IndiaNEWS

യൂപിയിൽ വ്യാജമദ്യ ദുരന്തം; ആറു പേർ മരിച്ചു

റായ് ബറേലി:റായ് ബറേലിയിലെ മഹാരാജ്ഗഞ്ച് കോട്ട്‌വാലിയിലെ പഹാദ്പൂര്‍ ഗ്രാമത്തിൽ വ്യാജമദ്യം കഴിച്ച് ആറ് പേര്‍ മരിച്ചു.വിവിധ ആശുപത്രികളിലായി 20 പേര്‍ ഗുരുതരാവസ്ഥലയില്‍ ചികിത്സയിലുമുണ്ട്.

 അനധികൃതമായി മദ്യവിൽപ്പന നടത്തിയിരുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാളുടെ വീട്ടിൽ നടന്ന പരിശോധനയിൽ നൂറുകണക്കിന് മദ്യകുപ്പികള്‍  കണ്ടെടുത്തു.ഇവ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിരിക്കയാണ്.

 

മരിച്ചവരുടെ ശരീരത്തില്‍ നിന്നും സാമ്പിളുകൾ ശേഖരിച്ചതായും സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു. മദ്യപിച്ചതിന് പിന്നാലെ ആളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.റായ് ബറേലിയില്‍ അഞ്ച് വര്‍ഷം മുമ്ബും ഇത്തരത്തില്‍ ആറ് പേര്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ചിരുന്നു.

Back to top button
error: