IndiaNEWS

ഗുജറാത്തിൽ മില്ലില്‍ അഗ്നിബാധ; മൂന്നു മരണം  

ഗാന്ധിനഗര്‍: ഗുജറാത്തിലെ പ്രിന്റിംഗ് മില്ലില്‍ ഉണ്ടായ അഗ്നിബാധയിൽ മൂന്നു തൊഴിലാളികൾ വെന്തുമരിച്ചു.നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.പന്ത്രണ്ടോളം അഗ്നിശമന യൂണിറ്റുകളുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ് ഇവിടെ.
സൂറത്തിലെ പള്‍സാന പ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രിന്റിംഗ് മില്ലിലാണ് ഇന്ന് വൈകുന്നേരത്തോടെ തീപ്പിടിത്തമുണ്ടായത്.വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്‌ക്ക് കാരണമായതെന്ന് കരുതുന്നു.നൂറോളം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് രക്ഷാദൗത്യം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: