ജോജു ജോർജിനും ആസിഫലിക്കും എതിരെ നികുതിവെട്ടിപ്പിനു കേസ്
ചലച്ചിത്ര താരങ്ങളായ ആസിഫലിക്കും ജോജുവിനുമെതിരെ നികുതി വെട്ടിപ്പിനു കേസ്. കോടികളുടെ വെട്ടിപ്പു നടത്തിയതിനാണ് ഇരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. നികുതി അടയ്ക്കാനുള്ള നോട്ടിസ് നല്‍കിയിട്ടും നികുതി അടയ്ക്കാഞ്ഞതിനെ തുടര്‍ന്നാണ് നടപടി
ആസിഫലിക്കും ജോജു ജോർജിനുമെതിരെ നികുതി വെട്ടിപ്പു കേസ്. മൂന്നരക്കോടി രൂപ സേവന നികുതി വെട്ടിപ്പ് നടത്തി എന്നാണ് കേസ്. എറണാകുളം ജില്ലാ ഇന്റലിജന്‍സ് വിഭാഗമാണ് കേസെടുത്ത്. സൗത്ത് ലൈവ് ന്യൂസ് പോർട്ടലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
കോടികളുടെ നികുതി വെട്ടിപ്പു നടത്തിയ നടന്‍ ജോജു ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ക്കെതിരെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
നികുതി അടയ്ക്കാനുള്ള നോട്ടിസ് ഇവര്‍ക്കു നല്‍കിയിട്ടും നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തില്‍ വന്‍ ക്രമക്കേടുകളാണ് കണ്ടെത്തിയത്. നിര്‍മ്മാതാക്കള്‍ നല്‍കിയ ലിസ്റ്റിലുള്ള പേരുകാരുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജോജു ഉല്‍പ്പെടെയുള്ളവരുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്.
ജി.എസ്.ടി നിയമപ്രകാരം സിനിമയുമായി ബന്ധപ്പെട്ട് സേവന മേഖലകളില്‍ നിന്നു വര്‍ഷം 20 ലക്ഷം രൂപയില്‍ അധികം വരുമാനം നേടുന്നവര്‍ ജി.എസ്. ടി അടയ്ക്കാന്‍ ബാധ്യസ്ഥരാണ്.
മലയാള സിനിമാ രംഗത്തു 20 ലക്ഷം രൂപയില്‍ അധികം വാര്‍ഷിക വരുമാനമുള്ള 50 ശതമാനം ചലച്ചിത്ര പ്രവര്‍ത്തകരും ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ലെന്നു സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയതായി പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു.