PravasiTRENDING

കുവൈറ്റിൽ നേഴ്സ് :ഇടനി​ല​ക്കാ​ർ​ക്കു പ​ണം ന​ൽ​ക​രു​തെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

 

കു​വൈ​ത്തി​ലേ​ക്കു ന​ഴ്സാ​യി ജോ​ലി​ക്ക് പോകാൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഇ​ട​നി​ല​ക്കാ​ർ​ക്കു പ​ണം ന​ൽ​ക​രു​തെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്. തൊ​ഴി​ൽ ​ക​രാ​റി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള മു​ഴു​വ​ൻ തു​ക​യും ന​ൽ​കാ​തെ റി​ക്രൂ​ട്ട്മെ​ന്‍റ് അം​ഗീ​ക​രി​ക്കു​ക​യി​ല്ലെ​ന്നും ഇ​ട​നി​ല​ക്കാ​ർ​ക്കു പ​ണം ന​ൽ​ക​രു​തെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച ഓപ്പൺ ഹൗ​സി​ൽ പങ്കെടുത്തു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​ക്രൂ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന​ധി​കൃ​ത​വും ത​ട്ടി​പ്പ് ല​ക്ഷ്യ​മാ​ക്കി​യി​മു​ള്ള പ​ര​സ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​ത്ത​വ​ണ ഓ​പ്പ​ൺ ഹൗ​സ് വെ​ർ​ച്വ​ലാ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. സൂം ​ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി നി​ര​വ​ധി പേ​ർ ഓ​പ്പ​ൺ ഹൗ​സി​ൽ പ​ങ്കെ​ടു​ത്തു.

Back to top button
error: