അതിർത്തി കടന്നുകയറി ഇന്ത്യന്‍ യുവാവിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്.അരുണാചല്‍ പ്രദേശില്‍ സിയാങ് ജില്ലയിലാണ് സംഭവം.
17 വയസ്സുള്ള മിരം താരോണ്‍ എന്ന യുവാവിനെയാണ് അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സേന തട്ടിക്കൊണ്ട് പോയത്. അരുണാചല്‍ പ്രദേശ് എം.പി താപിര്‍ ഗുവയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
താരോണിനോടൊപ്പം, മറ്റൊരു യുവാവിനെക്കൂടി ചൈനീസ് പട്ടാളം പിടികൂടിയിരുന്നു. എന്നാല്‍, രക്ഷപ്പെട്ട് മടങ്ങിയെത്തിയ അയാളാണ് അധികൃതരെ വിവരം അറിയിച്ചത്.