവരെ പങ്കെടുപ്പിച്ചാകും പരിപാടി. ജില്ലാതലത്തിൽ രാവിലെ ഒമ്പതിനു ശേഷം നടക്കുന്ന ചടങ്ങിൽ അതതു മന്ത്രിമാർ ദേശീയ പതാക ഉയർത്തും. പരമാവധി അമ്പതു പേരെ മാത്രമേ ഈ ചടങ്ങുകളിൽ പങ്കെടുപ്പിക്കാവൂ. സബ് ഡിവിഷണൽ, ബ്ലോക്ക് തലത്തിൽ നടക്കുന്ന പരിപാടിയിലും ക്ഷണിതാക്കളുടെ എണ്ണം 50ൽ കൂടാൻ പാടില്ല. പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലത്തിലെ പരിപാടിക്ക് 25 പേരിൽ കൂടുതൽ അധികരിക്കരുതെന്നും സർക്കുലറിൽ നിർദേശിക്കുന്നു. സർക്കാർ സ്ഥാപനങ്ങളിലും മറ്റ് ഓഫിസുകളിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടി…
Read More » -
Kerala
വാണിജ്യ മന്ത്രാലയത്തിന്റെ നടപടി കര്‍ഷകവിരുദ്ധം: കെ.സുധാകരന്‍
റബ്ബര്‍ നിയമം 1947 റദ്ദാക്കി റബ്ബര്‍ പ്രൊമോഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ബില്‍ 2022 എന്ന പേരില്‍ പുതിയ നിയമനിര്‍ണ്ണാത്തിന് തയ്യാറാകുന്ന കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നടപടി അങ്ങേയറ്റം കര്‍ഷകവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നിലവിലത്തെ നിയമം റദ്ദാക്കുന്നതിന് പിന്നില്‍ വന്‍കിട ലോബിയെ സഹായിക്കാനുള്ള നീക്കം ഉണ്ട്. കര്‍ഷകര്‍ക്ക് സഹായകരമായ കൂടുതല്‍ വ്യവസ്ഥകള്‍ പുതിയ നിയമത്തിലും ഉണ്ടാകണം. സംസ്‌കരിക്കാത്ത കപ്പ് ലംപ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങളില്‍ കര്‍ഷകര്‍ക്ക് വലിയ ആശങ്കയുണ്ട്.ഇത് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. റബ്ബറിന്റെ നിര്‍വചനം സംബന്ധിച്ച് അദ്ധ്യായം 1 ,2 (യു) എന്ന ഭാഗത്ത് ക്രൂഡ് റബ്ബര്‍ ഉള്‍പ്പെടെ എല്ലാ റബ്ബറും ഉള്‍പ്പെടുന്നു. സിന്തറ്റിക് റബ്ബര്‍, റിക്ളേയിം റബ്ബര്‍ മറ്റുരൂപങ്ങള്‍ എന്നതിനെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. പ്രകൃതിദത്ത റബ്ബര്‍ എന്ന് മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂ. സിന്തറ്റിക് റബ്ബര്‍ പ്രകൃതിദത്ത റബ്ബറിന്റെ എതിരാളിയാണ്, അതിനാല്‍ നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. റബ്ബറിന് ഏറ്റവും കുറഞ്ഞതും കൂടിയതുമായ വില നിശ്ചയിക്കാനുള്ള…
Read More » -
Crime
ലൈംഗിക പീഡനം നടത്താന്‍ ക്രിമിനല്‍ ക്വട്ടേഷന്‍ നല്‍കി’, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് മുഖ്യ സൂത്രധാരനാണെന്ന് പ്രോസിക്യൂഷന്‍
‘ലൈംഗിക പീഡനം നടത്താന്‍ ക്രിമിനല്‍ ക്വട്ടേഷന്‍ നല്‍കി’, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് മുഖ്യ സൂത്രധാരനാണെന്ന് പ്രോസിക്യൂഷന്‍. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷന്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കുന്നു.നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ആണ് ദിലീപ് എന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഒരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണമായ സാഹചര്യമാണ്. ലൈംഗിക പീഡനങ്ങള്‍ക്ക് പ്രതി ക്രിമിനല്‍ക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന ഗുരുതരമായ നിലപാടും പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്.
Read More » -
Kerala
കുതിരാൻ ദേശീയപാതയിലെ രണ്ടാം ടണൽ ഭാഗീകമായി തുറന്നു
തൃശൂർ: കുതിരാൻ ദേശീയപാതയിലെ രണ്ടാം ടണൽ ഭാഗീകമായി തുറന്നു. തൃശൂരില്‍ നിന്ന് പാലാക്കാട്ടേയ്ക്കുള്ള വാഹനങ്ങളാണ് രണ്ടാം തുരങ്കം വഴി കടത്തി വിടുന്നത്. ഏപ്രില്‍ മുതല്‍ തുരങ്കം പൂര്‍ണമായും തുറന്ന് നല്‍കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. തുരങ്കം പൂർണമായി തുറക്കാതെ ടോൾ പിരിവ് അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആദ്യ തുരങ്കത്തേക്കാൾ 10 മീറ്റർ നീളം കൂടുതലുള്ളതാണ് രണ്ടാം ടണൽ. 972 മീറ്റർ ആണ് ടണലിന്റെ നീളം. 14 മീറ്റർ വീതിയും 10 മീറ്റർ ഉയരവുമാണ് രണ്ടാം ടണലിനുള്ളത്.
Read More » -
Kerala
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളാണ് വിചാരണ കോടതിയിൽ നൽകിയത്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ പുതിയ ഹർജി നൽകിയിട്ടുണ്ട്. ഇത് ഈ മാസം 25 ന് പരിഗണിക്കും. ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകർ വാദിച്ചു. എന്നാൽ അന്വേഷണ ഉദ്യോസ്ഥന്റെ കൈവശമുള്ള പീഡന ദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ. ദൃശ്യങ്ങളിൽ കൃത്രിമം നടത്താൻ ഇടയുണ്ടെന്ന ദിലീപിന്‍റെ വാദം നിലനിൽക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേസമയം, നാല് പുതിയ സാക്ഷികളെ ഈ മാസം 22 ന് വിസ്തരിക്കാൻ വിചാരണ കോടതി അനുമതി നൽകി.
Read More » -
Kerala
രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു
രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് മൂന്നു ലക്ഷവും കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 38,218,773 ആയി. ഇതിൽ 9,287 കേസുകൾ ഒമിക്രോൺ വകഭേദവുമാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3.63 ശതമാനം വർധനവാണ് ഒമിക്രോൺ കേസുകളിൽ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ സജീവ കോവിഡ് കേസുകൾ 1,924,051 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 491 മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 4,87,693 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.06 ശതമാനവും ആയി ഉയർന്നിട്ടുണ്ട്. രോഗത്തിൽനിന്ന് കരകയറിയവരുടെ എണ്ണം 3,58,07,029 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.29 ശതമാനാണ്.
Read More » -
Kerala
രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്താൻ ഉത്തരവ്
രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തുന്നതിന് സര്‍ക്കുലര്‍ പുറത്തിറക്കി. രാത്രിയിൽ എട്ടുമണി മുതല്‍ രാവിലെ ആറുമണിവരെയാണ് ഇത്തരത്തിൽ ഇളവ് നല്‍കിയിരിക്കുന്നത്. അതേസമയം, മിന്നല്‍ ബസ് സര്‍വീസുകള്‍ക്ക് ഈ സര്‍ക്കുലര്‍ ബാധകമല്ല. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
Read More » -
Kerala
കോട്ടയത്ത് നവദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ
കോട്ടയം: തലയോലപ്പറമ്ബില്‍ നവദമ്ബതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മറവന്‍ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് മരിച്ചത്.അഞ്ച് മാസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്.വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.പെയിന്റിങ് തൊഴിലാളിയായിരുന്നു ശ്യം.കഴിഞ്ഞ ദിവസം ബന്ധുവിന്റെ കാർ റെന്റിന് എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായി പറയപ്പെടുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
NEWS
സോയാബീന്‍ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും അത്യുത്തമം, പക്ഷേ പുരുഷന്മാർക്ക് ചില പാർശ്വ ഫലങ്ങളും
സോയാബീനില്‍ നിന്നുള്ള പ്രോട്ടീനുകള്‍ ശരിയായ ആരോഗ്യവും കോശവളര്‍ച്ചയും ഉറപ്പാക്കുന്നു. റെഡ് മീറ്റ്, ചിക്കന്‍, മുട്ട, പാല്‍ ഉല്‍പന്നങ്ങള്‍, മത്സ്യം എന്നിവയ്ക്ക് സമാനമായ പ്രോട്ടീനുകള്‍ സോയാബീനില്‍നിന്നു ലഭിക്കും. അതുകൊണ്ടുതന്നെ സസ്യാഹാരികളുടെ മീറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്… എണ്ണമറ്റ ഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണ് സോയാബീൻ. പക്ഷേ പുരുഷന്മാർ ഇത് അമിതമായി കഴിച്ചാൽ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്തു കാരണമാകാം ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന പയര്‍ വര്‍ഗമാണ് സോയാബീന്‍. ആരോഗ്യത്തിന് അത്യുത്തമമാണ് സോയാബീന്‍. കൃഷി ചെയ്യാനും എളുപ്പം. മറ്റേത് വിളയെക്കാളും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് സോയാബീന്‍ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നതിനുള്ള കാരണം. ഒരു എണ്ണക്കുരു കൂടിയാണിത്. സോയപാല്‍, ടെക്സ്ചര്‍ ചെയ്ത പച്ചക്കറി പ്രോട്ടീന്‍, സോയാ ചങ്ക്‌സ് തുടങ്ങിയ രൂപങ്ങളിലാണ് ഈ പയറുവര്‍ഗം കൂടുതലായി ഉപയോഗിക്കുന്നത്. സോയാബീനിന്റെ ഗുണങ്ങള്‍ ഏറെയാണ്. മെറ്റബോളിസം ഉയര്‍ത്തുന്നു സോയാബീന്‍, പ്രോട്ടീന്റെ ഒരു പ്രധാന സ്രോതസ്സാണ്. ഇത് ഉപാപചയ പ്രവര്‍ത്തനത്തിന് വലിയ ഉത്തേജനം നല്‍കുന്നു. സോയാബീനില്‍ നിന്നുള്ള പ്രോട്ടീനുകള്‍ ശരിയായ ആരോഗ്യവും കോശ വളര്‍ച്ചയും ഉറപ്പാക്കുന്നു.…
Read More »