Month: January 2022
-
Kerala
പാലാ മുരിക്കുമ്ബുഴ പ്രീ മെട്രിക് ഹോസ്റ്റലില്‍ നിന്നും രണ്ടു പെണ്‍കുട്ടികളെ കാണാതായതായി പരാതി
പാലായില്‍ നിന്നും രണ്ടു പെണ്‍കുട്ടികളെ കാണാതായതായി പരാതി.പാലാ മുരിക്കുമ്ബുഴയുള്ള പ്രീ മെട്രിക് ഹോസ്റ്റലില്‍ നിന്നുമാണ് പെണ്‍കുട്ടികളെ കാണാതായിരിക്കുന്നത്.കളത്തൂക്കടവ് സ്വദേശിനികളാണ് രണ്ടു പേരും. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോയ ഇരുവരും സ്കൂളിൽ എത്താതതിനെ തുടർന്ന് സ്‌കൂള്‍ അധികൃതര്‍ വിളിച്ചു പറയുമ്ബോഴാണ് വിവരം അറിയുന്നത്.തുടർന്ന് ഹോസ്റ്റല്‍ അധികൃതര്‍ ഉടന്‍ തന്നെ പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പത്താം തരത്തില്‍ പഠിക്കുന്നവരാണ് പെണ്‍കുട്ടികള്‍.പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
വിചാരണ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച തടിയന്റവിട നസീറിനെയും കൂട്ടുപ്രതി ഷഫാസിനെയും ഹൈക്കോടതി വെറുതെ വിട്ടു
കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ വിചാരണ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച തടിയന്റവിട നസീറിനെയും കൂട്ടുപ്രതി ഷഫാസിനെയും ഹൈക്കോടതി വെറുതെ വിട്ടു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒൻപതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്ത് എന്‍ഐഎ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിക്കളയുകയും ചെയ്തു. കേസില്‍ യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും സ്ഫോടനത്തിന് ഗുഢാലോചന നടത്തിയെന്ന കണ്ടെത്തൽ തെറ്റാണെന്നുമായിരുന്നു പ്രതികളുടെ വാദം. 2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും സ്ഫോടനം നടന്നത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് 2009-ലാണ് എന്‍ഐഎ ഏറ്റെടുത്തത്. കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ച ആദ്യ തീവ്രവാദ കേസ് എന്ന പ്രത്യേകയും കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിനുണ്ടായിരുന്നു.
Read More » -
Kerala
കോട്ടയത്ത് കാറ് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം
കോട്ടയം: മണർകാട് -തിരുവഞ്ചൂർ റോഡിൽ നാലുമണിക്കാറ്റ് കുരിശുപള്ളിക്കു സമീപം കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം.വാഹനം ഓടിച്ചിരുന്ന ആളുടെ ബിപി കുറഞ്ഞു പോയതിനെ തുടർന്നാണ് അപകടം ഉണ്ടായാതെന്ന് പോലീസ് പറഞ്ഞു.അപകടത്തെ തുടർന്ന് നാലുമണികാറ്റ് ഭാഗത്തേക്കുള്ള വൈദ്യുതിബന്ധം പൂർണമായും നിലച്ചു. ഇന്നു രാവിലെ 10 മണിയോടുകൂടിയായിരുന്നു അപകടം. മണർകാട് നിന്ന് തിരുവഞ്ചൂർ ഭാഗത്തേക്ക് പോയ പത്തനംതിട്ട സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.കാറിൽ നാലു പേരായിരുന്നു ഉണ്ടായിരുന്നത്. ആർക്കും ഗുരുതര പരിക്കില്ല. കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കണം; സര്‍ക്കാര്‍ വാദങ്ങളെല്ലാം ദുര്‍ബലം: ഗവര്‍ണറോട് യു.ഡി.എഫ്
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു. അതു സംബന്ധിച്ച നിയമപരമായ വിശദാംശങ്ങളും ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്. അടിസ്ഥാനരഹിതവും വസ്താവിരുദ്ധവുമായ മറുപടിയാണ് നിയമ മന്ത്രി പി രാജീവ് നല്‍കിയത്. ലോകായുക്ത നിയമത്തിന്റെ പതിനാലാം വകുപ്പിലാണ് സര്‍ക്കാര്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത്. ലോകായുക്ത നിയമത്തിന്റെ പല്ലും നഖവും കൊഴിച്ചുകളയുന്ന ഓര്‍ഡിനന്‍സാണിത്. പതിനാലാം വകുപ്പ് കെ.ടി ജലീലില്‍ കേസില്‍ മാത്രമാണ് ലോകായുക്ത ചര്‍ച്ച ചെയ്തിട്ടുള്ളത്. അവിടെ ഭരണഘടനാ വിരുദ്ധമാണെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. 1999-ല്‍ നായനാര്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമം 22 വര്‍ഷങ്ങള്‍ക്കു ശേഷം നിയമവിരുദ്ധമാണെന്ന് പറയുന്നത് വിചിത്രമാണ്. ഒരു കോടതിയും പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ല. പാര്‍ലമെന്റോ നിയമസഭയോ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയാന്‍ കോടതിക്ക് മാത്രമെ സാധിക്കൂവെന്ന് ജസ്റ്റിസ് പട്‌നായിക്കിന്റെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന നിയമന്ത്രിയുടെ വാദം തന്നെ സുപ്രീം കോടതി വിധിക്ക് എതിരാണ്. ഭരണഘടനയുടെ 164-ാം…
Read More » -
Kerala
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെൺകുട്ടികളെ കാണാതായി
കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും അന്തേവാസികളായ ആറ് പെൺകുട്ടികളെ കാണാതായി.ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാണാതായവരിൽ സഹോദരിമാരും ഉൾപ്പെടുന്നു.ആറു പേരും കോഴിക്കോട് ജില്ലക്കാരാണ്.
Read More » -
Kerala
വിദ്വേഷ പ്രസംഗം; ഫാ.ആന്റണി തറക്കടവിലിനെതിരെ കേസെടുത്തു
കണ്ണൂർ: ഇരിട്ടി സെന്റ് തോമസ് ചര്‍ച്ച് തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തില്‍ വിദ്വേഷ പരമാര്‍ശം നടത്തിയ ഫാ. ആന്റണി തറക്കടവിലിനെതിരെ പോലീസ് കേസെടുത്തു.പരാമര്‍ശങ്ങള്‍ തങ്ങളുടെ അഭിപ്രായമല്ലെന്ന് വിശദീകരിച്ച് തലശേരി രൂപത നേരത്തെതന്നെ രംഗത്തുവന്നിരുന്നു. ഹലാല്‍ വിശദീകരണ യോഗത്തിനിടെ ഹിറാ ദിവ്യ സന്ദേശങ്ങള്‍ക്ക് ശേഷം പ്രവാചകന് ബുദ്ധിമാന്ദ്യം സംഭവിച്ചെന്നായിരുന്നു ഫാദര്‍ ആന്റണിയുടെ പരാമര്‍ശം. ഹലാല്‍ ഭക്ഷണമെന്നത് മുസ്ലിങ്ങള്‍ തുപ്പിയതാണെന്നും മലബാറിലും തെക്ക് ഭാഗത്തും ചെയ്ന്‍ ജ്യൂസ് കട നടത്തി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റുന്നെന്നും ഫാദര്‍ പ്രസംഗത്തിനിടയിൽ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഫാദറിനെ പോലെ വിദ്യാഭ്യാസമുള്ളവര്‍ നടത്തുന്നത് ഖേദകരാണെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുന്നി യുവജന സംഘം എസ് വൈഎസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read More » -
LIFE
റോഡ് വികസനത്തിന് കെട്ടിടം പൊളിച്ചു നീക്കി പള്ളിക്കമ്മിറ്റി
രാജാക്കാട് : പള്ളിക്കെട്ടിടം പൊളിച്ചുമാറ്റി റോഡ് വികസനമൊരുക്കി പള്ളി കമ്മിറ്റി.പഴയവിടുതി സെന്റ് മേരീസ് യാക്കോബായ പള്ളി കമ്മിറ്റിയംഗങ്ങളാണ് ഗതാഗതത്തിന് റോഡ് ഇല്ലാത്ത പഴയവിടുതിക്കാര്‍ക്ക് ഇങ്ങനെ കെട്ടിടം പൊളിച്ചു മാറ്റി റോഡ് ഒരുക്കിയത്. പഴയവിടുതി ടൗണില്‍ നിന്നും ഈട്ടിക്കല്‍ പടിയിലേക്ക് പോകുന്ന നടപ്പുവഴിയാണ് വാഹനങ്ങള്‍ കടന്നുപോകത്തക്ക വീതിയില്‍ പള്ളിക്കമ്മിറ്റി തന്നെ മുൻകൈയെടുത്ത് നിര്‍മ്മിച്ചിരിക്കുന്നത്.വീടിനും പള്ളിയുടെ കെട്ടിടത്തിനും ഇടയിലൂടെയായിരുന്നു നടപ്പാത.ഇതിൽ പള്ളിയുടെ കെട്ടിടം പൊളിച്ചു മാറ്റിയാണ് റോഡ് ഒരുക്കിയത്.
Read More » -
Kerala
കോവിഡ്:കര്‍ശന നിയന്ത്രണം കൂടുതല്‍ ജില്ലകളിലേക്ക്
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ “സി” വിഭാഗത്തിലേക്ക് തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നാലു ജില്ലകളിൽ കൂടി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.തിരുവനന്തപുരത്തിന് പുറമെ സി വിഭാഗത്തില്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനം. നേരത്തെ തിരുവനന്തപുരം ജില്ല മാത്രമായിരുന്നു സി കാറ്റഗറിയില്‍ ഉണ്ടായിരുന്നത്.സി വിഭാഗത്തില്‍ സാമൂഹിക, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക, പൊതു പരിപാടികള്‍ അനുവദിക്കില്ല.മതപരമായ ആരാധനകള്‍ ഓണ്‍ലൈനില്‍ മാത്രമേ നടത്താവൂ.വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ
Read More » -
Fiction
കാക്കിക്കുള്ളിലെ എഴുത്തുകാരൻ
കാക്കിക്കുള്ളിലെ കലാകാരൻമാരെപ്പറ്റി നാം ഒരുപാട് കേട്ടിട്ടുണ്ട്.എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരാളാണ് നോവലിസ്റ്റും കോഴിക്കോട് ക്രൈം ബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റില്‍ ഡിവൈഎസ്പിയുമായ തൃശൂര്‍ എറവ് സ്വദേശി സുരേന്ദ്രൻ മങ്ങാട്ട്.താൻ അന്വേഷിച്ച് തെളിയിച്ച കേസുകളാണ് മിക്കവാറും അദ്ദേഹത്തിന്റെ നോവലുകളുടെ ഇതിവൃത്തം.’രാജമുദ്ര കേസ് ഡയറി’ എന്ന നോവല്‍ അങ്ങനെ പിറന്നതാണ്.അദ്ദേഹത്തിന്റെ ഏഴാമത്തെ നോവലാണ് ഇത്.പാവറട്ടി എസ്‌ഐ ആയിരിക്കുമ്ബോള്‍ അന്വേഷിച്ച കേസ് ആണ് ഇതിന്റെ ഇതിവൃത്തം.എന്നുകരുതി കുറ്റാന്വേഷണ നോവല്‍ മാത്രമാണ് സുരേന്ദ്രന്റെ കൈക്ക് വഴങ്ങുന്നതെന്ന് തെറ്റിദ്ധരിക്കരുത്. 2007-ല്‍ ഗുരുവായൂരില്‍ എസ്‌ഐ ആയിരിക്കെയാണ് അദ്ദേഹത്തിന്റെ ആദ്യ നോവല്‍ ‘കര്‍മം ക്രിയ’ പുറത്തിറങ്ങിയത്.’അണികളില്‍ ഒരാള്‍’, ‘മണല്‍വീടുകള്‍’ എന്നീ കഥാസമാഹരങ്ങളും പിന്നീട് ഇറങ്ങി. സുരേന്ദ്രന്റെ പരിസ്ഥിതി കഥകള്‍ എല്ലാം ചേര്‍ത്ത് തയാറാക്കിയ ‘മണ്ണും മരങ്ങളും പറഞ്ഞത്’ എന്ന സമാഹാരം സുഗതകുമാരിയാണ് പ്രകാശനം ചെയ്തത്. ഇതിനിടെയിൽ (2011ല്‍) ‘കാലത്തിന്റെ തലേവരകള്‍’ എന്ന നോവലും സുരേന്ദ്രന്‍ എഴുതിയിരുന്നു. മഹാഭാരതത്തിലെ ഭീഷ്മരെ അടിസ്ഥാനമാക്കിയുള്ള ‘സര്‍വം കാലകൃതം’ എന്ന നോവല്‍ സുരേന്ദ്രനിലെ എഴുത്തുകാരനെ വേണ്ടവിധത്തില്‍…
Read More »