ചിപ്പ് വെച്ച ഇ-പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനും (ആര്‍എഫ്‌ഐഡി) ബയോമെട്രിക്സും ഉപയോഗിക്കുന്ന ഇ-പാസ്പോര്‍ട്ടുകള്‍ ഇന്ത്യയില്‍ അധികം താമസിയാതെ വിതരണം ചെയ്ത് തുടങ്ങുമെന്നാണ് വിവരം.പുതിയ ഇ-പാസ്പോര്‍ട്ടിലൂടെ ബയോമെട്രിക് ഡാറ്റ സുരക്ഷിതമാക്കുമെന്നും ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കും ഇതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് പാസ്പോര്‍ട്ട് നല്‍കുന്നത് അച്ചടിച്ച ബുക്ക്ലെറ്റ് രൂപത്തിലാണ്. ഇന്ത്യക്കാര്‍ക്ക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ടുകള്‍ നല്‍കുന്നതിനുള്ള പദ്ധതിക്കായി വിദേശകാര്യ മന്ത്രാലയം നാസിക്കിലെ ‘ഇന്ത്യ സെക്യൂരിറ്റി പ്രസ്സുമായി’ ചര്‍ച്ച ആരംഭിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.