Month: January 2022

  • India

    നാളെ മുതൽ എയർ ഇന്ത്യ ടാറ്റയ്ക്ക് സ്വന്തം

    ന്യൂഡൽഹി : സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന എയര്‍ ഇന്ത്യ വിമാന കമ്ബനി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ ടാറ്റ സണ്‍സ്  ഏറ്റെടുക്കും.കഴിഞ്ഞ ഒക്ടോബറില്‍ എയര്‍ ഇന്ത്യയുടെ ലേല നടപടികളില്‍ 18,000 കോടി രൂപയുടെ ടെന്‍ഡര്‍ സമര്‍പ്പിച്ചാണ് ടാറ്റ ഒന്നാമതെത്തിയത്. എയര്‍ ഇന്ത്യ എക്പ്രസിനൊപ്പം എയര്‍ ഇന്ത്യയുടെ 100ശതമാനം ഓഹരികളും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്ബനിയായ എയര്‍ ഇന്ത്യാ സ്റ്റാറ്റ്‌സിന്റെ 50ശതമാനം ഓഹരികളുമാണ് ടാറ്റയ്ക്ക് ലഭിക്കുക.   ഉടമസ്ഥാവകാശം കൈമാറിക്കഴിഞ്ഞാല്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയര്‍ലൈനുകള്‍ ഇതോടെ ടാറ്റയുടെ സ്വന്തമാകും.

    Read More »
  • India

    യൂപിയിൽ വ്യാജമദ്യ ദുരന്തം; ആറു പേർ മരിച്ചു

    റായ് ബറേലി:റായ് ബറേലിയിലെ മഹാരാജ്ഗഞ്ച് കോട്ട്‌വാലിയിലെ പഹാദ്പൂര്‍ ഗ്രാമത്തിൽ വ്യാജമദ്യം കഴിച്ച് ആറ് പേര്‍ മരിച്ചു.വിവിധ ആശുപത്രികളിലായി 20 പേര്‍ ഗുരുതരാവസ്ഥലയില്‍ ചികിത്സയിലുമുണ്ട്.  അനധികൃതമായി മദ്യവിൽപ്പന നടത്തിയിരുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാളുടെ വീട്ടിൽ നടന്ന പരിശോധനയിൽ നൂറുകണക്കിന് മദ്യകുപ്പികള്‍  കണ്ടെടുത്തു.ഇവ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിരിക്കയാണ്.   മരിച്ചവരുടെ ശരീരത്തില്‍ നിന്നും സാമ്പിളുകൾ ശേഖരിച്ചതായും സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു. മദ്യപിച്ചതിന് പിന്നാലെ ആളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.റായ് ബറേലിയില്‍ അഞ്ച് വര്‍ഷം മുമ്ബും ഇത്തരത്തില്‍ ആറ് പേര്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ചിരുന്നു.

    Read More »
  • Kerala

    ജോജു ജോർജിനും ആസിഫലിക്കും എതിരെ നികുതിവെട്ടിപ്പിനു കേസ്

      ആസിഫലിക്കും ജോജു ജോർജിനുമെതിരെ നികുതി വെട്ടിപ്പു കേസ്. മൂന്നരക്കോടി രൂപ സേവന നികുതി വെട്ടിപ്പ് നടത്തി എന്നാണ് കേസ്. എറണാകുളം ജില്ലാ ഇന്റലിജന്‍സ് വിഭാഗമാണ് കേസെടുത്ത്. സൗത്ത് ലൈവ് ന്യൂസ് പോർട്ടലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. കോടികളുടെ നികുതി വെട്ടിപ്പു നടത്തിയ നടന്‍ ജോജു ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ക്കെതിരെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. നികുതി അടയ്ക്കാനുള്ള നോട്ടിസ് ഇവര്‍ക്കു നല്‍കിയിട്ടും നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തില്‍ വന്‍ ക്രമക്കേടുകളാണ് കണ്ടെത്തിയത്. നിര്‍മ്മാതാക്കള്‍ നല്‍കിയ ലിസ്റ്റിലുള്ള പേരുകാരുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജോജു ഉല്‍പ്പെടെയുള്ളവരുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. ജി.എസ്.ടി നിയമപ്രകാരം സിനിമയുമായി ബന്ധപ്പെട്ട് സേവന മേഖലകളില്‍ നിന്നു വര്‍ഷം 20 ലക്ഷം രൂപയില്‍ അധികം വരുമാനം നേടുന്നവര്‍ ജി.എസ്. ടി അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. മലയാള സിനിമാ രംഗത്തു 20 ലക്ഷം രൂപയില്‍ അധികം വാര്‍ഷിക വരുമാനമുള്ള 50 ശതമാനം ചലച്ചിത്ര പ്രവര്‍ത്തകരും ജി.എസ്.ടി…

    Read More »
  • Kerala

    കാവ്യമാധവനെ ചോദ്യം ചെയ്യും

    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കാവ്യ മാധവൻ അടക്കം കൂടുതൽ പേരെ വരും ദിവസങ്ങളില് ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.ഗൂഢാലോചന നടന്ന ദിവസം കാവ്യയുടെ സാന്നിധ്യവും ഉണ്ടായിരുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ഇത്.  കൂടാതെ കൂറുമാറിയ സാക്ഷികളുടെ സ്വത്തു വിവരങ്ങളും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്.അതേസമയം ദിലീപിന്റെ മുന്കൂര് ജാമ്യഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.

    Read More »
  • Kerala

    വീട് അടിച്ചു തകർത്തശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

    തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട് അടിച്ചു തകര്‍ത്ത ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു.പുലിയൂര്‍ ശാല പൊട്ടന്‍ചിറ വാഴവിള കുഴി വീട്ടില്‍ കുമാര്‍ (45) ആണ് മരിച്ചത്.ഭാര്യയ്ക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌  വീട്ടില്‍ വഴക്കുണ്ടാക്കിയ ശേഷമായിരുന്നു ഇത്. പൊലീസ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    വിഴിഞ്ഞം തുറമുഖത്തേക്കുള്ള ഭൂഗര്‍ഭ റെയില്‍പ്പാതക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി 

    തിരുവനന്തപുരത്തെ ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞം തുറമുഖത്തേക്കുള്ള ഭൂഗര്‍ഭ റെയില്‍പ്പാതക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചു.ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും നീളമേറിയ രണ്ടാമത്തെ ഭൂഗര്‍ഭ റെയില്‍പാതയാണ് ഇവിടെ നിർമ്മിക്കുന്നത്. അതേസമയം വിഴിഞ്ഞം തുറമുഖ വികസന വഴിയിലെ പ്രധാന നാഴികക്കല്ലാണിതെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു.

    Read More »
  • Kerala

    കേരളത്തിൽ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രതാ നിർദേശം

    തിരുവനന്തപുരം: കേരള തീരത്ത് നാളെ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് റിപ്പോർട്ട്. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരപ്രദേശങ്ങളില്‍ 1.8 മുതല്‍ 2.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് അറിയിച്ചത്.   കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും.മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

    Read More »
  • India

    ബീഹാറിൽ റയിൽവെ ഉദ്യോഗാർത്ഥികൾ ട്രെയിനിന് തീവച്ചു

    പ്രതിഷേധം അക്രമം നടത്തുന്നവരെ ജോലിക്ക് എടുക്കുകയില്ല എന്ന റയിൽവെ തീരുമാനത്തെ തുടർന്ന്   പട്ന: ബീഹാറിൽ പ്രതിഷേധക്കാര്‍ ട്രെയിനിനു തീവെച്ചു. റെയില്‍വേ ജോലിയുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിയൊരുക്കിയത്.സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ സ്റ്റേഷനില്‍ ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.നിരവധി ട്രെയിനുകളുടെ ജനാലച്ചില്ലുകളും തകര്‍ത്തിട്ടുണ്ട്.റെയില്‍വേ റിക്രൂട്ട്‌മെറ്റ് പരീക്ഷകളിലെ സെലക്ഷന്‍ പ്രക്രിയക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. തുടര്‍ന്ന് എന്‍ടിപിസി, ലെവല്‍ 1 പരീക്ഷകള്‍ റെയില്‍വേ റദ്ദാക്കി.പരീക്ഷാഫലങ്ങള്‍ ഒന്നുകൂടി പരിശോധിച്ച്‌ തീരുമാനം എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ഇനി ഒരിക്കലും റെയില്‍വേ ജോലികള്‍ക്ക് പരിഗണിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.    നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് റെയില്‍വേ ജോലി ലഭിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടിവരുമെന്ന് റെയില്‍വേ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.. “റെയില്‍വേ ജോലിക്കാർ/ ജോലിക്ക് ആഗ്രഹിക്കുന്നവര്‍ തീവണ്ടിപ്പാതകള്‍ തടസ്സപ്പെടുത്തുക/ റെയില്‍വേയുടെ സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തുക/ നശീകരണ / നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക/ യാത്രക്കാരോട് അപമര്യാദയായി പെരുമാറുക/മദ്യ-മയക്കുമരുന്ന്-നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ കടത്ത്/തീവണ്ടികളിലെ പുകവലി തുടങ്ങി അച്ചടക്കരാഹിത്യത്തിന്റെ  പ്രവര്‍ത്തനങ്ങൾ നടത്തുന്നവരെ റെയില്‍വേ/സര്‍ക്കാര്‍…

    Read More »
  • Kerala

    ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം, വീടിനു തീയിട്ട ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

      നെയ്യാറ്റിൻകര: വീട് അടിച്ചു തകർത്ത് തീയിട്ട ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര, പുലിയൂർ ശാല, പൊട്ടൻചിറയിൽ കുമാറിനെ (45) ആണ് ഇന്ന് (ബുധൻ) രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കുമാർ വീട്ടിൽ കലഹമുണ്ടാക്കുക പതിവായിരുന്നു. ഇന്നലെയും മദ്യപിച്ചെത്തി ഇയാൾ ഭാര്യയെയും മക്കളെയും മർദ്ദിച്ചിരുന്നു. തുടർന്ന് പോലീസ് എത്തി ഭാര്യ സുലജയെ ബന്ധുവീട്ടിലേയ്ക്ക് മാറ്റി. ഇതിൽ പ്രകോപിതനായാണ് കുമാർ വീടിൻ്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തത്. ഇന്ന് രാവിലെ പെട്രോൾ ഒഴിച്ച് വീടിന് തീയിട്ട ശേഷമാണ് ഇയാൾ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയും ചെയ്തതെന്ന് പോലീസ് പറയുന്നു. സംശയത്തെ തുടർന്നാണ് ഇയാൾ ഭാര്യയെയും മക്കളെയും മർദ്ദിച്ചിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഫയർ ഫോഴ്‌സ് എത്തി തീ അണച്ചതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി  മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

    Read More »
  • India

    കേന്ദ്രത്തോട് മധുര പ്രതികാരം, റിപ്പബ്ലിക്ദിന ആഘോഷത്തിൽ കേന്ദ്രം ഒഴിവാക്കിയ നിശ്ചലദൃശ്യങ്ങൾ സംസ്ഥാന ആഘോഷവേദിയിലെത്തിച്ച് തമിഴ്നാട്

    ചെന്നൈ: ഡല്‍ഹിയിലെ ആഘോഷ പരിപാടികളിൽ നിന്നും ഒഴിവാക്കിയ സ്വാതന്ത്ര്യസമര സേനാനികളുടെ നിശ്ചലദൃശ്യങ്ങൾ സംസ്ഥാനത്തെ ആഘോഷവേദിയിലെത്തിച്ചാണ് തമിഴ്നാട് കേന്ദ്ര സര്‍ക്കാരിനോട് പകവീട്ടിയത്. തമിഴ്നാടിന്റെ വേറിട്ട റിപ്പബ്ലിക് ദിനാഘോഷം കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പോരാട്ടമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വിശ്വസ്തനായ ഗവര്‍ണര്‍ ആര്‍.എന്‍ രവി പങ്കെടുത്ത വേദിയിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ജ്വലിച്ചത്. ഇത്തവണ തമിഴ്നാട് ഡല്‍ഹിയില്‍ അവതരിപ്പിക്കാനിരുന്നത്, ഝാന്‍സി റാണിക്കും മുമ്പ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പടനയിച്ച ശിവഗംഗ രാജ്ഞി വേലു നാച്ചിയാര്‍, സ്വന്തമായി കപ്പല്‍ സര്‍വീസ് നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വി.ഒ ചിദമ്പരനാര്‍, സാമൂഹിക പരിഷ്കര്‍ത്താവ് ഭാരതിയാര്‍ എന്നിവരുള്‍പ്പെട്ട നിശ്ചലദൃശ്യമാണ്. കാരണം പോലും പറയാതെ നിശ്ചലദൃശ്യം കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. അതിനെ തുടര്‍ന്നാണ് ചെന്നൈ മറീന കടല്‍ക്കരയിലെ സംസ്ഥാനതല ആഘോഷത്തില്‍ ഈ നിശ്ചലദൃശ്യം ഇടം പിടിച്ചത്. നിശ്ചലദൃശ്യം തമിഴ്നാട്ടിലുടനീളം പര്യടനം തുടങ്ങി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇത് പ്രദര്‍ശിപ്പിക്കും. ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്നു നിശ്ചലദൃശ്യം ഒഴിവാക്കിയതു…

    Read More »
Back to top button
error: