CrimeNEWS

പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഏര്‍പ്പെടാന്‍ വിസമ്മതിച്ച ബാലനെ കുത്തിക്കൊന്നു

റായ്‌പൂ‌ര്‍: പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഏര്‍പ്പെടാന്‍ വിസമ്മതിച്ച ബാലനെ ഇരുപതുകാരന്‍ കുത്തികൊലപ്പെടുത്തി.ഛത്തീസ്‌ഗഡിലെ ബെമെതാര ജില്ലയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.സംഭവത്തിൽ പങ്കജ് വിശ്വകര്‍മ എന്ന ഇരുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
 

ഇയാൾ കുട്ടിയെ ബിജാഭതാ മുറും ഖനിക്കടുത്തുള്ള വിജനമായ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോകുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുഎന്നാൽ കുട്ടി പീഡനശ്രമം എതിര്‍ത്തതോടെ മാരകായുധം ഉപയോഗിച്ച്‌ കുത്തിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഒളിപ്പിച്ചതിനുശേഷം കടന്നുകളയുകയും ചെയ്തു.കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് പങ്കജ് പിടിയിലാവുന്നത്.

Back to top button
error: