കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കാവ്യ മാധവൻ അടക്കം കൂടുതൽ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.ഗൂഢാലോചന നടന്ന ദിവസം കാവ്യയുടെ സാന്നിധ്യവും ഉണ്ടായിരുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ഇത്.
കൂടാതെ കൂറുമാറിയ സാക്ഷികളുടെ സ്വത്തു വിവരങ്ങളും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്.അതേസമയം ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.