Month: January 2022
-
Kerala
അട്ടപ്പാടിയിലെ മധു കൊലക്കേസില്‍ നീതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്
അട്ടപ്പാടിയിലെ മധു കൊലക്കേസില്‍ നീതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്. ആദിവാസി യുവാവായ മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന് നാല് വര്‍ഷമായിട്ടും വിചാരണ നടപടികള്‍ പോലും ആരംഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബത്തിന്റെ നീക്കം. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന് കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി. കേസില്‍ സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയോഗിച്ച വിടി രഘുനാഥ് കോടതിയില്‍ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നിയിച്ചിരുന്നു. മണ്ണാര്‍ക്കാട് എസ്‌സി, എസ്ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസില്‍ നിന്നും ഒഴിയാന്‍ നേരത്തെ പ്രോസിക്യൂട്ടര്‍ കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയായാണ് ഇയാള്‍ തുടര്‍ച്ചയായി കോടതിയില്‍ നിന്നും ഹാജരാകുന്നതില്‍ നിന്ന് വിട്ട് നിന്നത്. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ പ്രതികരണം.
Read More » -
Health
കരൾരോഗം കണ്ടെത്താം, ജീവിതത്തിലേക്ക് മടങ്ങാം
ഏപ്രില്‍ 19- ലോക കരള്‍ ദിനം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. അതുകൊണ്ടുതന്നെ കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകും. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ ലക്ഷണങ്ങള്‍ നോക്കാം. ലിവർ സിറോസിസ് അടക്കം കരള്‍ രോഗങ്ങള്‍ പലവിധമാണ്. കൃത്യമായ പരിശോധനകളിലൂടെ മാത്രമേ കരള്‍ രോഗത്തെ തിരിച്ചറിയാന്‍ കഴിയൂ. തുടക്കത്തിലെ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികിത്സ തേടിയാല്‍ അപകടം ഒഴിവാക്കാനാകും. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. അതുപോലെതന്നെ, ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ ചില ലക്ഷണങ്ങള്‍ നോക്കാം. കരളിന്‍റെ ആരോഗ്യം മോശമായി തുടങ്ങുമ്പോള്‍ ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറും.…
Read More » -
Health
വൃക്കകളിലെ കല്ല് കളയാൻ ഇലമുളച്ചി
മനുഷ്യന് ഏറ്റവും പ്രയോജനകാരിയായ ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. മൂത്രാശയക്കല്ലുകളെയും വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകളെയും ശമിപ്പിക്കാന്‍ ഇലമുളച്ചിയുടെ ഇലയ്ക്കു കഴിവുണ്ട്.തുടരെ അഞ്ചു ദിവസം വെറും വയറ്റില്‍ ഇലമുളച്ചിയുടെ ഓരോ ഇല മാത്രം മുടങ്ങാതെ കഴിച്ച് വൃക്കയിലെ കല്ലുകള്‍ ശമിച്ചതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. സന്ധികളില്‍ വരുന്ന വീക്കം, വേദന എന്നിവ ശമിക്കാന്‍ ഇലമുളച്ചിയുടെ ഇല മഞ്ഞളും ഉപ്പും ചേര്‍ത്ത് അരച്ചു പുരട്ടുന്നത് നല്ലതാണ്. ശരീരത്തില്‍ ഉണ്ടാകുന്ന കുരുക്കള്‍ പൊട്ടിക്കാനും ഇലമുളച്ചിയുടെ ഇല അരച്ചു പുരട്ടുന്നത് നല്ലതാണ്. ഇലമുളച്ചിയുടെ ഇല ഉപ്പു ചേര്‍ത്തരച്ചു മുകളില്‍ പുരട്ടിയാല്‍ അരിമ്പാറ പോലുള്ള ത്വക് രോഗങ്ങളും ശമിക്കും.
Read More » -
NEWS
സുജിത് ലാൽ സംവിധാനം ചെയ്ത “രണ്ട് ” ഫെബ്രുവരി 4-ന് ആമസോൺ പ്രൈമിൽ
ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്ത “രണ്ട് ” ഫെബ്രുവരി 4-ന് ആമസോൺ പ്രൈമിൽ റിലീസാകുന്നു. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുകയും ഒപ്പം അതിന്റെ പിന്നിലെ പൊള്ളത്തരങ്ങളെയും അഴിയാകുരുക്കുകളെയും തുറന്ന് കാണിക്കുകയും ചെയ്യുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ , സുബീഷ്സുധി , രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ , ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ , ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , പ്രീതി എന്നിവരഭിനയിക്കുന്നു. നിർമ്മാണം – പ്രജീവ് സത്യവ്രതൻ , സംവിധാനം –…
Read More » -
LIFE
റെയിൽവേ റിസർവേഷൻ സംബന്ധിച്ച സാമാന്യ വിവരങ്ങൾ
യാത്രാദിവസത്തിന് 120 ദിവസം മുമ്പ് മുതൽ സാധാരണ റിസർവേഷൻ തുടങ്ങുന്നതാണ്.ഒരു ടിക്കറ്റിൽ 6 യാത്രക്കാർക്ക് വരെ റിസര്‍വ് ചെയ്യാൻ സാധിക്കും.കുട്ടികൾക്ക് (5-12വയസ്സ്) ബർത്ത് വേണ്ടെങ്കിൽ പകുതി ചാര്‍ജും വേണമെങ്കിൽ മുഴുവൻ ചാര്‍ജും അടച്ച് റിസർവ് ചെയ്യാം. യാത്ര ചെയ്യുന്ന 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പേര് റിസർവേഷൻ ഫോമിൽ ചേർത്താൽ പിന്നീട് യാത്രയിലുണ്ടായേക്കാവുന്ന അപകട ക്ലയിമുകൾക്ക് ഉപകാരപ്പെടും. ടിക്കറ്റുകൾ റെയില്‍വേ കൗണ്ടറിൽ നിന്ന് ഫോം പൂരിപ്പിച്ച് നൽകി നേരിട്ടൊ, IRCTC (Indian Railway Catering and Tourism Co-operation) യുടെ വെബ്സൈറ്റ് /ആപ്പ് വഴി ഓൺലൈൻ ആയിട്ടോ ബുക്ക് ചെയ്യാം. (സ്വന്തമായി ചെയ്യാൻ സാധിക്കാത്തവർ illegal software ഉപയോഗിക്കാത്ത authorised ഏജന്റുകളെ മാത്രം റിസർവേഷൻന് ഏൽപ്പിക്കുക.) ബർത്തുകൾ ഫുൾ ആകുന്നതു വരെ confirm (കോച്ച് നമ്പറും ബർത്ത് നമ്പറും സഹിതം) ടിക്കറ്റും ശേഷംRAC (Reservation against cancellation) യും പിന്നെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റും ലഭിക്കുന്നതാണ്. RAC എന്നാൽ സൈഡ് ലോവർ…
Read More » -
LIFE
മഞ്ജുവാര്യരുടെ ”ആയിഷ” യു.എ.ഇ.യില്‍ ചിത്രീകരണം ആരംഭിച്ചു
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം റാസല്‍ ഖൈമയില്‍ ചിത്രീകരണം തുടങ്ങി. നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം റാസ് അല്‍ ഖൈമ, അല്‍ ഖാസിമി പാലസ് ഉടമ താരിഖ് അഹ്മദ് അലി അല്‍ ഷര്‍ഹാന്‍ അല്‍ നുഐമി, പ്രശസ്ത യു എ ഇ എഴുത്തുകാരന്‍ മുഹ്‌സിന്‍ അഹ്മദ് സാലം അല്‍ കൈത് അല്‍ അലി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ റാസ് അല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികളായ എസ് എ സലിം നാസര്‍ അല്‍മഹ, എന്നിവര്‍ സന്നിഹിതരായിരുന്നു. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും ഒരുക്കുന്ന ഈ ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ് മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ(ടുണീഷ്യ), സലാമ(യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന(നൈജീരിയ), സുമയ്യ(യമന്‍), ഇസ്ലാം(സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു. ക്രോസ് ബോര്‍ഡര്‍…
Read More » -
LIFE
പാക്കിസ്ഥാൻ അതിർത്തി ഗ്രാമമായ ലോംഗേവാലയിലേക്ക് ഒരു യാത്ര
പാക്സൈന്യത്തെ ഒരു രാത്രിമുഴുവൻ അതിർത്തിയിൽ തടഞ്ഞുനിർത്തിയ മേജർ കുൽദീപ്സിങ് ചാന്ദ്പുരിയുടെ ലോംഗേവാലയിലേക്ക് ഒരു യാത്ര 1971-ലെ ആ യുദ്ധവിജയത്തിന്റെ അമ്പതാംവർഷം ആഘോഷിക്കപ്പെടുമ്പോൾ കുൽദീപ്സിങ് ചാന്ദ്പുരിയുടെ വീരസാഹസിക കഥകളാൽ നിറഞ്ഞ, പാക്കിസ്ഥാൻ അതിർത്തി ഗ്രാമമായ ലോംഗേവാലയിലേക്ക് ജയ്സാൽമേർ കടന്ന് രാജസ്ഥാൻ മരുഭൂമിയിലൂടെയുള്ള ഒരു യാത്ര. ഇന്ത്യ-പാക് അതിർത്തിയിൽ, കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന മണൽപ്പരപ്പിലെ ചെറിയൊരു ഗ്രാമമാണ് ലോംഗോവാല.ആട് വളർത്തലാണ് ഇവിടുത്തെ ഗ്രാമവാസികളുടെ പ്രധാന തൊഴിൽ. ജയ്സാൽമേർ നഗരം കഴിഞ്ഞാൽ പിന്നെ പാതകൾ വിജനമാകും.ഇടയ്ക്കിടെ പോകുന്ന പട്ടാളവണ്ടികൾ ഒഴിച്ചാൽ വേറെ വാഹനങ്ങളൊന്നുമില്ല.റോഡിന് ഇരുവശവും മണൽക്കൂനകൾമാത്രം. കടകൾ പോലും വിരളം.പാകിസ്താൻ അതിർത്തിയിലേക്കാണ് യാത്ര.ആടുമേയ്ക്കുന്നവരല്ലാതെ ആരെയും വഴിയിലെവിടെയും കാണാൻ സാധിക്കില്ല.പോകുന്ന വഴിക്കാണ് തനോത്ത് ദേവീക്ഷേത്രം.അല്ലെങ്കിൽ. ‘അതിർത്തിരക്ഷാദേവി’ എന്ന് പട്ടാളം വിശ്വസിക്കുന്ന ക്ഷേത്രം. ബി.എസ്.എഫുകാരാണ് ക്ഷേത്രത്തിന്റെ സംരക്ഷകർ. അവിടെനിന്ന് ലോംഗേവാലയിലേക്ക് പാത നീളുകയാണ്.ചിലയിടങ്ങളിൽ മരുക്കാറ്റിൽ റോഡുതന്നെ മൂടിപ്പോയിരിക്കുന്നു.ഒടുവിൽ ലോംഗേവാല ബോർഡർ ചെക്പോസ്റ്റിലെത്തി.ഇവിടെനിന്ന് കഷ്ടിച്ച് 14 കിലോമീറ്ററേയുള്ളൂ പാകിസ്താനിലേക്ക്.ദൂരെ മൊബൈൽടവർപോലുള്ള വലിയ ടവറുകളിൽ സദാ ജാഗരൂകരായി തോക്കേന്തിയ പട്ടാളക്കാർ. ലോംഗേവാല! ഇവിടെയാണ് 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ മുദ്രകൾ ഇപ്പോഴും മറവിയുടെ…
Read More » -
Sports
രണ്ടു പതിറ്റാണ്ടുകൾക്കുശേഷം പാക് പര്യടനത്തിനു തയ്യാറെടുത്ത് ഓസീസ്
രണ്ടു പതിറ്റാണ്ടുകൾക്കുശേഷം പാക്കിസ്ഥാനിലേക്കു പര്യടനത്തിനു തയാറാകുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മികച്ച നിരയെ ഒരുക്കുന്നു. പാക്കിസ്ഥാൻ പര്യടനത്തിൽ ഇതുവരെ ഒരു കളിക്കാരനും ആശങ്ക രേഖപ്പെടുത്തിയിട്ടില്ല. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് 24 വർഷത്തോളം പാക്കിസ്ഥാൻ സന്ദർശനത്തിന് ഓസീസ് മുതിരാതിരുന്നത്. 1998ൽ മാർക് ടെയ്ലറുടെ നേതൃത്വത്തിലുള്ള ടീമാണ് അവസാനമായി പാക്കിസ്ഥാൻ പര്യടനം നടത്തിയ ഓസീസ് ടീം. 2009ൽ പാക്കിസ്ഥാനിൽവച്ച് ശ്രീലങ്കൻ ടീം സഞ്ചരിച്ച ബസിനുനേരെ ഭീകരാക്രമണമുണ്ടായശേഷം ടീമുകൾ പാക്കിസ്ഥാൻ സന്ദർശനത്തോടു വിമുഖതയിലായിരുന്നു. 2019ലാണ് ടെസ്റ്റ് ക്രിക്കറ്റ് പാക്കിസ്ഥാനിൽ തുടങ്ങിയത്. എന്നാൽ കഴിഞ്ഞ വർഷം ട്വന്റി 20 ലോകകപ്പിനു മുന്‍പ് ന്യൂസിലൻഡ്, ഇംഗ്ലണ്ട് ടീമുകൾ പാക്കിസ്ഥാൻ സന്ദർശനം ബഹിഷ്കരിച്ചിരുന്നു. പാക്കിസ്ഥാനിലെത്തിയശേഷമാണ് ന്യൂസിലൻഡ് പിന്മാറിയത്.
Read More » -
Kerala
ഇടുക്കി ജില്ലയ്ക്ക് ഇന്ന് 50 വയസ്സ്
കേരളത്തെ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ഇടുക്കി ജില്ലക്ക് ഇന്ന് 50ാം പിറന്നാള്‍.കേരളത്തിലെ 11ാമത് ജില്ലയായി 1972 ജനുവരി 26നാണ് ജില്ല രൂപംകൊള്ളുന്നത്.4358 ചതുരശ്ര കി.മീ. വിസ്തീര്‍ണമുള്ള ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയുമാണ്.സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ജില്ലയാണ് സംഭാവന ചെയ്യുന്നത്. സംസ്ഥാനത്തിന്‍റെ ഖജനാവ് നിറയ്ക്കുന്നതിലും ഇടുക്കിയുടെ പങ്ക് എടുത്തുപറയേണ്ടതുണ്ട്.ഓരോ വര്‍ഷവും ഇടുക്കിയുടെ സൗന്ദര്യം തേടിയെത്തുന്ന ആയിരക്കണക്കിന് സഞ്ചാരികൾ ഖജനാവിന് നൽകുന്നത് ‘ചില്ലറ’ആശ്വാസമല്ല.തേക്കടിയും മൂന്നാറും വാഗമണ്ണുമൊക്കെ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കിയടക്കം 14 അണക്കെട്ടുകള്‍ ജില്ലയിൽ ഉണ്ട്. അതേസമയം ഒന്നിൽക്കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ജില്ലയിൽ റെയിൽവേ, വ്യോമയാന സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല എന്നത് 50 വർഷത്തിനിടയിലെ ഒരു കോട്ടം തന്നെയാണ്.
Read More » -
NEWS
സൈനികരോട് യുദ്ധ സജ്ജരായിരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം
യുഎസ് ആര്‍മിയിലെ 8,500 സൈനികരോട് യുദ്ധ സജ്ജരായിരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം. പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉക്രെയ്ന് അതിര്‍ത്തിയില്‍ ഏതുനിമിഷവും റഷ്യ അധിനിവേശം നടത്താനുള്ള സാധ്യതയുള്ളത് കണക്കുകൂട്ടി പ്രതിരോധിക്കാന്‍ വേണ്ടിയാണ് സൈനികരോട് സജ്ജരായിരിക്കാന്‍ നിർദേശം. യുക്രെയ്ന് നിരവധി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. നാറ്റോ സഖ്യം ഇടപെട്ട കാര്യമായതിനാല്‍ ഇത് യൂറോപ്യന്‍ രാജ്യങ്ങളുടെ അഭിമാന പ്രശ്നമാണ്. മറ്റുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ സൈനികര്‍ കൂടി ഇവരോടൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തര പ്രതികരണ സേനയെന്നാണ് ഈ സൈനികരെ ജോ ബൈഡന് വിശേഷിപ്പിക്കുന്നത്. യുദ്ധം ആസന്നമായാല്‍ പ്രതികരിക്കാന്‍ വേണ്ടി ബ്രിട്ടനും യുഎസും ഉക്രെയ്ന് മിസൈലുകള്‍ അടക്കമുള്ള പ്രതിരോധ ആയുധങ്ങള്‍ നല്‍കിയിരുന്നു.
Read More »