IndiaNEWS

ബീഹാറിൽ റയിൽവെ ഉദ്യോഗാർത്ഥികൾ ട്രെയിനിന് തീവച്ചു

പ്രതിഷേധം അക്രമം നടത്തുന്നവരെ ജോലിക്ക് എടുക്കുകയില്ല എന്ന റയിൽവെ തീരുമാനത്തെ തുടർന്ന്
 

ട്ന: ബീഹാറിൽ പ്രതിഷേധക്കാര്‍ ട്രെയിനിനു തീവെച്ചു. റെയില്‍വേ ജോലിയുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിയൊരുക്കിയത്.സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ സ്റ്റേഷനില്‍ ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.നിരവധി ട്രെയിനുകളുടെ ജനാലച്ചില്ലുകളും തകര്‍ത്തിട്ടുണ്ട്.റെയില്‍വേ റിക്രൂട്ട്‌മെറ്റ് പരീക്ഷകളിലെ സെലക്ഷന്‍ പ്രക്രിയക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. തുടര്‍ന്ന് എന്‍ടിപിസി, ലെവല്‍ 1 പരീക്ഷകള്‍ റെയില്‍വേ റദ്ദാക്കി.പരീക്ഷാഫലങ്ങള്‍ ഒന്നുകൂടി പരിശോധിച്ച്‌ തീരുമാനം എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ഇനി ഒരിക്കലും റെയില്‍വേ ജോലികള്‍ക്ക് പരിഗണിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

 

 നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് റെയില്‍വേ ജോലി ലഭിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടിവരുമെന്ന് റെയില്‍വേ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.. “റെയില്‍വേ ജോലിക്കാർ/ ജോലിക്ക് ആഗ്രഹിക്കുന്നവര്‍ തീവണ്ടിപ്പാതകള്‍ തടസ്സപ്പെടുത്തുക/ റെയില്‍വേയുടെ സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തുക/ നശീകരണ / നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക/ യാത്രക്കാരോട് അപമര്യാദയായി പെരുമാറുക/മദ്യ-മയക്കുമരുന്ന്-നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ കടത്ത്/തീവണ്ടികളിലെ പുകവലി തുടങ്ങി അച്ചടക്കരാഹിത്യത്തിന്റെ  പ്രവര്‍ത്തനങ്ങൾ നടത്തുന്നവരെ റെയില്‍വേ/സര്‍ക്കാര്‍ ജോലികള്‍ക്ക് അനുയോജ്യരാക്കുകയില്ലെന്നായിരുന്നു അറിയിപ്പില്‍ പറഞ്ഞിരുന്നതങ.ഇതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന.

Back to top button
error: