Month: January 2022
-
Kerala
കോട്ടയം മെഡിക്കൽ കോളേജിൽ 50 ജീവനക്കാര്‍ക്ക് കൊവിഡ്
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 30 ഡോക്‌ടര്‍മാർക്ക് ഉൾപ്പടെ മൊത്തം 50 ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതോടെ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റി.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അതീവ ഗൗരവമുള്ള ശസ്ത്രക്രിയകള്‍ മാത്രമേ നടത്തുകയുളളൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കൂ. ഒന്നില്‍ കൂടുതല്‍ കൂട്ടിരിപ്പുകാര്‍ വേണമെങ്കില്‍ ബന്ധപ്പെട്ട ഡോക്‌ടറുടെ അനുമതി വാങ്ങണം.തുടങ്ങി ധാരാളം നിർദ്ദേശങ്ങൾ ഇതേതുടർന്ന് പുറത്തിറക്കിയിട്ടുണ്ട്.
Read More » -
India
രാമാനുജാചാര്യരുടെ പ്രതിമ അനാച്ഛാദനം ഫെബ്രുവരി 5ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും
ഹൈദരാബാദ്: 216 അടി ഉയരത്തിലുള്ള രാമാനുജാചാര്യരുടെ പ്രതിമയുടെ അനാച്ഛാദനം ഫെബ്രുവരി 5ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും.ലോകത്ത് ഇന്ന് നിലവിലുള്ളതില്‍ ഇരിക്കുന്ന രീതിയിലുള്ള ശില്പങ്ങളില്‍ വലുപ്പത്തില്‍ രണ്ടാമത്തേതാണ് രാമാനുജാചാര്യരുടെ പ്രതിമ. ഹൈദരാബാദ് നഗരത്തിന് പുറത്തായി 45 ഏക്കറിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.1000 കോടി രൂപയായിരുന്നു ചിലവ്.
Read More » -
Kerala
ടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നത് ആലുവയിലെ ഒരു ഹോട്ടലിലാണെന്നു പള്‍സര്‍ സുനിയുടെ അമ്മ
കൊച്ചി: നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നത് ആലുവയിലെ ഒരു ഹോട്ടലിലാണെന്നു പള്‍സര്‍ സുനിയുടെ അമ്മ ശോഭന. ഒരു ദൃശ്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം ആരോപിച്ചത്. അതില്‍ സിദ്ദിഖ് എന്നയാളും മറ്റു പലരും പങ്കെടുത്തിരുന്നെന്നും ഇതു നടന് സിദ്ദിഖാണോയെന്നു തനിക്ക് അറിയില്ലെന്നും ശോഭന പറഞ്ഞു. ജയിലില്‍ സുനി കടുത്ത മാനസിക സമ്മര്‍ദത്തിലാണ്. മകനെ പിടിച്ചുകൊണ്ടുപോയ അതേ രീതിയില്‍ തനിക്കു തിരിച്ചുകിട്ടണമെന്നും അവര്‍ പറഞ്ഞു. സുനി കൈമാറിയെന്നു പറയുന്ന കത്ത് ജില്ലാ കോടതിയില്‍ വച്ചാണ് തന്നത്. ആരെയും കത്ത് കാണിക്കരുതെന്നും അങ്ങനെ വന്നാല്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്നും സുനി പറഞ്ഞതായി ശോഭന പറയുന്നു. കത്തില്‍ ദിലീപിനെക്കുറിച്ചാണ് പറയുന്നത്. അതേക്കുറിച്ചു ചോദിച്ചപ്പോള്‍ താന്‍ പെട്ടുപോയിയെന്നാണ് സുനി പറഞ്ഞതെന്നും ശോഭന പറയുന്നു. ഈ കൃത്യം ചെയ്തതിനു പണം കിട്ടിയോയെന്നു മകനോടു ചോദിച്ചിട്ടില്ലെന്നു അവർ പ്രതികരിച്ചു.
Read More » -
India
ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി ഭാര്യ പോലീസ് സ്റ്റേഷനിൽ
തിരുപ്പതി: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തലയറുത്തു കൊന്ന ഭാര്യ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍ ജില്ലയിൽ തിരുപ്പതിക്ക് സമീപം റെനിഗുണ്ടയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. 53കാരനായ ഭശ്യാം രവിചന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.ഭാര്യ വസുന്ധരയെ (50) പോലീസ് അറസ്റ്റ് ചെയ്തു.
Read More » -
India
ട്രെയിനിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു
ബംഗളൂരു: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും അബദ്ധത്തിൽ വീണ് മലയാളി യുവാവ് മരിച്ചു.കര്‍മല്‍രാം റയിൽവെ സ്റ്റേഷനിൽ ഇന്നു പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. നാട്ടില്‍നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഇരിട്ടി ഉളിയില്‍ സ്വദേശി താഴെപുരയില്‍ ഹുസൈനിന്റെ മകന്‍ സിദ്ദീഖ് (23) ആണ് ഇന്ന് പുലര്‍ച്ചെ യശ്വന്തപുരം കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയ്‌നില്‍നിന്ന് വീണ് മരിച്ചത്.
Read More » -
Kerala
സംസ്ഥാനത്ത് പിഎസ് സി പരീക്ഷകളില്‍ മാറ്റം
സംസ്ഥാനത്ത് പിഎസ് സി പരീക്ഷകളില്‍ മാറ്റം. കൊവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയ്യതികളിൽ കേരള സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അന്നേ ദിവസം നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികളുടെ പരീക്ഷകൾ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അഥോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്. പരീക്ഷകൾ സംബന്ധിച്ച വിശദമായ ടൈംടേബിൾ പി.എസ്.സി. വെബ്സൈറ്റിൽ ലഭ്യമാക്കുന്നതാണ്
Read More » -
India
അബുദാബിയിൽ ഹൂതി ആക്രമണത്തില്‍ മരിച്ച രണ്ട് ഇന്ത്യക്കാരും പഞ്ചാബ് സ്വദേശികൾ
അബുദാബിയില്‍ തിങ്കളാഴ്ച ഉണ്ടായ ഹൂതി ആക്രമണത്തില്‍ മരിച്ച രണ്ട് ഇന്ത്യക്കാരും പഞ്ചാബ് സ്വദേശികൾ എന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ അറിയിച്ചു.ഇവരുടെ മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 17ന് ഉണ്ടായ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ പഞ്ചാബിലെ അമൃത്സറിലേക്കാണ് എത്തിക്കുകയെന്നും ഇതിനു വേണ്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായും അംബാസഡര്‍ സഞ്ജയ് സുധീര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
Read More » -
Crime
യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ചത്തേക്ക് മാറ്റി
യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ചത്തേക്ക് മാറ്റി. രാവിലെ 10.15 ന് ഹൈക്കോടതി വിശദമായി വാദം കേൾക്കും. അവധിദിവസമായ ശനിയാഴ്ച കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹർജി പരിഗണിക്കുന്നത്. ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായി മറുപടി നൽകാനുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ശരത്തിന്റെ ഹർജി നാളെ പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് വിവരം.
Read More » -
Kerala
അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്‌മെന്റ്: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്‌മെന്റിന് രൂപം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനങ്ങളിലും ഓഫീസുകളിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് തയ്യാറാക്കിയത്. സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇതുകൂടാതെ കരുതല്‍ ഡോസിന് അര്‍ഹതയുള്ളവരില്‍ 33 ശതമാനം (2,91,271) പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേര്‍ക്ക് (9,25,722) വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്‌സിനേഷന്‍ നല്‍കി. എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒരു ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം (ഐസിടി) രൂപീകരിക്കണം. തിരഞ്ഞെടുത്ത ടീം അംഗങ്ങള്‍ക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കണം. ഒരു ചെക്ക്‌ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ്…
Read More » -
India
ഒരു മുഴം നീട്ടിയെറിഞ്ഞ് ജിയോ;6 ജി സാങ്കേതിക വിദ്യ വികസിപ്പിക്കാൻ കരാറൊപ്പിട്ടു
ടെലികോം രംഗത്തിന്റെ ഭാവി വളര്‍ച്ച കണക്കിലെടുത്ത് 6 ജി സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ എസ്തോണിയയിലെ ഔലു സര്‍വകലാശാലയുമായി കരാര്‍ ഒപ്പിട്ട് ജിയോ.ഇന്ത്യയില്‍ 5 ജി സേവനങ്ങള്‍ പോലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും മുന്‍പേയാണ് ജിയോയുടെ ഈ നീക്കം. ഇന്ത്യയില്‍ ജിയോയ്ക്ക് 400 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. ഈ ഉപഭോക്താക്കളുടെ സേവനം വര്‍ധിക്കുന്നത് ബിഗ് ഡാറ്റകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി വര്‍ധിപ്പിക്കുകയെന്ന വെല്ലുവിളിയിലേക്ക് കൂടിയാണ് ജിയോയെ എത്തിച്ചിരിക്കുന്നത്. ഔലു സര്‍വ്വകലാശാലയുടെ സാങ്കേതിക രംഗത്തെ പരിജ്ഞാനവും പ്രവര്‍ത്തന മികവുമാണ് അവരുമായുള്ള കരാറിൽ ജിയോയെ എത്തിച്ചത്.2023 അവസാനമോ 2024 ആദ്യമോ രാജ്യത്ത് ഇത് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ജിയോ നെറ്റ്‌വർക്ക്.
Read More »