Month: January 2022

  • Kerala

    വിവാഹച്ചടങ്ങിനിടെ വള്ളം മുങ്ങി നാൽപ്പതോളം പേർ പുഴയിൽ വീണു, സംഭവം കോട്ടയം വിൻസർകാസിലിൽ

      കോട്ടയം: നഗരത്തിലെ ആഡംബര ഹോട്ടലായ കോടിമത വിൻസർകാസിലിൽ നടന്ന വിവാഹപ്പാർട്ടിക്കിടെ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന നാൽപ്പതോളം പേർ വെള്ളത്തിൽ വീണു. പക്ഷേ ഭാഗ്യം കൊണ്ട് കാര്യമായ പരിക്കൊന്നും കൂടാതെ ഏവരും രക്ഷപെട്ടു. എന്നാൽ പലരുടെയും മൊബൈൽ ഫോണും പെഴ്സുമൊക്കെ വെള്ളത്തിൽ മുങ്ങിപ്പോയി. എന്നാൽ, വള്ളം മുങ്ങി വിവാഹച്ചടങ്ങിൽ വൻ പ്രശ്‌നങ്ങളുണ്ടായെങ്കിലും മാനക്കേട് ഭയന്ന് വിവാഹ സംഘം പരാതി നൽകാൻ തയ്യാറായില്ല. കഴിഞ്ഞ ദിവസം വിൻസർ കാസിൽ ഹോട്ടലിലാണ് സംഭവം നടന്നത്. കോട്ടയത്തെ ഒരുവൻ വ്യവസായ ഗ്രൂപ്പിലെ ഇളമുറക്കാരൻ്റെ വിവാഹ ചടങ്ങിനിടയിലാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. രണ്ടു വള്ളങ്ങൾ കൂട്ടിക്കെട്ടിയാണ് വിവാഹസംഘം ചടങ്ങുകൾ നടത്തിയത്. ഹോട്ടലിനുള്ളിൽ നിന്നും കൊടൂരാറ്റിലേയ്ക്കുള്ള കൈവഴിയിൽ വള്ളം നിർത്തിയിട്ടാണ് ചടങ്ങുകൾ നടത്തിയത്. ഇതിനിടെ ഒരു വള്ളത്തിലെ പലക തെന്നുകയും, ആ വള്ളം മറിയുകയുമായിരുന്നു. ഇതേ തുടർന്ന് രണ്ടാമത്തെ വള്ളവും മറിഞ്ഞു. ഇതിനു പിന്നാലെ വിവാഹ സംഘം ഒന്നടങ്കം വെള്ളത്തിൽ വീണു. വരനും വധുവും അടങ്ങിയവരെല്ലാം വെള്ളത്തിലേയ്ക്കു വീണു.…

    Read More »
  • Crime

    പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഏര്‍പ്പെടാന്‍ വിസമ്മതിച്ച ബാലനെ കുത്തിക്കൊന്നു

    റായ്‌പൂ‌ര്‍: പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഏര്‍പ്പെടാന്‍ വിസമ്മതിച്ച ബാലനെ ഇരുപതുകാരന്‍ കുത്തികൊലപ്പെടുത്തി.ഛത്തീസ്‌ഗഡിലെ ബെമെതാര ജില്ലയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.സംഭവത്തിൽ പങ്കജ് വിശ്വകര്‍മ എന്ന ഇരുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.   ഇയാൾ കുട്ടിയെ ബിജാഭതാ മുറും ഖനിക്കടുത്തുള്ള വിജനമായ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോകുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുഎന്നാൽ കുട്ടി പീഡനശ്രമം എതിര്‍ത്തതോടെ മാരകായുധം ഉപയോഗിച്ച്‌ കുത്തിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഒളിപ്പിച്ചതിനുശേഷം കടന്നുകളയുകയും ചെയ്തു.കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് പങ്കജ് പിടിയിലാവുന്നത്.

    Read More »
  • Kerala

    നടി ആക്രമണ കേസ്:ക്രൈംബ്രാഞ്ചിന് ഫോണുകള്‍ കൈമാറില്ലെന്ന് പ്രതികള്‍

    കൊച്ചി: നടി ആക്രമണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ചിന് ഫോണുകള്‍ കൈമാറില്ലെന്ന് ദിലീപ് അടക്കമുള്ള പ്രതികള്‍.അഭിഭാഷകര്‍ക്ക് ഫോണ്‍ കൈമാറിയെന്നും പ്രതികള്‍ പറഞ്ഞു. ദിലീപ് അടക്കം നാല് പ്രതികള്‍ ഫോണ്‍ മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.ദിലീപിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത് പുതിയ ഫോണ്‍ ആയിരുന്നു.തെളിവുകള്‍ നശിപ്പിക്കാനാണ് ഫോണ്‍ മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് പഴയ ഫോണ്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നോട്ടിസ് നല്‍കുകയായിരുന്നു.

    Read More »
  • India

    നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന റെയില്‍വേ ജീവനക്കാർക്ക് ആജീവനാന്ത വിലക്ക്

    ഡല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന റെയില്‍വേ ജീവനക്കാർക്ക് റെയില്‍വേ ജോലി ലഭിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടിവരുമെന്ന് റെയില്‍വേ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. “റെയില്‍വേ ജോലിക്കാർ/ ജോലിക്ക് ആഗ്രഹിക്കുന്നവര്‍ തീവണ്ടിപ്പാതകള്‍ തടസ്സപ്പെടുത്തുക/ റെയില്‍വേയുടെ സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തുക/ നശീകരണ / നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക/ യാത്രക്കാരോട് അപമര്യാദയായി പെരുമാറുക/മദ്യ-മയക്കുമരുന്ന്-നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ കടത്ത്/തീവണ്ടികളിലെ പുകവലി തുടങ്ങി അച്ചടക്കരാഹിത്യത്തിന്റെ  പ്രവര്‍ത്തനങ്ങൾ നടത്തുന്നവരെ റെയില്‍വേ/സര്‍ക്കാര്‍ ജോലികള്‍ക്ക് അനുയോജ്യരാക്കുകയില്ലെന്ന് അറിയിപ്പില്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ വീഡിയോകള്‍ പ്രത്യേക ഏജന്‍സികളുടെ സഹായത്തോടെ പരിശോധിക്കുകയും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാർ/ ഉദ്യോഗാര്‍ത്ഥികള്‍ പോലീസ് നടപടികള്‍ നേരിടേണ്ടി വരികയും റെയില്‍വേ ജോലി ലഭിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കിനും ബാധ്യസ്ഥരായിരിക്കും എന്നും അറിയിപ്പിൽ പറയുന്നു.   റെയില്‍‌വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ (ആര്‍‌ആര്‍‌ബി) സത്യസന്ധതയുടെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ന്യായമായതും സുതാര്യവുമായ റിക്രൂട്ട്‌മെന്റ് പ്രക്രിയ നടത്താന്‍ പ്രതിജ്ഞാബദ്ധരാണെന്നും അറിയിപ്പില്‍ പരാമര്‍ശിക്കുന്നു.

    Read More »
  • LIFE

    കോവിഡിനൊപ്പം വേനൽക്കാല രോഗങ്ങളും; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടാം…

    പകർച്ച വ്യാധികളുടെ പെരുമഴക്കാലമാണ് വേനൽക്കാലം.ഒപ്പം മഹാമാരിയായ കോവിഡുമുണ്ട്.ചെറുതും വലുതുമായ നിരവധി പകർച്ചരോഗങ്ങൾ വേനൽക്കാലത്തു വ്യാപകമായി കാണാറുണ്ട്.രോഗം പകരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കിയും രോഗലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നതിലൂടെയും അപകടങ്ങൾ ഒഴിവാക്കാം.മഞ്ഞപ്പിത്തം, ഹെപ്പറ്റെറ്റിസ് എ, ഇ എന്നീ രോഗങ്ങളാണ് വേനൽക്കാലത്തു കൂടുതലായി കാണപ്പെടുന്നത്. പ്രധാനമായും മൂന്നു കാരണങ്ങളാൽ മഞ്ഞപ്പിത്തം അനുഭവപ്പെടാം.അമിതമായി രക്താണുക്കൾ നശിക്കുന്നതുകൊണ്ടും കരൾ കോശങ്ങളുടെ നാശംകൊണ്ടും പിത്തനാളികളിലെ തടസ്സങ്ങൾ കൊണ്ടും. അമിതമായ മദ്യപാനവും ചില പ്രത്യേക രാസവസ്തുക്കൾ, ചിലതരം വൈറസുകൾ, രാസൗഷധങ്ങൾ എന്നിവ നിമിത്തവും കരളിലെ കോശങ്ങൾക്ക് നാശം സംഭവിക്കുന്നു.പിത്താശയത്തിലെ കല്ലുകൾ, അർബുദരോബാധ എന്നിവയാൽ പിത്തനാളികളിൽ തടസ്സമുണ്ടാകാം.   പനിയും വിശപ്പില്ലായ്മയും ഓക്കാനവും ഛർദിയും ശക്തമായ ക്ഷീണവും ദഹനക്കേടും കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നതും മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങളാണ്. കൂടാതെ ഉന്മേഷക്കുറവും അരുചിയും മലമൂത്രങ്ങൾക്ക് നിറവ്യത്യാസവും മറ്റു ചില ലക്ഷണങ്ങളാകുന്നു.മൂത്രത്തിൽ ചോറിട്ട് കുറേസമയം കഴിഞ്ഞ് നോക്കിയാൽ ചോറിൽ മഞ്ഞനിറം പറ്റിയിട്ടുണ്ടെങ്കിലും മൂത്രമൊരു കുപ്പിയിലൊഴിച്ച് നന്നായി കുലുക്കിയാലുണ്ടാകുന്ന പതയ്ക്കു മഞ്ഞനിറമുണ്ടെങ്കിലും മഞ്ഞപ്പിത്തം ഉണ്ടെന്ന് സംശയിക്കാം.   കരൾ…

    Read More »
  • Kerala

    ലോകായുക്ത ഭേദഗതി :തീരുമാനത്തിൽ വിയോജിപ്പറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

    ലോകായുക്തയുടെ നിയമ അധികാരം, സർക്കാരിന് നിയന്ത്രിക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനത്തിൽ വിയോജിപ്പറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അഭിപ്രായം സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ഓർഡിനൻസ് ഇറക്കിയതെന്ന് കാനം പറഞ്ഞു.   ‘നിയമസഭ സമ്മേളിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ സഭയിൽ ഒരു ബില്ലായി അവതരിപ്പിച്ചാൽ എല്ലാവർക്കും ഇതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കിട്ടും. അത് നിഷേധിക്കപ്പെട്ടതാണ് ഇതിനെ വിവാദത്തിലേക്ക് നയിച്ചത്. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകൾ നടന്നിട്ടില്ല എന്നത് ഒരു സത്യമാണ്’ കാനം മാധ്യമങ്ങളോട് പ്രതികരിച്ചു.  

    Read More »
  • Newsthen Special

    കുറഞ്ഞ അധ്വാനവും കൂടുതൽ വരുമാനവും; അറിയാം ചൗ ചൗ കൃഷിയെ കുറിച്ച്

    കേരളത്തിൽ അധികമാരും കൃഷി ചെയ്യാത്ത ഒരു കാർഷിക ഇനമാണ് ചൗ ചൗ.പേരുകേട്ട് ചൈനയാണെന്ന് കരുതേണ്ട.നമ്മുടെ നാട്ടിൽ സുലഭമായി വളരുന്ന ഒന്നാണിത്.കേരളത്തിൽ വലിയ പ്രചാരമില്ലെങ്കിലും തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ തോരൻ ഉണ്ടാക്കാനും കറികൾക്കുമായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി ഇനമാണ് ചൗ ചൗ.കുറഞ്ഞ അധ്വാനവും മുതൽ മുടക്കു൦ മാത്രം മതി ഇത് കൃഷി ചെയ്യാൻ എന്നതാണ് ചൗ ചൗവിന്റെ ഏറ്റവും വലിയ പ്രത്യേകത. ചുരക്ക കുടുംബത്തിൽ പെട്ട മറ്റു സസ്യങ്ങളെപ്പോലെ ഇതും പടർന്നു വളരുന്നതാണ്.പാവലും പടവലവും കൃഷി ചെയ്യുന്നതുപോലെ പന്തലൊരുക്കിയാണ് ചൗചൗവും കൃഷി ചെയ്യുന്നത്.സമ ചതുരാകൃതിയിൽ കുഴിയെടുത്ത് വേണം ഇവയുടെ വിത്ത് കുഴിച്ചിടാൻ.ഒരു തടത്തിൽ തന്നെ 2-3 വിത്തുകൾ വയ്ക്കാവുന്നത്.ഇതിനായി ആദ്യം കുഴിയിലേക്ക് പച്ചിലകൾ ഇട്ട ശേഷം അതിന്റെ മുകളിലേക്ക് ആട്ടിൻ പുഴുക്ക ഇട്ടു കൊടുക്കുക.ശേഷം മേൽമണ്ണിളക്കി തടമൊരുക്കുക. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ളതിനാൽ മണ്ണ് കൂന കൂട്ടിയാണ് വിത്ത് വയ്ക്കുന്നത്.വിത്ത് നട്ട്, ചെടി വളർന്നു വന്ന ശേഷം മാത്രം ഇവയ്ക്ക് വളം നൽകിയാൽ മതി. കോഴിക്കാഷ്ഠം,…

    Read More »
  • Kerala

    റിപ്പ​ബ്ലി​ക്ദി​ന പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും കേ​ര​ള​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളെ​യും പു​ക​ഴ്ത്തി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

    രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ കേരളത്തിന്റെ പങ്ക് കരുത്തുറ്റതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അടിസ്ഥാന സൗകര്യ വികസനത്തിലും കണക്റ്റിവിറ്റിയിലും കേരളം വലിയ പുരോഗതി കൈവരിച്ചതായും ഗവർണർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു ഗവർണർ. ആരോഗ്യ രംഗത്തും സദ്ഭരണ സൂചികയിലും രാജ്യത്തെ മുൻനിര സംസ്ഥാനമാകാൻ കേരളത്തിനു കഴിഞ്ഞതായി ഗവർണർ പറഞ്ഞു. നീതി ആയോഗിന്റെ ആരോഗ്യ സൂചകങ്ങളിൽ തുടർച്ചയായ നാലാം വർഷവും കേരളം ഒന്നാമതെത്തി. സദ്ഭരണ സൂചികയിൽ രാജ്യത്തെ അഞ്ചാം സ്ഥാനവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയതും മികച്ച നേട്ടമാണ്. ഭരണത്തിൽ സുതാര്യത ഉറപ്പാക്കാൻ സർക്കാർ സേവനങ്ങൾ ഒറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാക്കിയതും കൂടുതൽ മേഖലകളിലേക്ക് ഇ-സേവനങ്ങൾ വ്യാപിപ്പിക്കുന്നതും ശ്രദ്ധേയമാണ്. ദേശീയ പാതകളും ജലപാതകളും ഗ്യാസ് പൈപ്പ് ലൈനുകളും കമ്മിഷൻ ചെയ്തതിലൂടെ അടിസ്ഥാന സൗകര്യ, കണക്റ്റിവിറ്റി മേഖലകളിൽ വലിയ പുരോഗതി നേടാനായി. സാക്ഷരതയിലും ആരോഗ്യ മേഖലയിലും സ്‌കൂൾ വിദ്യാഭ്യാസ രംഗത്തും കേരളം കൈവരിച്ച പുരോഗതിയും…

    Read More »
  • LIFE

    എത്ര വർഷം കഴിഞ്ഞാലും വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടോ എന്ന് അറിയാം

    വോട്ടേഴ്സ് ലിസ്റ്റിൽ അവരവരുടെ പേരുണ്ടോ എന്നറിയാനായി രണ്ട് മാർഗങ്ങളാണ് ഉള്ളത്. ആദ്യത്തേത് ഓണ്‍ലൈനായി വോട്ടര്‍ പട്ടിക പരിശോധിക്കലാണ്. രണ്ടാമത്തെ രീതി എസ്‌എംഎസ് വഴി നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടോ എന്ന് പരിശോധിക്കലാണ്. ആദ്യത്തെ രീതിയായ ഓണ്‍ലൈനില്‍ വോട്ടേഴ്സ് പട്ടിക പരിശോധിക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി നിങ്ങള്‍ നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍ (NVSP) വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഓണ്‍ലൈനായി വോട്ടേഴ്സ് പട്ടികയില്‍ പേര് ഉണ്ടോയെന്ന് പരിശോധിക്കാം • നിങ്ങള്‍ നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍ തുറക്കണം • ഇവിടെ പ്രധാന പേജില്‍, ഇലക്ടറല്‍ റോളില്‍ സെര്‍ച്ച്‌ എന്ന ഓപ്ഷന്‍ ഉണ്ടാകും • നിങ്ങള്‍ ആ ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വെബ്‌പേജ് തുറന്ന് വരും. ഇതില്‍ നിങ്ങളുടെ വിവരങ്ങള്‍ നല്‍കണം. • വിവരങ്ങള്‍ നല്‍കിയതിന് ശേഷം പുതിയ വെബ്‌പേജില്‍ വോട്ടര്‍ പട്ടികയിലെ പേര് പരിശോധിക്കുന്നതിനുള്ള രണ്ട് വഴികള്‍ കാണിക്കും. രജിസ്ട്രേഷന്‍ • സെര്‍ച്ച്‌ ചെയ്യാനുള്ള ആദ്യ ഓപ്ഷനില്‍ നിങ്ങളുടെ പേര്,…

    Read More »
  • India

    മകളെ വിട്ടുകിട്ടാൻ അച്ഛന്റെ ഹേബിയസ് കോർപ്പസ് ഹര്‍ജി, ഹര്‍ജിയും തള്ളി അരലക്ഷം രൂപ പിഴയും ചുമത്തി

    അമ്മയുടെ സംരക്ഷണത്തിൽ നിന്ന് മകളെ മോചിപ്പിച്ച് തനിക്ക് നൽകണം എന്ന ആവശ്യവുമായി എത്തിയ അച്ഛന് കർണാടക ഹൈക്കോടതി അരലക്ഷം രൂപ പിഴയിട്ടു. ജി.ആർ.ജയിൻ നൽകിയ ഹർജിയാണ് തള്ളിയത്. അമ്മയിൽ നിന്ന് രണ്ട് വയസ്സുള്ള മകളെ വിട്ടുകിട്ടാൻ അച്ഛൻ ഹേബിയസ് കോർപ്പസ് ഹർജിയാണ് നൽകിയത്. മകൾ അമ്മയുടെ അന്യായമായ കസ്റ്റഡിയിൽ ആണോ..? അങ്ങനെ കസ്റ്റഡിയിലാണെങ്കിൽ മാത്രമേ ഈ ഹർജിക്ക് നിലനിൽപുള്ളൂ. അതിനുള്ള തെളിവുകൾ ഇല്ലാത്തതിനാൽ ഹർജി തള്ളുന്നു എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹേബിയസ് കോർപ്പസ് ഹർജിയുടെ അർത്ഥവും ഗൗരവവും ഭരണഘടനാ പ്രസക്തിയും മനസ്സിലാക്കാതെ നൽകുന്ന ഇത്തരം ഹർജികൾ കോടതി നടപടികളുടെ കടുത്ത ദുരുപയോഗം മാത്രമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഈ പ്രവണത ഉന്മൂലനം ചെയ്തേ പറ്റൂ. അതുകൊണ്ടാണ് ഹർജിക്കാരന് പിഴ വിധിക്കുന്നത്. ഹർജിക്കാരനും ഭാര്യയും തമ്മിലുള്ള ദാമ്പത്യബന്ധം ഉലഞ്ഞു. അതുകൊണ്ടാണ് മകളെ അച്ഛനിൽ നിന്ന് അമ്മ വേർപ്പെടുത്തിയത്. മകൾ അമ്മയുടെ സംരക്ഷണത്തിലാണ്. അതെക്കുറിച്ച് സംശയമില്ലെന്ന് കോടതി പറഞ്ഞു. അച്ഛന് പരാതിയുണ്ടെങ്കിൽ രക്ഷാകർതൃനിയമം അനുസരിച്ചുള്ള ഹർജിയാണ്…

    Read More »
Back to top button
error: