Month: January 2022
-
India
ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ മൊബൈൽ കണക്ഷൻ റദ്ദാകും
രാജ്യത്ത് ഒൻപതിൽ കൂടുതല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഉപയോക്താക്കളുടെ കണക്ഷനുകൾ വിച്ഛേദിക്കാൻ കേന്ദ്ര സര്‍ക്കാർ നിർദ്ദേശം നൽകി.സ്വന്തം പേരില്‍ ഒന്‍പതിലധികം സിം കാര്‍ഡുകള്‍ എടുത്തിട്ടുള്ളവര്‍ അധിക സിമ്മുകള്‍ മടക്കി നല്‍കണമെന്ന് നേരത്തേ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒന്‍പത് സിമ്മുകളാണ് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാന്‍ കഴിയുന്നത്. അധികമായുള്ള സിം കാര്‍ഡുകള്‍ തിരികെ നല്‍കിയില്ലെങ്കില്‍ നേരിട്ട് അറിയിക്കാനാണ് ടെലികോം മന്ത്രാലയം നേരത്തേ ഉത്തവിട്ടിരുന്നത്. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം കണക്ഷൻ റദ്ദാക്കാനാണ് നിര്‍ദേശം. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍, ശല്യപ്പെടുത്തുന്ന കോളുകള്‍, ഓട്ടമേറ്റഡ് കോളുകള്‍, വഞ്ചനാപരമായ പ്രവര്‍ത്തികള്‍ എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് അധിക സിമ്മുകള്‍ റദ്ദാക്കുന്നത്. ഒരാളുടെ പേരില്‍ തന്നെ ഒന്‍പതില്‍ കൂടുതല്‍ സിം കാര്‍ഡുകളുള്ളവരുടെ ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കാനാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (DoT) ഓപ്പറേറ്റര്‍മാര്‍ക്ക് ഇപ്പോൾ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Read More » -
India
ഗുജറാത്തിൽ മില്ലില്‍ അഗ്നിബാധ; മൂന്നു മരണം
ഗാന്ധിനഗര്‍: ഗുജറാത്തിലെ പ്രിന്റിംഗ് മില്ലില്‍ ഉണ്ടായ അഗ്നിബാധയിൽ മൂന്നു തൊഴിലാളികൾ വെന്തുമരിച്ചു.നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.പന്ത്രണ്ടോളം അഗ്നിശമന യൂണിറ്റുകളുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ് ഇവിടെ. സൂറത്തിലെ പള്‍സാന പ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രിന്റിംഗ് മില്ലിലാണ് ഇന്ന് വൈകുന്നേരത്തോടെ തീപ്പിടിത്തമുണ്ടായത്.വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്‌ക്ക് കാരണമായതെന്ന് കരുതുന്നു.നൂറോളം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് രക്ഷാദൗത്യം നടത്തുന്നത്.
Read More » -
Kerala
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലെ തീരുമാനങ്ങൾ
തിരുവനന്തപുരം:നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് അനിവാര്യമായ ചില മുൻകരുതലുകളാണ് ഇന്നത്തെ യോഗത്തിൽ എടുത്തിരിക്കുന്നത്.അതിൻ്റെ ഭാഗമായി ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിക്കാൻ തീരുമാനം.ഈ സാഹര്യത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽനിന്ന് 22 കോടി രൂപ ജില്ലകൾക്ക് അനുവദിച്ചിട്ടുമുണ്ട്. സർക്കാർ / സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാം.രോഗമുള്ളവർ ഡോക്‌ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ഇവിടങ്ങളിൽ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസർ ലഭ്യമാക്കണം. നിലവിലെ കോവിഡ് സാഹചര്യത്തിൽ ആശുപത്രികളിൽ അഡ്‌മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യവകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് എല്ലാ വ്യാഴാഴ്ചകളിലും നൽകേണ്ടതാണ്.ഇതിനെ അടിസ്ഥാനപ്പെടുത്തി…
Read More » -
Kerala
കോവിഡ് രോഗികൾക്കൂള്ള പുതുക്കിയ മാർഗനിർദേശം അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രോഗികൾക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി.ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ് ഇക്കാര്യം അറിയിച്ചത്. നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് ഏഴു ദിവസത്തെ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയാല്‍ പുറത്തിറങ്ങാം. ഏഴുദിവസത്തില്‍ അവസാന മൂന്ന് ദിവസം തുടര്‍ച്ചയായി ലക്ഷണമില്ലെങ്കില്‍ ഏഴാം ദിവസം നിരീക്ഷണം അവസാനിപ്പിക്കാം. നേരിയ രോഗലക്ഷണം മാത്രമുള്ളവർക്ക് ആശുപത്രി ഡിസ്ചാര്‍ജ്ജിന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മിതമായ രോഗലക്ഷണമുള്ളവരെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം.ഗുരുതര രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ പതിനാലാം ദിവസം ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാകണം.വീണ്ടും പോസിറ്റിവായാല്‍ ഓരോ 48 മണിക്കൂറും ഇടവിട്ട് പരിശോധന നടത്തണം.20 ദിവസവും പോസിറ്റിവായി തുടര്‍ന്നാല്‍ സാമ്ബിള്‍ ജനിതക പരിശോധനയ്ക്ക് അയക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Read More » -
India
പാക്കിസ്ഥാനിൽ സ്ഫോടനം; മൂന്നു മരണം
ലാഹാേറിലെ അനാര്‍ക്കലി ബസാറിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേർ മരിച്ചു.ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ സാധനങ്ങള്‍ ഏറെ വിൽക്കുന്ന സ്ഥലമാണ് അനാർക്കലി മാർക്കറ്റ്.ഇന്നു രാവിലെയാണ് ഇവിടെ സ്ഫോടനമുണ്ടായത്.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇരുചക്രവാഹനത്തില്‍ ഘടിപ്പിച്ച സഫോടക വസ്തു പൊട്ടിത്തെറിച്ചായിരുന്നു അപകടം.
Read More » -
Kerala
കോവിഡ് വ്യാപനം: ഞായറാഴ്ചകളിൽ ലോക്ഡൗൺ; കോളജുകൾ അടയ്ക്കും
കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ വരുന്ന രണ്ട് ഞായറാഴ്ച്ചകളിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ അവലോകന യോഗത്തില്‍ തീരുമാനമായി.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഏറ്റവും പ്രധാനപ്പെട്ട ഈ തീരുമാനം കൈക്കൊണ്ടത്.ഉന്നത വിദ്യാഭ്യാ സ വകുപ്പിന് കീഴിലുള്ള കോളേജുകളും അടക്കും. 10 മുതല്‍ 12 വരെയുള്ള ക്ലാസുകളും ഇനി ഓണ്‍ലൈനിലായിരിക്കും. 23, 30 തിയതികളിലാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക.എന്നാല്‍ ഈ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഉണ്ടായിരിക്കും.രോഗ വ്യാപനമുള്ള സ്ഥലങ്ങളില്‍ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്,
Read More » -
Kerala
കണ്ണൂരില്‍ കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തള്ളിക്കയറി; സംഘര്‍ഷം
കണ്ണൂരില്‍ കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് തള്ളിക്കയറാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ശ്രമം സംഘർഷത്തിനിടയാക്കി.ദർശന ഓഡിറ്റോറിയത്തിൽ മന്ത്രി എം ഗോവിന്ദൻ പങ്കെടുത്ത സമ്മേളനത്തിലേക്ക് തള്ളിക്കയറാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമമാണ് സംഘർഷത്തിനിടയാക്കിയത്.ഇവരെ പോലീസ് തടഞ്ഞെങ്കിലും പോലീസിനെ തള്ളിമാറ്റിക്കൊണ്ട് മന്ത്രി ഉൾപ്പടെയുള്ളവർ ഇരുന്ന സ്റ്റേജിലേക്ക് പ്രതിഷേധക്കാർ കുതിച്ചതോടെ യോഗത്തിനെത്തിയ സിപിഐഎം ഡിവൈഎഫ്ഐ പ്രവർത്തകർ ഇടപെടുകയായിരുന്നു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകർ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി
Read More » -
India
ഇന്ത്യൻ പൗരനെ അതിർത്തി കടന്നുകയറി ചൈന തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്
അതിർത്തി കടന്നുകയറി ഇന്ത്യന്‍ യുവാവിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്.അരുണാചല്‍ പ്രദേശില്‍ സിയാങ് ജില്ലയിലാണ് സംഭവം. 17 വയസ്സുള്ള മിരം താരോണ്‍ എന്ന യുവാവിനെയാണ് അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സേന തട്ടിക്കൊണ്ട് പോയത്. അരുണാചല്‍ പ്രദേശ് എം.പി താപിര്‍ ഗുവയാണ് ഇക്കാര്യം പുറത്ത് വിട്ടത്. താരോണിനോടൊപ്പം, മറ്റൊരു യുവാവിനെക്കൂടി ചൈനീസ് പട്ടാളം പിടികൂടിയിരുന്നു. എന്നാല്‍, രക്ഷപ്പെട്ട് മടങ്ങിയെത്തിയ അയാളാണ് അധികൃതരെ വിവരം അറിയിച്ചത്.
Read More » -
India
മഹീന്ദ്ര ഥാർ വാഹനം ഷോറൂമിൽ അപകടത്തിൽ പെട്ടു
ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മഹീന്ദ്ര ഥാർ വാഹനം അപകടത്തില്‍പ്പെട്ടു.ബംഗളൂരുവിലെ ഒരു മഹീന്ദ്ര ഷോറൂമിലാണ് അപകടം നടന്നത്. ഒന്നാം നിലയില്‍ പ്രദര്‍ശനത്തിന് ഇട്ടിരുന്ന മഹീന്ദ്ര ഥാര്‍ (Mahindra Thar) ആണ് ഷോറൂമിലെ ചില്ലും തകര്‍ന്ന് പുറത്തേക്ക് വീഴാറായി നിന്നത്. വാഹനം വാങ്ങാന്‍ എത്തിയ ഉപഭോക്താവ് വാഹനം സ്റ്റാര്‍ട്ട് ചെയ്തതാണ് അപകട കാരണം എന്നാണ് കരുതുന്നത്.ഷോറൂമിന്റെ ചില്ല് തകര്‍ത്ത് മുന്നോട്ട് പോയ കാര്‍ പുറത്തെ കൈവരിയില്‍ ഇടിച്ചു നിന്നതുകൊണ്ട് വലിയ അപകടമുണ്ടായില്ല.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ആര്‍ക്കും പരുക്കുകളില്ലെന്നാണ് കരുതുന്നത്.
Read More » -
India
ചിപ്പ് വെച്ച ഇ-പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിൽ ഇന്ത്യ
ചിപ്പ് വെച്ച ഇ-പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനും (ആര്‍എഫ്‌ഐഡി) ബയോമെട്രിക്സും ഉപയോഗിക്കുന്ന ഇ-പാസ്പോര്‍ട്ടുകള്‍ ഇന്ത്യയില്‍ അധികം താമസിയാതെ വിതരണം ചെയ്ത് തുടങ്ങുമെന്നാണ് വിവരം.പുതിയ ഇ-പാസ്പോര്‍ട്ടിലൂടെ ബയോമെട്രിക് ഡാറ്റ സുരക്ഷിതമാക്കുമെന്നും ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കും ഇതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് പാസ്പോര്‍ട്ട് നല്‍കുന്നത് അച്ചടിച്ച ബുക്ക്ലെറ്റ് രൂപത്തിലാണ്. ഇന്ത്യക്കാര്‍ക്ക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ടുകള്‍ നല്‍കുന്നതിനുള്ള പദ്ധതിക്കായി വിദേശകാര്യ മന്ത്രാലയം നാസിക്കിലെ ‘ഇന്ത്യ സെക്യൂരിറ്റി പ്രസ്സുമായി’ ചര്‍ച്ച ആരംഭിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
Read More »