ലോകായുക്തയുടെ നിയമ അധികാരം, സർക്കാരിന് നിയന്ത്രിക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനത്തിൽ വിയോജിപ്പറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അഭിപ്രായം സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ഓർഡിനൻസ് ഇറക്കിയതെന്ന് കാനം പറഞ്ഞു.
‘നിയമസഭ സമ്മേളിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ സഭയിൽ ഒരു ബില്ലായി അവതരിപ്പിച്ചാൽ എല്ലാവർക്കും ഇതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കിട്ടും. അത് നിഷേധിക്കപ്പെട്ടതാണ് ഇതിനെ വിവാദത്തിലേക്ക് നയിച്ചത്. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകൾ നടന്നിട്ടില്ല എന്നത് ഒരു സത്യമാണ്’ കാനം മാധ്യമങ്ങളോട് പ്രതികരിച്ചു.