KeralaNEWS

കോവിഡ് രോഗികൾക്കൂള്ള പുതുക്കിയ മാർഗനിർദേശം അറിയാം

തിരുവനന്തപുരം:
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രോഗികൾക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി.ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ് ഇക്കാര്യം അറിയിച്ചത്.
നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് ഏഴു ദിവസത്തെ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയാല്‍ പുറത്തിറങ്ങാം. ഏഴുദിവസത്തില്‍ അവസാന മൂന്ന് ദിവസം തുടര്‍ച്ചയായി ലക്ഷണമില്ലെങ്കില്‍ ഏഴാം ദിവസം നിരീക്ഷണം അവസാനിപ്പിക്കാം. നേരിയ രോഗലക്ഷണം മാത്രമുള്ളവർക്ക് ആശുപത്രി ഡിസ്ചാര്‍ജ്ജിന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
മിതമായ രോഗലക്ഷണമുള്ളവരെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം.ഗുരുതര രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ പതിനാലാം ദിവസം ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാകണം.വീണ്ടും പോസിറ്റിവായാല്‍ ഓരോ 48 മണിക്കൂറും ഇടവിട്ട് പരിശോധന നടത്തണം.20 ദിവസവും പോസിറ്റിവായി തുടര്‍ന്നാല്‍ സാമ്ബിള്‍ ജനിതക പരിശോധനയ്ക്ക് അയക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Back to top button
error: