Month: January 2022
-
LIFE
“ഒറ്റയാൻ” കണ്ണൂരിൽ
തൽഹത്ത്,ഗീതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന ” കെ എൽ-58 S-4330 ഒറ്റയാൻ” എന്ന സിനിമയുടെ ചിത്രീകരണം കണ്ണൂർ തോട്ടടയിൽ ആരംഭിച്ചു. രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നസീർ നാസ്, ദേവൻ, സന്തോഷ് കീഴാറ്റൂർ,അൻസിൽ, നിർമ്മൽ പാലാഴി, അരിസ്റ്റോ സുരേഷ്, മട്ടനൂർ ശിവദാസ്, കാർത്തിക് പ്രസാദ്, മേഘ്ന എസ് നായർ, അഞ്ജു അരവിന്ദ്,സരയൂ , നീന കുറുപ്പ്,കണ്ണൂർ ശ്രീലത,തുടങ്ങിയ പ്രമുഖരോടൊപ്പം പുതുമുഖ ബാല താരങ്ങളായ പ്രാർത്ഥന പി നായർ , ലളിത് പി നായർ തുടങ്ങിയവർ അഭിനയിക്കുന്നു. കനക രാജ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. മാരീചന്റെ കഥയ്ക്ക് ഷിംസി വിനീഷ് തിരക്കഥ സംഭാഷണമെഴുതുന്നു. സുനിൽ കല്ലൂർ എഴുതിയ വരികൾക്ക് അനൂജ് അനിരുദ്ധൻ സംഗീതം പകരുന്നു. അഫ്സൽ, ഇഷാൻ ദേവ്, നജീം അർഷാദ് തുടങ്ങിയ പ്രമുഖർ ഗാനങ്ങളാലപിക്കുന്നു. എഡിറ്റിംഗ്-പി സി മോഹനൻ. പി ആർ ഒ-എ എസ് ദിനേശ്.
Read More » -
NEWS
ഖത്തറിൽ ഷോക്കേറ്റ് മരിച്ചു
കോഴിക്കോട്: നാദാപുരം സ്വദേശിനി ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്‌സിന സുബൈർ(28)ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയിൽ വച്ച് ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രിയാണ് സംഭവം. ഏറെ നേരമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്നപ്പോൾ മരിച്ചുകിടക്കുന്നതാണ് കണ്ടത്. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റതാണെന്നാണ് നിഗമനം. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. തുടർനടപടികൾക്കായി കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്. ദോഹയിൽ സ്വന്തമായി ബിസിനസ് ചെയ്യുകയാണ് ഭർത്താവ് മീത്തലെപീടിക സഹീർ. മക്കൾ : അദാൻ മുഹമ്മദ് സഹീർ, ഐദ ഖദീജ,ഐദിൻ ഉസ്മാൻ.
Read More » -
India
റിപബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും ഫ്ലോട്ടുകൾ തള്ളിയതിനെതിരെ രൂക്ഷവിമർശനവുമായി മുൻമന്ത്രി തോമസ് ഐസക്
റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും എന്‍ട്രി തള്ളിയ സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക് രംഗത്ത്.കേന്ദ്രം ഭരിക്കുന്നവരുടെ സാംസ്ക്കാരികാധപതനം മാത്രമല്ല ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ തെളിഞ്ഞതെന്നും ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച് നവോത്ഥാന മൂല്യങ്ങളുടെ അടിത്തറ പണിത സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ ഓര്‍മ്മകളോടുപോലും സംഘപരിവാരം വെച്ചുപുലര്‍ത്തുന്ന പകയുടെ ആഴം കൂടി വെളിവായെന്നും ഐസക് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: കേന്ദ്രം ഭരിക്കുന്നവരുടെ സാംസ്ക്കാരികാധപതനം മാത്രമല്ല ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ തെളിഞ്ഞത്. ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച് നവോത്ഥാന മൂല്യങ്ങളുടെ അടിത്തറ പണിത സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ ഓര്‍മ്മകളോടുപോലും സംഘപരിവാരം വെച്ചുപുലര്‍ത്തുന്ന പകയുടെ ആഴം കൂടി വെളിവായി. റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളവും തമിഴ് നാടും അവതരിപ്പിക്കാനിരുന്ന നിശ്ചല ദൃശ്യങ്ങള്‍ക്ക് അനുമതി നിഷേധിച്ചതിന് ഒരു കാരണമേയുള്ളൂ. ആ പ്ലോട്ടുകളുടെ രാഷ്ട്രീയത്തിനോടുള്ള എതിര്‍പ്പ്. കലാരൂപമെന്ന നിലയിലോ ആശയാവിഷ്കാരമെന്ന നിലയിലോ ഒരു നിലവാരവുമില്ലാത്ത പ്ലോട്ടുകളാണ് ഇക്കുറി പരേഡില്‍ ഇടംപിടിച്ചത്. തരംതാണ കെട്ടുകാഴ്ചകളുടെ ഇടയില്‍…
Read More » -
LIFE
2020 ജനുവരിക്കു ശേഷം വാഹനം വാങ്ങിയ ആളാണോ നിങ്ങൾ ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വൻ തുകയുടെ പിഴ
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ബി.എസ്-6 പുകപരിശോധനയ്ക്ക് കേന്ദ്രം പുതിയ മാനദണ്ഡം നടപ്പാക്കിയതോടെ സംസ്ഥാനത്തെ ബി.എസ്-6 വിഭാഗം പെട്രോള്‍, സി.എന്‍.ജി, എല്‍.പി.ജി വാഹനങ്ങൾക്ക് വന്‍തുക പിഴ നല്‍കേണ്ടി വരുമെന്ന ആശങ്കയില്‍ ഉടമകള്‍. കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ വെബ്‌സൈറ്റില്‍ 2021 ഡിസംബര്‍ 9ന് വരുത്തിയ ഭേദഗതി പ്രകാരം ഇന്ധനം കത്തുമ്ബോള്‍ ലഭ്യമായ ഓക്‌സിജന്റെ അനുപാതം അളക്കുന്ന ‘ലാംബ്ഡ’ പരിശോധനകൂടി നിര്‍ബന്ധമാണ്.ഇതിനുള്ള ഉപകരണം സംസ്ഥാനത്ത് ഇല്ല.ഇതിനായി നിലവിലെ ഉപകരണങ്ങളില്‍ പുതിയ സെന്‍സര്‍ ഘടിപ്പിക്കണം. 50,000 മുതല്‍ രണ്ടു ലക്ഷം രൂപ വരെ ഇതിന് മുടക്കേണ്ടിവരും എന്നാണ് അറിയുന്നത്. പക്ഷേ പുക പരിശോധന നടക്കുന്നില്ലെങ്കിലും സര്‍ട്ടിഫിക്കറ്റില്ലാത്ത ബി.എസ്-6 വാഹനങ്ങളില്‍ നിന്ന് പൊലീസും മോട്ടോര്‍ വാഹനവകുപ്പും പിഴ ഈടാക്കാൻ തുടങ്ങിയിട്ടുള്ളതാണ് വാഹനം ഉടമകളെ വലയ്ക്കുന്നത്.
Read More » -
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി.ബുധനാഴ്ച്ചത്തേക്കാണ് മാറ്റിയത്.അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്‍റെ ആവശ്യ പ്രകാരം ജസ്റ്റിസ് പി. ഗോപിനാഥാണ് ഹരജി മാറ്റിവെച്ചത്.
Read More » -
Pravasi
വിസ കാലാവധി സൗജന്യമായി നീട്ടി സൗദി
റിയാദ്: യാത്രാ നിയന്ത്രണം നിലനില്ക്കുന്ന പാശ്ചാത്തലത്തിൽ സന്ദര്ശക വിസയുടെയും റീ എന്ട്രിയുടെയും കാലാവധി മാര്ച്ച് 31 വരെ സൗജന്യമായി ദീര്ഘിപ്പിക്കുമെന്ന് സൗദി പാസ്പോര്ട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു.ഇന്ത്യയടക്കം 17 രാജ്യക്കാര്ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സൗദിയിലേക്ക് മടങ്ങാൻ കഴിയാതിരുന്നവർക്കായാണ് ഇളവ് പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങളില് നിന്ന് സൗദിയിലേക്ക് യാത്രാ നിയന്ത്രണം നിലനില്ക്കുന്ന പാശ്ചാത്തലത്തിലാണ് തീരുമാനം.ഇതിനായി അപേക്ഷകന് ഹാജരാകേണ്ടതില്ല.അതേസമയം സൗദിയില് നിന്ന് പൂര്ണമായി കോവിഡ് വാക്സിന് സ്വീകരിച്ച് എക്സിറ്റ്റീഎന്ട്രി വിസയില് രാജ്യം വിട്ടവര്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
Read More » -
Kerala
ഇരയെ വിവാഹം കഴിച്ചാലും പീഡനക്കേസ് നിലനിൽക്കും; പ്രതിക്ക് 27 വർഷം ശിക്ഷ വിധിച്ച് കോടതി
തൃശൂര്‍:പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഒടുവിൽ പോലീസ് കേസെടുത്തതിന് പിന്നാലെ ഇരയെ വിവാഹം കഴിക്കുകയും ചെയ്ത കേസിലെ പ്രതിയെ 27 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച് കോടതി.ഒപ്പം 2.10 ലക്ഷം രൂപ പിഴയും അടയ്ക്കണം.കുന്നംകുളം അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടില്‍ ജലീലി(40)നെയാണ് ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. അതേസമയം ഇരയെ വിവാഹം കഴിച്ചതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളി. 2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. 2014 ഏപ്രിലില്‍ ചാവക്കാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ പ്രതി വാക്കുമാറി. ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു. എന്നാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാന്‍ പ്രതി തയ്യാറായില്ല. ഇതോടെയാണ് പെൺകുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചത്. അറസ്റ്റ് ചെയ്തതോടെ പ്രതിയുടെ ബന്ധുക്കള്‍ ഇടപെട്ട് ഇരയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.ഇതിന് രേഖയുമുണ്ടാക്കി. എന്നാല്‍ രണ്ടു ദിവത്തിനു ശേഷം…
Read More » -
Kerala
ഹാജി കെ.എസ് അബ്ദുൽ ഖാദർ അന്തരിച്ചു
കോട്ടയം: കുമ്മനം കൊല്ലൻപറമ്പിൽ ഹാജി കെ.എസ് അബ്ദുൽ ഖാദർ (96) അന്തരിച്ചു. ഖബറടക്കം താഴത്തങ്ങാടി ജുമാ മസ്ജിദിൽ നടത്തി. മണ്ണഞ്ചേരി വട്ടപ്പറമ്പിൽ ഖദീജാബീവി ആണ് ഭാര്യ. മക്കൾ: കെ.എ മുഹമ്മദ് അഷറഫ് (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ), കെ.എ മുഹമ്മദ് റഷീദ് (പ്രവാസി), കെ.എ ഷാഹുൽഹമീദ് (മാനേജർ, സപ്ലൈകോ പെട്രോൾ പമ്പ്),കെ.എ അബ്ദുൾ അസീസ് (പ്രവാസി) കെ. എ മുഹമ്മ റഫീക്ക് (ബിസിനസ്), കെ.എ മുഹമ്മദ് ഇസ്മയിൽ (ഷാർജ), ഹഫ്സാ ബീവി, സൽമത്ത്. മരുമക്കൾ: പരേതനായ അബ്ദുൾ ഖാദർ, ഇർഷാദ്, റംലാബീവി, ജസീല, ജസീന, ഹസീന, ഐഷ, സെലീന
Read More » -
Pravasi
കുവൈറ്റിൽ നേഴ്സ് :ഇടനിലക്കാർക്കു പണം നൽകരുതെന്ന് ഇന്ത്യൻ അംബാസഡർ
കുവൈത്തിലേക്കു നഴ്സായി ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവർ ഇടനിലക്കാർക്കു പണം നൽകരുതെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ്. തൊഴിൽ കരാറിൽ പറഞ്ഞിട്ടുള്ള മുഴുവൻ തുകയും നൽകാതെ റിക്രൂട്ട്മെന്റ് അംഗീകരിക്കുകയില്ലെന്നും ഇടനിലക്കാർക്കു പണം നൽകരുതെന്നും ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് അനധികൃതവും തട്ടിപ്പ് ലക്ഷ്യമാക്കിയിമുള്ള പരസ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ നടപടികൾ സ്വീകരിക്കും. ഇത്തവണ ഓപ്പൺ ഹൗസ് വെർച്വലായാണ് സംഘടിപ്പിച്ചത്. സൂം ആപ്ലിക്കേഷൻ വഴി നിരവധി പേർ ഓപ്പൺ ഹൗസിൽ പങ്കെടുത്തു.
Read More » -
India
മുംബൈയിൽ എട്ടു കോടിയുടെ കള്ളനോട്ട് പിടിച്ചു
മുംബൈ: മുംബൈയില്‍ വന്‍ കള്ളനോട്ട് സംഘം അറസ്റ്റില്‍.എട്ടുകോടി രൂപയുടെ കള്ളനോട്ടുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്.കള്ളനോട്ട് അച്ചടിച്ചു അന്തര്‍ സംസ്ഥാന തലത്തില്‍ വിതരണം ചെയ്തുവന്നിരുന്ന സംഘത്തെയാണ് മുംബൈ പോലീസ് പിടികൂടിയത്.രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് യൂണിറ്റ് നഗരപ്രാന്തത്തിലെ ദഹിസര്‍ ചെക്ക് പോസ്റ്റില്‍ കാര്‍ തടഞ്ഞു നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് സംഘം കുടുങ്ങിയത്. .കാറില്‍നിന്ന് 2000 രൂപയുടെ 250 ബണ്ടില്‍ കള്ള നോട്ടുകള്‍ പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നു മൂന്നു സഹായികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കൂടി പോലീസിന് ലഭിച്ചു.തുടര്‍ന്ന് സബര്‍ബന്‍ അന്ധേരിയിലെ ഒരു ഹോട്ടലില്‍ റെയ്ഡ് നടത്തി മറ്റ് മൂന്നു പേരെക്കൂടി പോലീസ് പിടികൂടുകയായിരുന്നു.മൊത്തം എട്ടു കോടി രൂപയുടെ വ്യാജ കറൻസികളാണ് ഇവരിൽ നിന്നും പിടികൂടിയത്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.
Read More »