IndiaNEWS

എറണാകുളത്ത് ബാങ്കുകാരെ കബളിപ്പിച്ച് എടിഎമ്മിൽ നിന്നും പണം തട്ടിയ രാജസ്ഥാൻ സ്വദേശികൾ പിടിയിൽ

അല്‍വാര്‍ സ്വദേശികളായ ആഷിഫലി സര്‍ദാരി, ഷാഹിദ് ഖാന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്

റണാകുളം: എടിഎമ്മുകളില്‍ നിന്നും ബാങ്കുകാരെ കബളിപ്പിച്ച് പണം തട്ടിയ രണ്ടു രാജസ്ഥാന്‍ സ്വദേശികൾ പിടിയില്‍.വിവിധ എടിഎമ്മുകളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ ഇവര്‍ തട്ടിച്ചതായാണ് സൂചന.കാര്‍ഡ് ഉപയോഗിച്ച്‌ പണം പിന്‍വലിച്ച ശേഷം പണം നഷ്ടപ്പെട്ടതായി ബാങ്കില്‍ പരാതി നല്‍കി പണം അക്കൗണ്ടില്‍ തിരിച്ചെത്തിക്കുന്നതായിരുന്നു ഇവരുടെ രീതി.
സംഭവത്തിൽ രാജസ്ഥാൻ അല്‍വാര്‍ സ്വദേശികളായ ആഷിഫലി സര്‍ദാരി, ഷാഹിദ് ഖാന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.പോണേക്കര, ഇടപ്പള്ളി ഏരിയകളിലെ എസ്‌ബിഐ എടിഎമ്മുകളില്‍ നിന്നാണ് ഇവർ ബാങ്കുകാരെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്.

Back to top button
error: