കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ വരുന്ന രണ്ട് ഞായറാഴ്ച്ചകളിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ അവലോകന യോഗത്തില്‍ തീരുമാനമായി.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഏറ്റവും പ്രധാനപ്പെട്ട ഈ തീരുമാനം കൈക്കൊണ്ടത്.ഉന്നത വിദ്യാഭ്യാ സ വകുപ്പിന് കീഴിലുള്ള കോളേജുകളും അടക്കും.
10 മുതല്‍ 12 വരെയുള്ള ക്ലാസുകളും ഇനി ഓണ്‍ലൈനിലായിരിക്കും.
23, 30 തിയതികളിലാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക.എന്നാല്‍ ഈ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഉണ്ടായിരിക്കും.രോഗ വ്യാപനമുള്ള സ്ഥലങ്ങളില്‍ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്,