IndiaNEWS

പാക്കിസ്ഥാനിൽ സ്ഫോടനം; മൂന്നു മരണം

 ലാഹാേറിലെ അനാര്‍ക്കലി ബസാറിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേർ മരിച്ചു.ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
 ഇന്ത്യന്‍ സാധനങ്ങള്‍ ഏറെ വിൽക്കുന്ന സ്ഥലമാണ് അനാർക്കലി മാർക്കറ്റ്.ഇന്നു രാവിലെയാണ് ഇവിടെ സ്ഫോടനമുണ്ടായത്.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇരുചക്രവാഹനത്തില്‍ ഘടിപ്പിച്ച സഫോടക വസ്തു പൊട്ടിത്തെറിച്ചായിരുന്നു അപകടം.

Back to top button
error: