Month: January 2022
-
Kerala
ആലപ്പുഴ കലവൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു
ആലപ്പുഴ കലവൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു.വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടി.സി.സന്തോഷിനാണ് വെട്ടേറ്റത്.കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബിഎംഎസ് പ്രവര്‍ത്തകരായ കുരുവി സുരേഷ് ഷണ്മുഖന്‍ എന്നിവരെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read More » -
NEWS
മസ്തിഷ്ക്കാഘാതത്തെ തുടർന്ന് മലയാളി നഴ്സ് സൗദിയിൽ നിര്യാതയായി
റിയാദ്: മലയാളി നഴ്സ് മസ്തിഷ്ക്കാഘാതത്തെ തുടർന്ന് റിയാദില്‍ നിര്യാതയായി.കൊല്ലം മയ്യനാട് പള്ളിത്തൊടി അനശ്വര നിവാസില്‍ അശ്വതി വിജേഷ്കുമാര്‍ (32) ആണ് മരിച്ചത്.റിയാദ് അല്‍ ജാഫല്‍ ആശുപത്രിയില്‍ നഴ്‌സായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.കഴിഞ്ഞ ദിവസം മസ്തിഷ്ക്കാഘാതമുണ്ടായതിനെ തുടർന്ന് റിയാദ് കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവ്: വിജേഷ് കുമാര്‍ (റിയാദ്) ഏകമകള്‍: അലംകൃത (4 )
Read More » -
Kerala
മൂന്നാറിൽ തേയിലത്തോട്ടത്തിലേക്കു കാർ മറിഞ്ഞ് ഗുരുവായൂര്‍ സ്വദേശി മരിച്ചു
ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാർ 150 അടിയോളം താഴ്ചയുള്ള തേയിലത്തോട്ടത്തിലേക്കു മറിഞ്ഞ് ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു. പേരകം പള്ളിക്കു സമീപം തെക്കേ പുരയ്ക്കൽ കേശവന്റെ മകൻ വിനോദ് കണ്ണനാണ് (47) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്കു പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാറിൽ നിന്ന് സൂര്യനെല്ലിയിലേക്കു പോകുമ്പോൾ ലോക്കാട് ഗ്യാപ്പിനു സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
Read More » -
Kerala
ലോകായുക്ത നിയമഭേദഗതി :നിയമം നിലവിൽ വന്നപ്പോൾ ചൂണ്ടിക്കാട്ടിയ അപാകത രണ്ട് പതിറ്റാണ്ടിനു ശേഷം തിരുത്തിയ നടപടി ഭരണഘടനാ വിരുദ്ധമല്ല എൻ ഇ മേഘനാദ്
ഇത് വിവാദമാക്കുന്നത് നിയമത്തെക്കുറിച്ചുള്ള അജ്ഞതയും രാഷ്ട്രീയ ലക്ഷ്യവും കൊണ്ട് മാത്രമാണ്. ലോകായുക്ത ഒരു ഭരണഘടനാ സ്ഥാപനമോ കോടതിയോയല്ല. കേവലം ഉപദേശ രൂപേണയുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മാത്രമേ അധികാരമുള്ളൂ. എന്നാൽ സാക്ഷികളെ വിളിച്ചു വരുത്താനായി ചില അർദ്ധ ജുഡീഷ്യൽ അധികാരങ്ങൾ ലോകായുക്തയ്ക്കുണ്ട്. ലോകായുക്തയുടെ മാതൃകയിലുള്ള സ്ഥാപനമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ അയോഗ്യനാക്കാനുള്ള അധികാരം കമ്മീഷനുണ്ട്. എന്നാൽ കമ്മീഷൻ വിധി പ്രസ്താവിച്ച ഉടൻ അംഗം അയോഗ്യനാകില്ല. അയോഗ്യനാക്കപ്പെട്ട വ്യക്തിക്ക് ഹൈക്കോടതിയിൽ അപ്പീൽ നൽകാം. ഹൈക്കോടതിയും ശരിവച്ചാൽ മാത്രമേ അയോഗ്യത നിലവിൽ വരൂ. ഇവിടെയാണ് ലോകായുക്തയുടെ ഉത്തരവുകൾ സാമാന്യ നീതി നിഷേധിക്കുന്നത്. മന്ത്രിമാർ ഉൾപ്പടെയുള്ള പൊതുപ്രവർത്തകർക്കെതിരായ പരാതി അന്വേഷിച്ച് ലോകായുക്കയ്ക്ക് 12 (2) വകുപ്പ് പ്രകാരം , മന്ത്രിയോ പൊതുപ്രവർത്തകനോ തൽസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് ഒരു ” പ്രഖ്യാപനം ” നടത്താം. തുടർന്ന് ലോകായുക്ത ഇതിൻ്റെ പകർപ്പ് മുഖ്യമന്ത്രിക്കോ ഗവർണർക്കോ അയച്ച് കൊടുത്ത് , തുടർ…
Read More » -
Kerala
ഭരണങ്ങാനത്തു നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്ത് കണ്ടെത്തി
കോട്ടയം: ഈരാറ്റുപേട്ടയ്ക്കു സമീപം ഭരണങ്ങാനം മേലമ്പാറയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി. മേലമ്പാറ പഴേത്ത് വീട്ടിൽ വിഷ്ണുപ്രിയയെയാണ് (കല്യാണി) ജനവരി 26 ബുധനാഴ്ച (ഇന്ന്) പുലർച്ചെ ആറു മണിമുതൽ മുതലാണ് കാണാതായത്. പെൺകുട്ടി യാത്ര ചെയ്ത കെ.എസ്.ആർ.ടി.സി ബസിൻ്റെ കണ്ടക്ടർ നൽകിയ വിവരമാണ് ഏറ്റവും നിർണായകമായത്. രാവിലെ ആറരയ്ക്ക് മേലമ്പാറ ജംങ്ഷനിൽ നിന്നും കോട്ടയത്തേക്ക് പെൺകുട്ടി തൻ്റെ ബസിലാണ് യാത്ര ചെയ്തതെന്നും, ടിക്കറ്റെടുക്കാനായി 200 രൂപയാണ് നല്കിയതെന്നും കണ്ടക്ടർ പൊലീസിനെ അറിയിച്ചു. അതനുസരിച്ച് ഈരാറ്റുപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. പെൺകുട്ടിയെ തിരുവനന്തപുരത്തു നിന്നും കോട്ടയത്തേയ്ക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുന്നതായിയും പോലീസ് അറിയിച്ചു.
Read More » -
India
വിഷുവിന് എഴുന്നള്ളത്ത് കണ്ട ഫീൽ; റിപ്പബ്ലിക് ദിന പരേഡിനെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാർ
തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന പരേഡിനെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍.പരേഡ് കണ്ടിട്ട് വിഷുവിന് എഴുന്നള്ളത്ത് കണ്ട ഫീല്‍ ആണ് തോന്നിയതെന്ന് അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; ഈ ‘നിശ്ചല ‘ ദൃശ്യങ്ങള്‍ക്കിടയിലേക്ക് ചലിക്കുന്ന ഗുരുവും’ പെരിയാറും എങ്ങനെ ഇരിക്കാനാണ്. ശ്രമണ പാരമ്ബര്യത്തേയും ചര്‍വ്വാക ദര്‍ശനങ്ങളെയും, സൂഫി, മുഗള്‍, ഭക്തിപ്രസ്ഥാനങ്ങളെയുമൊക്കെ വീണ്ടും ഓര്‍മ്മയില്‍ എഴുന്നളിക്കാനാണ് ഈ പരേഡ് എന്ന് നിങ്ങള്‍ കരുതിയോ? ദേശീയത സ്റ്റേറ്റിനെ നിര്‍വ്വചിച്ചു തുടങ്ങിയതാണ് നമ്മള്‍ ഇന്നു കണ്ടത്. സ്റ്റേറ്റ്, നേഷനായി മാറുന്ന കാലം അടുത്താണന്ന ഓര്‍മ്മപ്പെടുത്തലാണ്.. തോന്നിയത്: വിഷുവിന് എഴുന്നള്ളത്ത് കണ്ട ഫീല്‍!
Read More » -
India
ഇന്ത്യക്കാർക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ
ജമൈക്ക: റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍.ട്വിറ്ററിലൂടെയായിരുന്നു ഗെയില്‍ ആശംസകള്‍ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം കേട്ടാണ് ബുധനാഴ്ച താന്‍ ഉണര്‍ന്നതെന്നും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു. 42കാരനായ ഗെയ്ല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായി വിവിധ സീസണുകളില്‍ കളിച്ചിട്ടുള്ള താരമാണ്.
Read More » -
Kerala
മാതൻ കൊല്ലപ്പെട്ടത് ഇരുപത് വർഷങ്ങൾക്കു ശേഷം മറ്റൊരു റിപ്പബ്ലിക് ദിനത്തിൽ
കരുളായി: ഇന്നു രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട ചോലനായ്ക്ക വയോധികന്‍ കരിമ്ബുഴ മാതൻ (67) ഇരുപത് വര്‍ഷം മുമ്ബ് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഡല്‍ഹില്‍ അതിഥിയായി പങ്കെടുത്ത ആൾ.ഇന്നു രാവിലെ പാണപ്പുഴയ്ക്കും വാള്‍ക്കെട്ട് മലയ്ക്കും ഇടയിലായിരുന്നു മാതനെ കാട്ടാന ചവിട്ടി കൊന്നത്. മാഞ്ചീരിയിൽ അരി വാങ്ങാന്‍ വരികയായിരുന്ന ആദിവാസി സംഘം കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.കൂട്ടത്തിലുണ്ടായിരുന്ന ചാത്തന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.ഇയാള്‍ ഓടി രക്ഷപ്പെട്ടങ്കിലും പ്രായാധിക്യമുള്ളതുകൊണ്ട് മാതന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല.
Read More » -
NEWS
മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്ന് വ്യാപകമോഷണം, സ്ത്രീ ഉൾപ്പടെ അഞ്ചംഗ സംഘം പിടിയിൽ
വർക്കല: കടയ്ക്കാവൂരില്‍ യുവതിയടക്കം അഞ്ചു പേർ കവർച്ചാ കേസിൽ അറസ്റ്റിൽ. നിലമേല്‍ വളയിടം രാജേഷ്ഭവനില്‍ ജെര്‍നിഷ(22), കണിയാപുരത്തിനു സമീപം പള്ളിപ്പുറം ഷഫീക് മന്‍സിലില്‍ ഷമീര്‍(21), കടയ്ക്കാവൂര്‍ വയല്‍തിട്ടവീട്ടില്‍ അബിന്‍(21), വക്കം മരുതന്‍വിളാകം സ്കൂളിനു സമീപം അഖില്‍പ്രേമന്‍(20), ചിറയിന്‍കീഴ് തൊടിയില്‍വീട്ടില്‍ ഹരീഷ്(19) എന്നിവരാണ് പൊലീസ് വലയിൽ കുടുങ്ങിയത്. പോലീസിനെ ആക്രമിച്ച രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സഹാസികമായാണ് പിടികൂടിയത്. കഴിഞ്ഞ ശനിയാച്ച പുലര്‍ച്ചെ കടയ്ക്കാവൂര്‍ അങ്കിളിമുക്കിനു സമീപം 80വയസുള്ള വയോധികയെ ബൈക്കിലെത്തിയ ഷമീര്‍, അബിന്‍ എന്നിവർ അക്രമിച്ചു സ്വര്‍ണമാല പൊട്ടിച്ചെടുത്തു കടന്നിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണു സംഘം അറസ്റ്റിലായത്. ഷമീറും അബിനുമാണ് ആദ്യം പിടിയിലായത്. പ്രതികളില്‍ നിന്നു കണ്ടെത്തിയ ബൈക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തുനിന്നു മോഷ്ടിച്ചതാണെന്നും കണ്ടെത്തി. പിടിച്ചുപറിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിക്കുന്ന സംഘാംഗമായ ജെര്‍നിഷ എന്ന യുവതി ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരാണ്. ഷമീറും അബിനും മുപ്പതിലേറെ വാഹനമോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളികളും കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 6 മാസത്തിനുള്ളില്‍…
Read More » -
Kerala
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് നല്‍കിയ ഥാറിന്റെ ലേലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി
കൊച്ചി: മഹീന്ദ്ര കമ്ബനി വഴിപാടായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് നല്‍കിയ ഥാര്‍ ന്റെ ലേലം നിയമപരമല്ലെന്നും ലേലം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കൊച്ചിയിലെ ഹിന്ദു സേവാ കേന്ദ്രം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.ദേവസ്വം നിശ്ചയിച്ച 15 ലക്ഷത്തിനു പുറത്ത് 15.10 ലക്ഷം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. കൊച്ചി സ്വദേശിയായ അമല്‍ മുഹമ്മദ് അലിയാണ് വാഹനം ലേലത്തില്‍ പിടിച്ചത്. 15.90 ലക്ഷം രൂപ വിലയുള്ള വാഹനം മാര്‍ക്കറ്റ് വിലയെക്കാള്‍ താഴ്ന്ന തുകയ്ക്കാണ് ലേലത്തില്‍ നല്‍കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഗുരുവായൂര്‍ ദേവസ്വം ചട്ടപ്രകാരം 5000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള വസ്തുക്കള്‍ ലേലം ചെയ്യണമെങ്കില്‍ ദേവസ്വം കമ്മിഷണറുടെ മുന്‍കൂര്‍ അനുമതി വേണം. ഇതുണ്ടായില്ലെന്നും ലേലം നടത്താന്‍ തീരുമാനിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്കല്ല, മാനേജിങ് കമ്മിറ്റിക്കാണ് അധികാരമെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
Read More »